Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുറത്താക്കിയത് സസ്‌പെൻഷനെതിരെ നിയമ നടപടികൾ നടന്നു കൊണ്ടിരിക്കവേ; ഞാൻ ശബരിമലയിൽ എത്തിയത് നിയമം അനുശാസിച്ചുന്നത് അനുസരിച്ചാണ്; നിയമ പോരാട്ടം തുടരും; ആത്മഹത്യ ചെയ്യാനോ കരഞ്ഞു കാലു പിടിക്കാനുമില്ല; കുക്കിങ് ചാനലുമായും സിനിമാ അഭിനയവുമായി മുന്നോട്ടു പോകുമെന്ന് രഹ്ന ഫാത്തിമ മറുനാടനോട്; പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് ജീവിത പങ്കാളി മനോജും

പുറത്താക്കിയത് സസ്‌പെൻഷനെതിരെ നിയമ നടപടികൾ നടന്നു കൊണ്ടിരിക്കവേ; ഞാൻ ശബരിമലയിൽ എത്തിയത് നിയമം അനുശാസിച്ചുന്നത് അനുസരിച്ചാണ്; നിയമ പോരാട്ടം തുടരും; ആത്മഹത്യ ചെയ്യാനോ കരഞ്ഞു കാലു പിടിക്കാനുമില്ല; കുക്കിങ് ചാനലുമായും സിനിമാ അഭിനയവുമായി മുന്നോട്ടു പോകുമെന്ന് രഹ്ന ഫാത്തിമ മറുനാടനോട്; പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് ജീവിത പങ്കാളി മനോജും

ആർ പീയൂഷ്

കൊച്ചി: ബിഎസ്എൻഎൽ ജോലിയിൽ നിന്നും തന്നെ പിരിച്ചു വിട്ടത് രാഷ്ട്രീയ പകപോക്കലെന്ന് രഹ്ന ഫാത്തിമ. ഈ പിരിച്ചുവിടൽ സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുന്ന നടപടിയാണെന്നും കോടതിയിൽ ചോദ്യം ചെയ്യുമെന്നും രഹ്ന മറുനാടൻ മലയാളിയോട് വ്യക്തമാക്കി. തന്റെ സസ്‌പെൻഷനെതിരെ കോടതിയിൽ കേസു നടന്നു കൊണ്ടിരിക്കവേയാണ് പുറത്താക്കി കൊണ്ട് നോട്ടീസ് കിട്ടിയത്. ഇതിനെതിരെ നിയമ പോരാട്ടം തുടരും. ശബരിമലിയൽ താൻ കയറിയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും രഹ്ന ഫാത്തിമ പ്രതികരിച്ചു.

സുപ്രീംകോടതി യുവതികൾക്ക് പ്രവേശനം അനിവദിച്ചപ്പോൾ തന്നെയാണ് താൻ ശബരിമലയിൽ എത്തിയത്. അതിൽ നിയമ വിരുദ്ധമായി ഒന്നുമില്ല. ഇതുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതിയുടെ പരിഗണനയിൽ അടക്കം നിൽക്കുകയാണ്. അതുകൊണ്ട് തന്നെ കോടതിയിൽ ഇനിയും വിഷയം വരുമ്പോൾ തന്റെ വാദങ്ങൾ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോലി പോയതിന്റെ പേരിൽ ആത്മഹത്യ ചെയ്യാനോ ആരുടെയും കരഞ്ഞു കാലു പിടിക്കാനുമൊന്നും താനില്ലെന്നും അവർ പറഞ്ഞു.
കുറേക്കാലമായി ജോലിക്ക് പുറത്തായിരുന്നു. ഇനി ഡിജിറ്റൽ മാർക്കറ്റിംഗുമായും യുട്യൂബ്ും സിനിമാ അഭിനയവുമായു മുന്നോട്ടു പോകുമെന്നും രഹ്ന പറഞ്ഞു.

ഇപ്പോൾ തന്നെ കുക്കിങ് ചാനലുണ്ട്. ഇത് കൂടാതെ സിനിമാ അഭിനയത്തിൽ സജീവമാകുമെന്നും രഹ്ന പറഞ്ഞു. രഹ്നക്ക് പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് ജീവിത പങ്കാളി മനോജും വ്യക്തമാക്കി. യുട്യൂബ് ചാനൽ ഇപ്പോൾ രഹ്ന നടത്തുന്നുണ്ട്. ഇത് കൂടാതെ രഹ്ന സിനിമയിൽ അഭിനയിക്കും. താനായിരിക്കും പ്രൊഡ്യൂസർ എന്നും മനോജ് പറഞ്ഞു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ടും ശബരിമലയിൽ പ്രവേശിക്കുന്നതിനായി നടത്തിയ ശ്രമത്തിന്റെ പശ്ചാത്തലത്തിലും ഇവർക്കെതിരെ ബിഎസ്എൻഎൽ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ 18 മാസത്തോളമായി ഇവർ സസ്പെൻഷനിലായിരുന്നു.

തുടർ നടപടിയായാണ് പിരിച്ചുവിടൽ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ബി.എസ്.എൻ.എല്ലിൽ അസിസ്റ്റന്റ് എൻജിനീയറാണ് രഹ്ന ഫാത്തിമ. പിരിച്ചുവിടൽ ഉത്തരവ് ഇവർക്ക് കമ്പനി നൽകിയിട്ടുണ്ട്. ബിഎസ്എൻഎലിന്റെ അന്തസിനെയും വരുമാനത്തെയും രഹന ഫാത്തിമയുടെ പ്രവൃത്തികൾ ബാധിച്ചു എന്നാണ് പിരിച്ചുവിടൽ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, പിരിച്ചുവിടലിനു പിന്നിലെ കാരണം എന്തെന്ന് ബിഎസ്എൻഎൽ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

ബിഎസ്എൻഎൽ ജോലിയിൽ നിന്ന് നിർബന്ധിത വിരമിക്കൽ നൽകിയെന്ന് എഫ് ബി പോസ്റ്റിലൂടെ രഹ്ന തന്നെയാണ് അറിയിച്ചത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന അച്ചടക്ക സമിതിയുടെ കണ്ടെത്തലിനെ തുടർന്ന് നിർബന്ധിത പിരിച്ചുവിടൽ നടപടി സ്വീകരിക്കുകയായിരുന്നു. സുപ്രീംകോടതി വിധിയെ തുടർന്ന് ശബരിമല കയറാൻ രഹ്ന നടത്തിയ ശ്രമം ഏറെ വിവാദമായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹ്നയെ പൊലീസ് അറസ്റ്റ് ചെയ്യുകയും 18 ദിവസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.

15 വർഷ സർവീസും 2 തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും ഉള്ള തന്നെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ, അനീതിക്കെതിരെ ജനരോഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവർഷം നടപടികൾ നീട്ടിക്കൊണ്ടുപോയതെന്നും ജൂനിയർ എൻജിനിയർ ആയുള്ള റിസൾട്ടും പ്രമോഷനും തടഞ്ഞുവച്ചതായും രഹ്ന ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. തനിക്കൊപ്പം നിൽക്കാൻ എംപ്ലോയീസ് യൂണിയൻ പോലും തയ്യാറാകുന്നില്ലെന്നും രഹ്ന പോസ്റ്റിൽ കുറിക്കുന്നു. അതുപോലെ തന്നെ ബിഎസ്എൻഎൽ ജിയോയുമായി 15 വർഷത്തെ ചോദ്യം ചെയ്യപ്പെടാത്ത കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും രഹ്ന -ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്.ഇതിനെതിരെ പ്രതികരിക്കുമെന്ന സൂചന നൽകിയാണ് ഇവർ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP