Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രതിരോധ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി; ഇന്ത്യൻ കമ്പനികളുടെ ആയുധങ്ങൾക്ക് മുൻഗണന നൽകുന്ന മെയ്ക്ക് ഇൻ ഇന്ത്യക്ക് ഊന്നൽ; ചിലയിന ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി നിരോധിക്കും; വ്യോമ മേഖല കൂടുതൽ തുറക്കും; ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കും; ധാതു ഖനനത്തിന് ഒറ്റ ലൈസൻസ്; കൽക്കരി ഖനനത്തിൽ സ്വകാര്യപങ്കാളിത്തം; ഐഎസ്ആർഒയിലും സ്വകാര്യ പങ്കാളിത്തം; നാലാം ഘട്ട പാക്കേജിൽ 8 മേഖലകളിൽ പരിഷ്‌കരണം

പ്രതിരോധ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി; ഇന്ത്യൻ കമ്പനികളുടെ ആയുധങ്ങൾക്ക് മുൻഗണന നൽകുന്ന മെയ്ക്ക് ഇൻ ഇന്ത്യക്ക് ഊന്നൽ; ചിലയിന ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി നിരോധിക്കും; വ്യോമ മേഖല കൂടുതൽ തുറക്കും; ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കും; ധാതു ഖനനത്തിന് ഒറ്റ ലൈസൻസ്; കൽക്കരി ഖനനത്തിൽ സ്വകാര്യപങ്കാളിത്തം; ഐഎസ്ആർഒയിലും സ്വകാര്യ പങ്കാളിത്തം; നാലാം ഘട്ട പാക്കേജിൽ 8 മേഖലകളിൽ പരിഷ്‌കരണം

മറുനാടൻ ഡെസ്‌ക്‌

 

ന്യൂഡൽഹി: എട്ട് മേഖലകളിൽ ഘടനാപരമായ പരിഷ്‌കാരങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാലാംഘട്ട പാക്കേജ് പ്രഖ്യാപിച്ചു. വളർച്ചയ്ക്ക് നയലഘൂകരണം ആവശ്യമെന്ന് അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മെഗാ സാന്പത്തിക ഉത്തേജക പാക്കേജിന്റെ നാലാം ഘട്ടം വിശദീകരിക്കുകയായിരുന്നു മന്ത്രി. നിരവധി മേഖലകൾക്ക് നയലഘൂകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. നിക്ഷേപ സൗഹൃദമാക്കാൻ നിരവധി നടപടികൾ സ്വീകരിച്ചു. 2014 മുതൽ പരിഷ്‌കാരങ്ങൾക്ക് മുൻഗണന നൽകി. പരിഷ്‌കാരങ്ങൾ ഉറപ്പാക്കാൻ പ്രധാനമന്ത്രി നിലപാട് സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. ഘടനാപരമായ പരിഷ്‌കാരങ്ങൾ വളർച്ചയുടെ പുതിയ ചക്രവാളങ്ങൾ തുറക്കുമെന്നും അതുവഴി പുതുനിക്ഷേപത്തിനും ഉത്പാദന വർദ്ധനയ്ക്കും, തൊഴിൽ സൃഷ്ടിക്കും സഹായിക്കുമെന്നുമാണ് കണക്കുകൂട്ടൽ.

എട്ട് മേഖലകളിലായി ഉൽപാദനം, തൊഴിൽ സാധ്യതകൾ, നിക്ഷേപം തുടങ്ങിയവ വർദ്ധിക്കുന്നതിന് ഉതകുന്നതായിരിക്കും പരിഷ്‌കാരങ്ങൾ. സംസ്ഥാനങ്ങളിലെ നിക്ഷേപ സാദ്ധ്യതകൾക്കനുസരിച്ചുള്ള പട്ടിക തയ്യാറാക്കും. കൽക്കരി ധാതു, പ്രതിരോധ ഉത്പാദനം, വ്യോമയാന മാനേജ്‌മെന്റ്, വിമാനത്താവളങ്ങൾ, ബഹിരാകാശം, ആണവോർജം, കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം എന്നിവയാണ് എട്ട്‌മേഖലകൾ.
കൽക്കരി മേഖലയിൽ സർക്കാർ കുത്തക അവസാനിപ്പിക്കുക എന്ന സുപ്രധാന തീരുമാനമെടുത്തു.കൽക്കരി ഖനന മേഖല വാണിജ്യ ഖനനത്തിത്തിനായിതുറന്നു കൊടുക്കും. വരുമാനം പങ്കിടുന്ന രീതിയിലായിരിക്കും സ്വകാര്യ പങ്കാളിത്തം. ആദ്യ 50 ബ്ലോക്കുകളിൽ സ്വകാര്യവത്കരണം.

സ്വകാര്യ മേഖലയ്ക്ക് കൂടുതൽ അവസരം നൽകും. അമ്പത് കൽക്കരി പാടങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തിന് അവസരം നൽകും. ആർക്കും ലേലത്തിൽ പങ്കെടുക്കാം. മുൻ പരിചയം വേണമെന്നത് യോഗ്യത മാനദണ്ഡമില്ല. കൽക്കരി നീക്കത്തിന് 50,000കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.

പ്രതിരോധ മേഖലയിൽ വിദേശ നിക്ഷേപം 49 ൽ നിന്ന് 74 ശതമാനമായി ഉയർത്തി. പ്രതിരോധ മേഖലയിൽ സ്വദേശിവൽക്കരണം; ഇന്ത്യൻ കമ്പനികളുടെ ആയുധങ്ങൾക്ക് മുൻഗണന. ഇതിനായി പ്രത്യേക ബജറ്റ്. ചിലയിന ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി നിരോധിക്കും. എന്നാൽ സമ്പൂർണ നിരോധനമില്ല. ഇറക്കുമതി ചെയ്യുന്ന സ്‌പെയർപാർട്‌സ് ഇന്ത്യയിൽ ഉൽപാദിപ്പിക്കും. ഓർഡൻസ് ഫാക്ടറികൾ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യും. എന്നാൽ ഇതു സ്വകാര്യവൽക്കരണമല്ലെന്നും കോർപ്പറേറ്റ് വൽക്കരണമാണെന്നും ധനമന്ത്രി. വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ നേരിട്ട് പ്രതിരോധ സ്ഥാപനങ്ങൾ തുടങ്ങാം.

ആറ് വിമാനത്താവളങ്ങൾകൂടി സ്വകാര്യവത്കരിക്കും. ഇതുവഴി എയർ പോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് വലിയ ലാഭമുണ്ടാകും. നിലവിൽ അറുപത് ശതമാനം മാത്രമാണ് രാജ്യത്ത് വ്യോമ മേഖല ഉപയോഗിക്കുന്നത്. കൂടുതൽ മേഖല തുറന്നുകൊടുക്കും. ഇതുവഴി 1000കോടി രൂപ കമ്പനികൾക്ക് ലാഭിക്കാൻ കഴിയും. ഇതുവഴി എയർ പോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് വലിയ ലാഭമുണ്ടാകും. 12 വിമാനത്താവളങ്ങളിൽ 13,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം. വ്യോമപാതയിലെ നിയന്ത്രണങ്ങൾ നീക്കും. കൂടുതൽ മേഖലകളിലേക്ക് സർവീസ്. വിമാനക്കമ്പനികളുടെ ചെലവ് കുറയ്ക്കുന്നതിന് നികുതി പരിഷ്‌കാരം

കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികൾ സ്വകാര്യവത്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലോഡ് ഷെഡ്ഡിങ് വന്നാൽ വിതരണ കമ്പനികൾക്ക് പിഴ ചുമത്തും.

ബഹിരാകാശ രംഗത്തും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും. ഐഎസ്ആർഒയുടെ സൗകര്യങ്ങൾ സ്വകാര്യ മേഖലയ്ക്ക് ഉപയോഗിക്കാം. പര്യവേഷണം ഉൾപ്പെടെയുള്ളവ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കും. സ്വകാര്യ കമ്പനികൾക്കും ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളികളാകാം. എന്നാൽ ഐഎസ്ആർഒയ്ക്കായിരിക്കും നിയന്ത്രണം. ഉപഗ്രഹ വിക്ഷേപണങ്ങളിൽ അടക്കം സ്വകാര്യ കമ്പനികൾക്കു പങ്കാളികളാകാം. സ്വകാര്യ പങ്കാളിത്തത്തിനു നയവും നിയന്ത്രണ സംവിധാനവും വരും.

ആണവോർജ രംഗത്ത് ചില മേഖലകളിൽ പൊതു-സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും. മെഡിക്കൽ ഐസോടോപ്പുകളുടെ വികാസത്തിന് പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും. കാൻസർ ചികിത്സയ്ക്ക് ഐസോടോപ്പുകൾ നിർമ്മിക്കാൻ ഗവേഷണം
ഭക്ഷ്യ സംരക്ഷണത്തിന് ആണവോർജം ഉപയോഗിക്കും.

നിക്ഷേപം ഫാസ്റ്റ് ട്രാക്ക് രീതിയിലാക്കാൻ നയം പരിഷ്‌കരിക്കും. ഓരോ മന്ത്രാലയത്തിലും നിക്ഷേപ സാധ്യതയുള്ള പദ്ധതികൾ കണ്ടെത്താനും നിക്ഷേപകരും കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായുള്ള ഏകോപനങ്ങൾക്കുമായി പ്രോജക്ട് ഡെവലപ്‌മെന്റ് സെല്ലുകൾ രൂപീകരിക്കും. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്നു കണ്ടെത്തി സംസ്ഥാനങ്ങളെ റാങ്ക് ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP