Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രീയ വൈരം കൊണ്ട് മോദിയെ എതിർത്തോളൂ.. പക്ഷേ, ഒരു ലക്ഷം കോടി രൂപയുടെ കേന്ദ്ര കാർഷികസഹായ പദ്ധതി തമസ്‌ക്കരിക്കരുത്; കാർഷികോൽപ്പന്ന വിപണിയിലെ ഉദാരവൽക്കരണത്തിനെതിരെ കേരള സർക്കാർ കർഷക വിരുദ്ധ നിലപാടെടുക്കരുത്; 4000 കോടിയുടെ ഔഷധ വന്യജീവി വികസന നിധിയും, 500 കോടിയുടെ തേനീച്ച വളർത്തൽ പദ്ധതിയും കർഷകർ പ്രയോജനപ്പെടുത്തണം; കോവിഡ് പാക്കേജിൽ കർഷകർക്ക് ഗുണം ചെയ്യുന്ന കാര്യങ്ങൾ എന്ത്? ജയിംസ് വടക്കൻ എഴുതുന്നു

രാഷ്ട്രീയ വൈരം കൊണ്ട് മോദിയെ എതിർത്തോളൂ.. പക്ഷേ, ഒരു ലക്ഷം കോടി രൂപയുടെ കേന്ദ്ര കാർഷികസഹായ പദ്ധതി തമസ്‌ക്കരിക്കരുത്; കാർഷികോൽപ്പന്ന വിപണിയിലെ ഉദാരവൽക്കരണത്തിനെതിരെ കേരള സർക്കാർ കർഷക വിരുദ്ധ നിലപാടെടുക്കരുത്; 4000 കോടിയുടെ ഔഷധ വന്യജീവി വികസന നിധിയും, 500 കോടിയുടെ തേനീച്ച വളർത്തൽ പദ്ധതിയും കർഷകർ പ്രയോജനപ്പെടുത്തണം; കോവിഡ് പാക്കേജിൽ കർഷകർക്ക് ഗുണം ചെയ്യുന്ന കാര്യങ്ങൾ എന്ത്? ജയിംസ് വടക്കൻ എഴുതുന്നു

ജയിംസ് വടക്കൻ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ വിശദ വിവരങ്ങൾ ഓരോന്നായി പുറത്തുവരികയാണ്. ധനമന്ത്രി നിർമ്മല സീതാരാമൻ ഓരോ ദിവസവും ഓരോ മേഖലയെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്തുകയാണ്. ഇതിൽ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനപ്പെട്ട പാക്കേജാണ് നിർമ്മല പ്രഖ്യാപിച്ചിരിക്കുന്നത് എന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇതിൽ വേണ്ടത് പ്രയോജനപ്പെടുത്തുക എന്നതാണ് സംസ്ഥാന സർക്കാർ ഇനി ചെയ്യേണ്ടുന്ന കാര്യം. കേരളത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ കോവിഡ് പാക്കേജിനെ എങ്ങനെ ഉപയോഗിക്കാം എന്നതാണ് ഈ ലേഖനത്തിലൂടെ ചെയ്യുന്നത്.

കാർഷിക വിളകൾക്ക് ലഭിക്കാവുന്ന വിലയെക്കുറിച്ച വിത്തിറക്കും മുൻപേ ധാരണയുണ്ടാക്കാൻ കർഷകന് സഹായകരമാകുന്ന 1955 ലെ ആവശ്യസാധന നിയമത്തിലെ അവശ്യവസ്തു നിയമഭേദഗതി കാർഷികോൽപ്പന്ന വിപണന (എപിഎംസി) നിയമത്തെ തന്നെ ഇല്ലാതാക്കുമെന്ന കാർഷിക മേഖലയുമായി ബന്ധമില്ലാത്ത ഇടതു കർഷക സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായങ്ങൾ കാർഷക വിരുദ്ധമാണ്. കഴിഞ്ഞ 50 വർഷമായി കേരളത്തിൽ എംപിഎംസി പ്രവർത്തിക്കുന്നില്ല എന്നാൽ എപിഎംസിയുടെ കീഴിൽ കാർഷിക ഉൽപ്പന്ന മാർക്കറ്റിങ് സമിതികൾ ആണ് മറ്റു സംസ്ഥാനങ്ങളിലെ കാർഷിക വിപണി നിയന്ത്രിക്കുന്നത്. എന്നാൽ കേരളത്തിൽ സ്വകാര്യമേഖലയായിരുന്നു കാർഷിക വിപണി നിയന്ത്രിച്ചിരുന്നത്.

കുത്തകവൽക്കരണവും മറ്റും തടയാനായി കാർഷിക വിപണിയെ സർക്കാർ നിയന്ത്രണത്തിൽ നിലനിർത്തണമെന്ന നിലപാടുള്ള ഇടതുപക്ഷ പാർട്ടികളും കർഷക സംഘടനകളും ഭരണം നടത്തുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ പോലും കാർഷിക വിപണിയിൽ സർക്കാർ സാന്നിധ്യമില്ല. ഉദാഹരണത്തിന് 35 ലക്ഷം വരെ പച്ചക്കറി വിൽക്കുന്ന കേരള സംസ്ഥാന പച്ചക്കറി വിപണി 8750 കോടി രൂപയുടെതാണ്. ഇതിൽ സർക്കാർ സ്ഥാപനമായ ഹോർട്ടികോർപ്പിന്റെ വിൽപ്പന 69 കോടി മാത്രമാണെന്നത് ഓർക്കണം. സർക്കാരിന്റെ മറ്റൊരു പച്ചക്കറി വിപണന സ്ഥാപമായ വിഎഫ്പിസികെയുടെ വിൽപ്പന 246 കോടിയുമണ്. അതായത് വെറും 4% മാത്രമാണ് സർക്കാർ നിയന്ത്രണത്തിലുള്ളതെന്ന് വ്യക്തം.

ഒരു ലക്ഷം കോടി പദ്ധതിയിൽ പരമാവധി നേടിയെടുക്കണം

നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച കർഷികാശ്വാസ പദ്ധതികളിൽ ഗുണകരമായ മേഖലകളും ഉണ്ട്. കാർഷിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് നബാർഡ് മുഖേന പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, കർഷക ഉൽപാദക സംഘടനകൾ, സ്റ്റാർട്ട് അപ്പുകൾ തുടങ്ങിയവയ്ക്ക് ഒരു ലക്ഷം കോടി രൂപയുടെ നിധി പദ്ധതി കേരളത്തിന് ഏറെ ഗുണം ചെയ്യും. ഇതുപോലെ തന്നെ കന്നുകാലി മത്സ്യ മേഖലയിയേക്കുള്ള 54000 കോടി രൂപയുടെ പദ്ധതികളും കേരളം ഫലപ്രദമായി വിനിയോഗിക്കണം. പാൽ സംസ്‌കരണം മൂല്യവർദ്ധന, കാലിത്തീറ്റ ഉൽപാദനം എന്നിവക്ക് സ്വകാര്യ മുതൽ മുടക്ക് പ്രോത്സാഹിപ്പിക്കാൻ 15,000 കോടി രൂപയുടെ വികസന നിധിയും 4000 കോടി രൂപയുടെ ഔഷധ വന്യജീവി വികസന നിധിയും, 500 കോടി രൂപയുടെ തേനീച്ച വളർത്തൽ മേഖലയിലെ നിധിയും കേരളത്തിലെ കർഷകർക്ക് എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നതിനെപ്പറ്റി ചിന്ത ഉണ്ടാകണം.

കൊറോണ കാലത്ത് പാൽ സംസ്‌കരിച്ചും പാൽ പൊടിയാക്കാനും പാൽ ലഭിക്കാത്തിടത്ത് പാൽ ലഭ്യമാക്കാനും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തമിഴ്‌നാട് മുഖ്യമന്ത്രിയെ സമീപിക്കേണ്ടിവന്നു. ഈ സമീപനം മാറണം. പാൽ സംസ്‌കരണത്തിനായുള്ള ശതകോടകളുടെ സൗജന്യ കേന്ദ്ര സഹായം നേരത്തെ നാം ഉപയോഗിച്ചില്ലെന്നാണ് ഇപ്പോാൾ കോവിഡ് കാലത്ത് തമിഴ്‌നാടിനെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാക്കിയത്. റബർ വിലയിലെ തകർച്ചയിൽ കർഷകർക്ക് താങ്ങാകാൻ തേനീച്ച വളർത്തലെങ്കിലും കൊണ്ട് സാധിക്കും. വലിയ ഡിമാന്റുള്ള ആഗോള തേൻവിപണിയാണ് മുന്നിലുള്ളത്. അതുകൊണ്ട് കർഷകർ ഈ മേഖല ശരിക്കും ഉപയോഗിക്കുകയാണ് വേണ്ടത്.

കേന്ദ്ര സർക്കാറിന്റേത് നടപ്പിലാക്കുന്ന പദ്ധതികളാണ്. കൊറോണ ലോക്ഡൗണിൽ കേരളത്തിലെ 27 ലക്ഷം കർഷകർക്ക് കേന്ദ്രം 2000 രൂപ ധനസഹായം പിഎം കിസാൻ പദ്ധതിയിലൂടെ ഒറ്റ ദിവസം കൊണ്ട് നൽകിയത് ഇതിൽ ഒര ഉദാഹരണമാണ്. അതേ സമയം കേരള സർക്കാർ ഒറ്റ രൂപയുടെ ധനസഹായം കേരളത്തിലെ കർഷകർക്ക് നൽകിയിട്ടില്ല. വാചകമടിക്ക് അപ്പുറത്തേക്ക് പ്രവർത്തികളിലേക്ക് കടക്കുയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടത്. അതുകൊണ്ട് രാഷ്ട്രീയത്തിലെ സാമ്പത്തികം മലയാൡമറക്കരുത്.

ലക്ഷം കോടിയിൽ സഹകരണ ബാങ്കുകളുടെ പങ്ക്

കൃഷിയെ പുനരുദ്ധരിക്കാനുള്ള 11 പദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 8 എണ്ണവും ഉൽപാദന ശേഷി കൂട്ടുന്നതുമായി ബന്ധപ്പെട്ടതാണ്. ഒരു ലക്ഷം കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി മാറ്റി വെച്ചിരിക്കുന്നത്. അത് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിന് കോൾഡ് ചെയിൻ പോലെയുള്ള കാര്യങ്ങളാണ്. ഇവയൊക്കെ പ്രാദേശിക സഹകരണ സംഘങ്ങൾ വഴിയും കർഷക ഉൽപാദക കമ്പനികളുമായി ബന്ധപ്പെട്ടാണ് നടക്കേണ്ടത്. കേരളത്തിൽ കാർഷിക ഉൽപാദന കമ്പനികളുമായി ബന്ധപ്പെട്ടാണ് നടക്കേണ്ടത്. കേരളത്തിൽ കാർഷിക ഉൽപാദന കമ്പനികൾ അത്ര പടന്നു പന്തലിച്ചിട്ടില്ലെങ്കിലും രാജ്യത്തെ ഏറ്റവും ശക്തമായ പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾ കേരളത്തിലേതാണ്. 11 ഇന പാക്കേജുകളിൽ കാർഷികോൽപ്പന്നങ്ങളുടെ വിപണനം കയറ്റുമതി എന്നിവ ക്ലസ്റ്റർ അടിസ്ഥാനത്തിൽ നടത്തുമെന്നും പറയുന്നു.

കേരളത്തിൽ 1670 പ്രാദേശിക സഹകരണ ബാങ്കുകൾക്ക് 2929 ശാഖകളുണ്ട്. ഈ ബാങ്കുകളിൽ 95478 കോടി രൂപയുടെ നിക്ഷേപവും 76643 കോടി രൂപയുടെ വായ്പയും ഉണ്ട്. ഇതിൽ 1086 ബാങ്കുകൾക്ക് സ്വന്തമായി ഗോഡൗൺ ഉണ്ട്. 108 ബാങ്കുകൾക്ക് വാടക ഗോഡൗണുണ്ട്. ഇവ കൂടാതെ സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ചേർന്ന് രൂപീകരിച്ച കേരള ബാങ്കിന് 826 ശാഖകളും 70447 കോടി രൂപാ നിക്ഷേപവും 42974 കോടി രൂപ വായ്പയും ഉണ്ട്. അങ്ങനെ 3755 ഓഫീസുകളിയാലി കേരളത്തിൽ കിടക്കുന്ന സംസ്ഥാന സഹകരണ ബാങ്കുകൾ തന്നെയായിരിക്കണം കേന്ദ്രസർക്കാരിന്റെ ഒരു ലക്ഷം കോടി രൂപയുടെ നിധി പരമാവധി ഉപയോഗിക്കേണ്ടത്.

കോൾഡ് സ്‌റ്റോറേജ് ചെയിനുകൾ

രാജ്യത്തെ കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കാർഷിക ഉൽപ്പന്നെങ്ങൾ കേടുകൂടാതെ സൂക്ഷിക്കുക എന്നതാണ്. ഭക്ഷ്യ സംസ്‌ക്കരണ രംഗത്ത് പിന്നോട്ടു പോകാതിരിക്കുനുള്ള പദ്ധതികളും നിർമ്മലയുടെ പ്രഖ്യാപനത്തിലുണ്ട്. ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങൾക്ക് ഏറെ പ്രയോജനമാണ് കാർഷിക മേഖലയിലെ കേന്ദ്ര പ്രഖ്യാപനം. അതിൽ കോൾഡ് സ്‌റ്റോറേജ് ചെയിൻ സ്ഥാപിക്കാൻ 10000 കോടി രൂപയും പഴങ്ങളുടെയും പച്ചക്കറികളുടെയും ഗതാഗതത്തിന് 500 കോടിയും വകയിരിത്തിയിട്ടണ്ട്. ഈ തുകയിൽ പരമാവധി നേടിയെടുക്കാൻ കേരളം ശ്രമിക്കുകയാണ് വേണ്ടത്.

കാർഷിക വിപണികൾ പുനഃസ്ഥാപിക്കണം

കർഷകർക്ക് മികച്ച വില കിട്ടാത്തതിന്റെ പ്രധാന കാരണം വിപണികളിൽ ഉൽപ്പനങ്ങൾ സമയത്ത് എത്തിക്കാൻ സാധിക്കാത്തതും പകരമായ ഏജന്റുമാർ (മൊത്തക്കച്ചവടക്കാർ) മനഃപൂർവം പച്ചക്കറികളും പഴങ്ങളും വാങ്ങുന്നതാണ്. ഇവർ വാങ്ങുന്നത് താമസിപ്പിക്കുകയും തമസിച്ചാൽ ഉൽപ്പങ്ങൾ ചീഞ്ഞു നശിക്കുമെന്നതിനാൽ തുച്ഛമായ വിലക്ക് നൽകാൻ കർഷകൻ നിർബന്ധിതരാവുകയും ചെയ്യുന്നു. ഇടനിലക്കാർ ഈ കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് എത്തിക്കുമ്പോൾ ചീഞ്ഞു പോകാതിരിക്കാൻ ആരോഗ്യത്തിനു മാരകമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നു. ഇതാണ് കേരളത്തിലെ കർഷകരുടെ ശാപം എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരും മുന്നോട്ട് വരുന്നില്ല. ഈ പോരായ്മകൾ പരിഹരിക്കാനാണ് കേന്ദ്രസർക്കാർ 11 ഇന കർഷക രക്ഷാപദ്ധതിയിലൂടെ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

സഹകരണ വകുപ്പും കൃഷിവകുപ്പും സംയുക്തമായി പ്രവർത്തിക്കണം

ശക്തമായ സാമ്പത്തിക അടിത്തറയും ജനകീയ പിന്തുണയും പ്രൊഫഷണൽ അപ്രോച്ചും ആവശ്യമാണ്. സംസ്ഥാന സഹകരണ വകുപ്പ് കൃഷി വകുപ്പുമായി കൈകോർത്ത് എത്രയും പെട്ടെന്ന് കേന്ദ്രം ഓഫർ ചെയ്ത 1 ലക്ഷം കോടിയിൽ പരമാവധി സ്വന്തമാക്കാൻ ശ്രമിക്കണം. ഡൽഹി പ്രതിനിധി സമ്പത്തിന് കാശു കൊടുക്കുന്ന നിലയ്ക്ക് അദ്ദേഹത്തെ കൊണ്ടു തന്നെ ഇത് സാധിപ്പിക്കാൻ സംസ്ഥാന സർക്കാറിന് കഴിയണം. കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിന് ആഗോള നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ടാകേണ്ടതും അനിവാര്യമാണ്. അതുകൊണ്ട് തന്നെ കൃഷി വികസനം മത്സ്യ ബന്ധനം മൃഗസംരക്ഷണം എന്നീ മേഖലകളിലെ ഭൗതിക പശ്ചാത്തല വികസനത്തിന് ഊന്നൽ നൽകുന്ന കേന്ദ്രധനമന്ത്രിയുടെ 11 ഇന കാർഷിക സഹായ പാക്കേജ് പരമാവധി പ്രയോജനപ്പെടുത്താൻ സംസ്ഥാനം മുന്നോട്ട് വരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP