Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ഡൗണിൽ മൂന്നാറിലേക്ക് പോകുമ്പോൾ മൂവാറ്റുപുഴയിൽ പെട്ട യുവാവിന് ഓർമ്മ വന്നത് ബാലകാല സുഹൃത്തിനെ; ഒറ്റ വിളിയിൽ കാറുമായെത്തി പഴയ കൂട്ടുകാരന് അഭയം നൽകിയ ഉദാത്ത മാതൃകയായി കളിക്കൂട്ടുകാരനും; ഇളവുകൾ പ്രഖ്യാപിച്ചിട്ടും ഫ്രണ്ടിന് മൂന്നാറിലെ സ്വന്തം വീട്ടിൽ പോകാൻ താൽപ്പര്യമില്ലെന്ന് അറിഞ്ഞപ്പോൾ തുടങ്ങിയ സംശയം ശരിയായത് ഭാര്യയേയും കുട്ടികളേയും കാണാതായപ്പോൾ; മുങ്ങിയവരെ കണ്ടെത്താൻ പൊലീസും; കൊറോണയിലെ ഒളിച്ചോട്ടക്കഥയിൽ അന്വേഷണം തുടരുമ്പോൾ

ലോക്ഡൗണിൽ മൂന്നാറിലേക്ക് പോകുമ്പോൾ മൂവാറ്റുപുഴയിൽ പെട്ട യുവാവിന് ഓർമ്മ വന്നത് ബാലകാല സുഹൃത്തിനെ; ഒറ്റ വിളിയിൽ കാറുമായെത്തി പഴയ കൂട്ടുകാരന് അഭയം നൽകിയ ഉദാത്ത മാതൃകയായി കളിക്കൂട്ടുകാരനും; ഇളവുകൾ പ്രഖ്യാപിച്ചിട്ടും ഫ്രണ്ടിന് മൂന്നാറിലെ സ്വന്തം വീട്ടിൽ പോകാൻ താൽപ്പര്യമില്ലെന്ന് അറിഞ്ഞപ്പോൾ തുടങ്ങിയ സംശയം ശരിയായത് ഭാര്യയേയും കുട്ടികളേയും കാണാതായപ്പോൾ; മുങ്ങിയവരെ കണ്ടെത്താൻ പൊലീസും; കൊറോണയിലെ ഒളിച്ചോട്ടക്കഥയിൽ അന്വേഷണം തുടരുമ്പോൾ

എസ് രാജീവ്

മൂവാറ്റുപുഴ: ലോക് ഡൗൺ കാലത്ത് ബാല്യകാല സുഹൃത്തിന് അഭയം നൽകിയ മൂവാറ്റുപുഴക്കാരനായ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. അഭയം തേടിയെത്തിയ യുവാവ് മുങ്ങിയത് അഭയം നൽകിയ ബാല്യകാല സുഹൃത്തിന്റെ യുവതിയായ ഭാര്യയെയും മക്കളെയും അടിച്ചു മാറ്റി . ബാല്യകാല സുഹൃത്തിനെ ചതിച്ച് മുങ്ങിയത് മൂന്നാർ സ്വദേശിയായ യുവാവ്.

യുവാവിന്റെയും യുവതിയുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയ നിലയിലാണ് ഇപ്പോൾ. മക്കളെയെങ്കിലും കണ്ടുപിടിച്ച് നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന യുവാവിന്റെ ഭീഷണിക്ക് പിന്നാലെ മുങ്ങിയവരെ പൊക്കാനുറച്ച് മൂവാറ്റുപുഴ പൊലീസും. ലോക്ക് ഡൗണിനിടെ നടന്ന ഏറ്റവും പുതിയ ഒളിച്ചോട്ടക്കഥ ഇങ്ങനെ .

ലോക്ഡൗണിൽ മൂവാറ്റുപുഴയിൽ പെട്ടു പോയ മൂന്നാർ സ്വദേശിയാണ് അഭയം നൽകിയ സുഹൃത്തിന്റെ ഭാര്യയും മക്കളുമായി കടന്നത്. ഫോൺ ഓഫാക്കി മുങ്ങിയതിനാൽ ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പൊലീസിന് ഇതുവരെ ലഭ്യമായിട്ടില്ല. ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് മൂന്നാറിലേക്കു പോകുന്നതിനായി
മൂവാറ്റുപുഴയിലെത്തിയത്.

മേലുകാവിനു പോവുകയായിരുന്നവർക്കൊപ്പം സ്വകാര്യ വാഹനത്തിൽ മൂവാറ്റുപുഴ വരെ യുവാവ് എത്തുകയായിരുന്നു. മൂന്നാറിനു പോകാൻ വാഹനം കിട്ടാതെ കുടുങ്ങിയ ഇയാൾ മൂന്നാറിലുള്ള ബന്ധുക്കളെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു. ഇതിനിടെയാണ് വർഷങ്ങൾക്കു മുൻപ് മൂന്നാറിൽ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ബാല്യകാല സുഹൃത്തിനെ കുറിച്ച് യുവാവിന് ഓർമ്മ വന്നത്. തുടർന്ന് മൂവാറ്റുപുഴക്കാരനായ ബാല്യകാല സുഹൃത്തിന്റെ ഫോൺ നമ്പർ തപ്പിയെടുത്ത് വിളിച്ചതോടെ ബാല്യകാല സുഹൃത്ത് യുവാവിനെ എതിരേൽക്കാൻ കാറുമായെത്തി.

തുടർന്ന് യുവാവിനെ മൂവാറ്റുപുഴയിലെ സ്വന്തം വീട്ടിലേക്കു കൂട്ടികൊണ്ടു പോയി. ലോക്ഡൗൺ ഇളവു പ്രഖ്യാപിക്കുന്നതുവരെയുള്ള ഒന്നരമാസത്തോളം ഇയാൾ സുഹൃത്തിന്റെ വീട്ടിൽ തന്നെ കഴിഞ്ഞു. ഇതിനിടയിൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും മൂന്നാറിലേക്കു പോകാൻ സൗകര്യമൊരുക്കിയിട്ടും യുവാവ് വീടുവിട്ട് പോകാൻ തയാറായില്ല. ഇതിനിടെ സുഹൃത്തിന്റെ ഭാര്യയുമായി ഇയാൾ അടുപ്പം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള ഇടപഴുകലുകളിൽ ബാല്യകാലസുഹൃത്തിന് സംശയം തോന്നി.

ഇതിന് പിന്നാലെയാണ് മൂന്നാർ സ്വദേശി കഴിഞ്ഞ ദിവസം ബാല്യകാല സുഹൃത്തിന്റെ ഭാര്യയെയും മക്കളെയും കൊണ്ട് സ്ഥലം വിട്ടത്.സംഭവത്തെ തുടർന്ന് സ്റ്റേഷനിലെത്തിയ ഗൃഹനാഥൻ ഭാര്യയെയും, മക്കളെയും എങ്ങിനെയും കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി.

തുടർന്നാണ് മക്കളെയെങ്കിലും വിട്ടുകിട്ടിയില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യ ചെയ്യുമെന്ന് യുവാവ് മുഴക്കിയത്. ഇതോടെ എങ്ങിനെയും ഇവരെ കണ്ടു പിടിക്കാനുള്ള തീവ്ര നീക്കത്തിലാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP