Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഫ്‌ളൈ വിത്ത് ഇൻകാസ്'ഫുജൈറയിൽ നിന്നുള്ള ആദ്യടിക്കറ്റ് നൽകി

'ഫ്‌ളൈ വിത്ത് ഇൻകാസ്'ഫുജൈറയിൽ നിന്നുള്ള ആദ്യടിക്കറ്റ് നൽകി

സ്വന്തം ലേഖകൻ

ഫുജൈറ: ഇൻകാസ് നടപ്പാക്കുന്ന 'ഫ്‌ളൈ വിത്ത് ഇൻകാസ്' എന്ന പദ്ധതിയുടെ ഭാഗമായി ഫുജൈറയിൽ നിന്നും ആദ്യ ടിക്കറ്റ് മൂപ്പൻസ് ഗ്രൂപ് ചെയർമാൻ സലിം മൂപ്പൻ സനൂജക്കു നൽകി. 8 മാസത്തോളം ഗർഭിണിയായ സനൂജയുടെയും ഭർത്താവിന്റെയും ജോലി നഷ്ടപ്പെട്ടു രണ്ടു മാസമായി വീട്ടിൽ കഴിയുകയായിരുന്നു. എങ്ങിനെ നാട്ടിൽ പോകുമെന്നും അതിനു കഴിഞ്ഞില്ലങ്കിൽ ഇവിടെ പ്രസവത്തിനു ചെലവാക്കുന്ന ഭീമമായ തുക എങ്ങിനെ ഉണ്ടാക്കുമെന്നും അറിയാതെ പ്രയാസപ്പെടുമ്പോഴാണ് 'ഫ്‌ളൈ വിത്ത് ഇൻകാസ്' എന്ന പദ്ധതി അവർക്കു തുണയായും താങ്ങായും എത്തിയത്.

ഇൻകാസ് ഗ്ലോബൽ കമ്മിറ്റി അംഗം ഷാജി കാസ്മി മുഖേന ഇൻകാസ് പ്രസിഡന്റ് കെ സി അബൂബക്കറുമായി ബന്ധപ്പെട്ടു. പദ്ധതിയുമായി സഹകരിക്കാൻ നേരത്തെ തന്നേ തയ്യാറായ പ്രമുഖ വ്യവസായിയും സാമൂഹ്യ സേവകനുമായ സലിം മൂപ്പൻ ഈ പദ്ധതിയിലേക്ക് അഞ്ചു ടിക്കറുകൾ വാഗ്ദാനം ചെയ്തിരുന്നു. യൂത്തു കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ അദ്ദേഹത്തോട് സഹകരണം ആവശ്യപ്പെട്ടിരുന്നു. എംബസി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ടിക്കറ്റിനു പണം ഇല്ലാത്തതു കൊണ്ട് മാത്രം നാട്ടിൽ പോകാൻ കഴിയാത്ത ജോലിയില്ലാത്ത പാവപ്പെട്ടവരായ രോഗികൾ, ഗർഭിണികൾ തുടങ്ങിയവർക്കാണ് മുൻഗണന നൽകുന്നത്.

ഫുജൈറയിൽ ഉള്ളവർക്ക് ആദ്യ പരിഗണന നൽകും. കൂടാതെ ഇൻകാസ് ഫുജൈറ കമ്മിറ്റി സ്വരൂപിച്ച കുറച്ചു ടിക്കറ്റുകളും ഇത്തരക്കാർക്ക് വേണ്ടി നൽകും. വിവരം അറിഞ്ഞു നിരവധി അന്വേഷണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. തീർത്തും അർഹരായവരെ പരിശോധിച്ചു മറ്റൊരു പരിഗണയും നൽകാതെ കഴിയാവുന്നത്ര ആളുകളെ സഹായിക്കാനുള്ള ശ്രമത്തിലാണ്. നേരത്തെ ഒരു സ്ത്രീയുടെ പെട്ടെന്ന് വേണ്ടിവന്ന ശാസ്ത്രക്രിയ നടത്തി കൊടുത്തിരുന്നു. കഴിഞ്ഞ രണ്ടു മാസമായി ഭക്ഷണവും ഭക്ഷണ കിറ്റുകളും മരുന്നും വിതരണം ചെയ്തു കൊണ്ടിരിക്കയാണ് ഇൻകാസ് ഫുജൈറയുടെ പ്രവർത്തകർ. സലിം മൂപ്പനെ പോലെ നല്ലവരായ മനുഷ്യ സ്‌നേഹികളുടെ സഹകരണമാണ് തങ്ങൾക്കു ഊർജ്ജം നൽകുന്നത് എന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. സലിം മൂപ്പൻ ഒരു പാട് രോഗികൾക്കു മരുന്ന് വാങ്ങി നൽകുവാനും സഹായിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP