Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവസംവിധായകൻ എ.വി. അരുൺ പ്രശാന്ത് ബൈക്കപകടത്തിൽ അന്തരിച്ചു; അപകടം മേട്ടുപാളയത്ത് വെച്ച് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ച്

യുവസംവിധായകൻ എ.വി. അരുൺ പ്രശാന്ത് ബൈക്കപകടത്തിൽ അന്തരിച്ചു; അപകടം മേട്ടുപാളയത്ത് വെച്ച് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ച്

മറുനാടൻ ഡെസ്‌ക്‌

യുവസംവിധായകൻ എ.വി. അരുൺ പ്രശാന്ത് ബൈക്കപകടത്തിൽ അന്തരിച്ചു. കോയമ്പത്തൂർ മേട്ടുപാളയത്ത് വെച്ചുണ്ടായ അപകടത്തിലാണ് മരണം. അണ്ണൂർ സ്വദേശിയായ അരുണിന്റെ ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ ശങ്കറിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. അരുൺ സംവിധാനം ചെയ്ത 4ജി എന്ന സിനിമ റിലീസ് ചെയ്തിട്ടില്ല. നടൻ ജി.വി. പ്രകാശ് കുമാർ നായകനായ സിനിമ അരുണിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ്.

2016-ൽ ചിത്രീകരണം തുടങ്ങിയ സിനിമയാണ് അരുൺ സംവിധാനം ചെയ്ത 4ജി. പല സാങ്കേതിക കാരണങ്ങളാൽ റിലീസ് നീണ്ടു പോകുകയായിരുന്നു. ആദ്യ സിനിമ റിലീസിനൊരുങ്ങുന്ന ഘട്ടത്തിലാണ് അരുണിന്റെ അപ്രതീക്ഷിതമായ വേർപാട്. വേൽരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന സിനിമയിൽ ഗായത്രി സുരേഷും സതീഷും പ്രധാന കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.

അരുണിന്റെ വേർപാടിൽ അനുശോചനം അറിയിച്ച് സംവിധായകൻ ശങ്കർ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'എന്റെ മുൻ സഹസംവിധായകനും യുവ സിനിമാപ്രവർത്തകനുമായ അരുണിന്റെ അപ്രതീക്ഷിതമായ വേർപാടിന്റെ ഞെട്ടലിലാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു', എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP