Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്വേഷ പ്രസ്താവനയ്ക്കെതിരായ കേസുകൾ റദ്ദാക്കണമെന്ന അർണബ് ഗോസ്വാമിയുടെ അപേക്ഷ തള്ളി സുപ്രീം കോടതി; കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവും നിരാകരിച്ചു; അറസ്റ്റു ചെയ്യാനുള്ള സ്‌റ്റേ മൂന്നാഴ്‌ച്ചത്തേക്ക് കൂടി നീട്ടി; അർണബിന് സുരക്ഷയൊരുക്കാൻ മുംബൈ പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം; മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണെന്നും എന്നാൽ അത് നിരുപാധികമല്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

വിദ്വേഷ പ്രസ്താവനയ്ക്കെതിരായ കേസുകൾ റദ്ദാക്കണമെന്ന അർണബ് ഗോസ്വാമിയുടെ അപേക്ഷ തള്ളി സുപ്രീം കോടതി; കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവും നിരാകരിച്ചു; അറസ്റ്റു ചെയ്യാനുള്ള സ്‌റ്റേ മൂന്നാഴ്‌ച്ചത്തേക്ക് കൂടി നീട്ടി; അർണബിന് സുരക്ഷയൊരുക്കാൻ മുംബൈ പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം; മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണെന്നും എന്നാൽ അത് നിരുപാധികമല്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: വർഗീയ വിദ്വേഷ പരാമർശം നടത്തിയ കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം മുംബൈ പൊലീസിൽ നിന്ന് സിബിഐക്ക് വിടണമെന്ന ആവശ്യവും കോടതി തള്ളിയിട്ടുണ്ട്. അതേസമയം അറസ്റ്റിനുള്ള സ്റ്റേ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. അർണബിന് സുരക്ഷയൊരുക്കാൻ മുംബൈ പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.

മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണെന്നും എന്നാൽ അത് നിരുപാധികമല്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. സമാന പരാതികളിലാണ് പല സംസ്ഥാനങ്ങളിലായി എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തത്. അതിനാൽ മുംബൈയിൽ നിലവിൽ അന്വേഷിക്കുന്നത് ഒഴികെയുള്ള എഫ്‌ഐആറുകൾ റദ്ദാക്കാമെന്ന് കോടതി സമ്മതിച്ചു. പൊലീസിന് കേസ് അന്വേഷിക്കാനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ പൽഗറിൽ ഹിന്ദു സന്യാസി ആൾക്കൂട്ടക്കൊലക്കിരയായ സംഭവം ഏപ്രിൽ 21ന് റിപബ്ലിക് ടി.വിയിൽ നടത്തിയ ചർച്ചയിൽ അർണബ് ഗോസ്വാമി വർഗീയവത്കരിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് വിവിധ സംസ്ഥാനങ്ങളിലായി എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. സോണിയ ഗാന്ധിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങളും പരാതിക്ക് കാരണമായിട്ടുണ്ട്. ബാന്ദ്രയിൽ അന്തർ സംസ്ഥാന തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തെ വർഗീയവൽക്കരിച്ച് അവതരിപ്പിച്ചതാണ് രണ്ടാമത്തെ പരാതിയുടെ കാരണം. അർണബ് തന്റെ ടെലിവിഷൻ ഷോകളിലൂടെ പൊലീസിനെ വിരട്ടുന്നുവെന്ന മഹാരാഷ്ട്ര സർക്കാരിന്റെ ഹരജിയും സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നു.

്അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളിയാണ് അർണബിനെതിരായ കേസുകളെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു. മാധ്യമപ്രവർത്തനത്തിനെതിരായ രാഷ്ട്രീയ നീക്കമാണിതെന്നും അഭിഭാഷകൻ ആരോപിച്ചു. മഹാരാഷ്ട്ര പൊലീസിനെതിരെ അർണബ് പരിപാടിയിൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്. അതിനാൽ കേസ് സിബിഐക്ക് കൈമാറുകയാണെങ്കിൽ പ്രശ്‌നമില്ലെന്നും കോടതിയിൽ വാദിച്ചു. എന്നാൽ ഈ ആവശ്യം കോടതി തള്ളി.

പാൽഘാർ ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ നിന്നും അർണാബിനെതിരെ ചുമത്തിയിരിക്കുന്ന കേസുകൾ ഒരേ സ്വഭാവുള്ളതിനാൽ ബാക്കി കേസുകൾ റദ്ദാക്കുന്നുവെന്നും മുംബൈ പൊലീസ് അന്വേഷിക്കുന്ന കേസ് മാത്രം നിലനിർത്തുമെന്നും കോടതി പറഞ്ഞു. ഈ കേസുകളിൽ അന്വേഷണം നടത്താനുള്ള അവകാശം പൊലീസിനുണ്ടെന്നും അർണബിന് എഫ്.ഐ.ആർ റദ്ദാക്കി കിട്ടണമെങ്കിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP