Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വവർഗ്ഗ രതിക്കാരിയെന്ന് വിളിച്ചുള്ള ആക്ഷേപം മാനസിക സംഘർഷമായി; ഗാർഹിക-മാനസിക പീഡനത്തിന് ഇരയായിരുന്നുവെന്ന് തെളിയിക്കുന്ന ഡയറിക്കുറിപ്പുകൾ പൊലീസിന്; സുഹൃത്തിന്റെ ബർത്ത് ഡേ പാർട്ടിക്കിടെ പുറത്തേക്ക് പോയത് വിഷാദ രോഗം തീർത്ത മാനസികാവസ്ഥയിൽ; കൂട്ടുകാർ വിരൽ ചൂണ്ടുന്നത് അമ്മയുടെ ശകാരമുണ്ടാക്കിയ മാനസിക വൃഥയിലേക്ക്; ഗോവയിൽ തൂങ്ങി മരിച്ച ഞാണിക്കടവുകാരിയുടേത് ആത്മഹത്യയെന്ന് പനാജി പൊലീസ്; അഞ്ജനയുടേത് സമ്മർദ്ദം താങ്ങാനാവാതെയുള്ള മരണം

സ്വവർഗ്ഗ രതിക്കാരിയെന്ന് വിളിച്ചുള്ള ആക്ഷേപം മാനസിക സംഘർഷമായി; ഗാർഹിക-മാനസിക പീഡനത്തിന് ഇരയായിരുന്നുവെന്ന് തെളിയിക്കുന്ന ഡയറിക്കുറിപ്പുകൾ പൊലീസിന്; സുഹൃത്തിന്റെ ബർത്ത് ഡേ പാർട്ടിക്കിടെ പുറത്തേക്ക് പോയത് വിഷാദ രോഗം തീർത്ത മാനസികാവസ്ഥയിൽ; കൂട്ടുകാർ വിരൽ ചൂണ്ടുന്നത് അമ്മയുടെ ശകാരമുണ്ടാക്കിയ മാനസിക വൃഥയിലേക്ക്; ഗോവയിൽ തൂങ്ങി മരിച്ച ഞാണിക്കടവുകാരിയുടേത് ആത്മഹത്യയെന്ന് പനാജി പൊലീസ്; അഞ്ജനയുടേത് സമ്മർദ്ദം താങ്ങാനാവാതെയുള്ള മരണം

ആർ പീയൂഷ്

പനാജി: ഹോസ്റ്റലിന് മുന്നിലെ മരത്തിൽ തൂങ്ങി മരിച്ച കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനി അഞ്ജന കെ ഹരീഷി(21)ന്റെ ആത്മഹത്യക്ക് പിന്നിൽ കടുത്ത വിഷാദ രോഗമാണെന്ന് പൊലീസ്. മരണത്തിന് പിന്നിൽ ബന്ധുക്കൾ ആരോപിക്കുന്നതു പോലെ ദുരൂഹതയില്ലെന്ന് ഗോവ പൊലീസ് വ്യക്തമാക്കി.

അഞ്ജനയുടെ ഡയറിയിൽ നിന്നും കണ്ടെടുത്ത കുറിപ്പുകളിൽ ഗാർഹിക പീഡനത്തിനും മാനസിക പീഡനത്തിനും ഇരയായിട്ടുണ്ടെന്ന് എഴുതിയിരുന്നു. സ്വവർഗ്ഗ രതിക്കാരി എന്ന് പറഞ്ഞ് ആക്ഷേപിച്ചിരുന്നതായും ഡയറിയിലുണ്ടായിരുന്നതായി എഡെക്സ് ലൈവ് എന്ന ഇംഗ്ലീഷ് ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. സുഹൃത്തുക്കളുടെ മൊഴിയിൽ നിന്നും അഞ്ജന കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും പൊലീസ് മനസ്സിലാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കിയത്.

ലോക്ക് ഡൗണിന് മുൻപ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് അഞ്ജന ഗോവയിലെത്തിയത്. ആത്മഹത്യ ചെയ്യുന്ന ദിവസം സുഹൃത്തുക്കളിൽ ഒരാളുടെ ജന്മദിനാഘോഷമായിരുന്നു. ഇതിനിടയിലാണ് അഞ്ജന ആത്മഹത്യ ചെയ്തത്. ' ബർത്ത്ഡേ പാർട്ടിക്കിടയിൽ അഞ്ജന പുറത്തേക്ക് പോകുന്നത് കണ്ടു. നടക്കാൻ പോയതാണെന്നാണ് ഞങ്ങൾ കരുതിയത്. ഏറെ നേരമായിട്ടും കാണാതിരുന്നതോടെ അന്വേഷിക്കാനായി പുറത്തേക്കിറങ്ങിയപ്പോഴാണ് മുറ്റത്ത് നിന്നിരുന്ന മരത്തിൽ തൂങ്ങി നിൽക്കുന്ന അഞ്ജനയെ കണ്ടത് എന്ന് ഗോവയിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാളായ ശബരി പറയുന്നു. കൈലിമുണ്ടിലായിരുന്നു അഞ്ജന തൂങ്ങിയത്. ഉടൻ തന്നെ ഇവർ കൈലി അറുത്ത് താഴെയിട്ട് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ കേസെടുത്ത പൊലീസ് ഹോസ്റ്റൽ റൂമിലെ അഞ്ജനയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഡയറി കണ്ടെത്തിയത്. ഡയറിയിൽ കുടുംബത്തിൽ നിന്നും അനുഭവക്കേണ്ടി വന്ന നരകയാതനയുടെ ഒരു വലിയ കുറിപ്പ് തന്നെയുണ്ടായിരുന്നു. കടുത്ത മാനസിക പീഡനവും ശാരീരിക പീഡനവും ഏൽക്കേണ്ടി വന്നതായും ഇല്ലാത്ത രോഗത്തിന് ചികിത്സിച്ചതായും ഡയറിയിൽ പറയുന്നുണ്ടായിരുന്നു. രണ്ട് മാസമായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു അഞ്ജനയെന്ന് ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് പറഞ്ഞു.

വീട്ടിൽ നിന്നും അമ്മയുടെ കടുത്ത ശകാരവാക്കുകളും മർദ്ദനവും നേരിടേണ്ടി വന്ന കാര്യങ്ങളൊക്കെ പറഞ്ഞ് പൊട്ടിക്കരഞ്ഞിരുന്നു. ഇടയ്ക്ക് ആത്മഹത്യ ചെയ്താലോ എന്ന് തോന്നി പോകുന്നുവെന്നും പറഞ്ഞിരുന്നതായും ഇവർ പറയുന്നു. ഒരിക്കൽ ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു. അഞ്ജനയുടെ മാനസിക പ്രശ്നങ്ങൾ മാറ്റിയെടുക്കാനാണ് ഗോവയിൽ എത്തിയതെന്നും സുഹൃത്ത് പറഞ്ഞു. ശബരിക്കൊപ്പം നസീമ, ആതിര എന്നീ സുഹൃത്തുക്കളാണ് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർ.

അഞ്ജന ക്വിയർ സംഘടനയിൽപെട്ടയാളാണ്. തന്റെ ക്വിയർ സത്വം കുടുംബത്തോട് തുറന്ന് പറഞ്ഞതിനെ തുടർന്നാണ് വീട്ടുകാരുടെ ഭാഗത്ത് നിന്നും കടുത്ത പീഡനം ഏൽക്കേണ്ടി വന്നത്. സുഹൃത്തുക്കളുടെ ഒപ്പം പോകുമോ എന്ന് ഭയന്ന് വീട്ടു തടങ്കലിൽ പാർപ്പിക്കുകയും മറ്റും ചെയ്തിരുന്നു. ഇതേ തുടർന്നൊക്കെ വലിയ മാനസിക വ്യഥയിലായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കുയും ചെയ്തതുമൊക്കെയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

വ്യാഴാഴ്ച രാവിലെയാണ് അഞ്ജനയെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഗോവ പൊലീസ് ഹൊസ്ദുർഗ് പൊലീസിനെ അറിയിച്ചത്. മരണവിവരം അറിഞ്ഞ് കാഞ്ഞങ്ങാട്ടുള്ള ബന്ധുക്കൾ വെള്ളിയാഴ്ച രാവിലെ ഗോവയിൽ എത്തി. പിതൃ സഹോദരനും സുഹൃത്തുമാണ് ഗോവയിൽ എത്തിയത്. ബന്ധുക്കൾ എത്തുന്ന വിവരം അറിഞ്ഞു നിർത്തിവെച്ച പോസ്റ്റുമോർട്ടം നടത്തി മൃതദേഹം വിട്ടു കൊടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP