Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനയിൽ വൻ ഭൂചലനം; നാലു പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ചൈനയിൽ വൻ ഭൂചലനം; നാലു പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

ബെയ്ജിങ്: ചൈനയിലുണ്ടായ ശക്തമായ ഭൂചനത്തിൽ നാല് പേർ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലാണ് അപകടമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. പലസ്ഥലങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. രാത്രിയിൽ ഉറങ്ങുകയായിരുന്ന ആളുകൾ പരിഭ്രാന്തരായി വീടുവിട്ട് പുറത്തേക്ക് ഓടി. 600 ദുരന്ത നിവാരണ സേന അംഗങ്ങൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പീപ്പിൾ ലിബറേഷൻ ആർമിയിലെ ഫയർ ആൻഡ് റെസ്‌ക്യൂ ടീം സംഭവ സ്ഥലത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് യുനാൻ പ്രദേശിക ഭരണകൂടം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP