Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കശ്മീർ എന്ന പേരിൽ ടീം വേണമെന്ന് ഷാഹിദ് അഫ്രിദി; എന്റെ അവസാന പിഎസ്എൽ സീസണിൽ ആ ടീമിനെ എനിക്ക് നയിക്കണം; ഇവിടെ സ്റ്റേഡിയമുണ്ടെങ്കിൽ ഒരു അക്കാദമി തുടങ്ങാം; കറാച്ചിയിൽ നിന്ന് ഇവിടേക്ക് വന്ന് പരിശീലനം നൽകാൻ ഞാൻ തയ്യാറാണ്; കശ്മീർ വിഷയം വീണ്ടും ഉയർത്തി ഇന്ത്യൻ പ്രധാനമന്ത്രിയെ തെറിവിളിച്ചതിനും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പൊങ്കാല നേരിടുന്ന മുൻ പാക് താരം വീണ്ടും പ്രകോപനവുമായി രംഗത്ത്

പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കശ്മീർ എന്ന പേരിൽ ടീം വേണമെന്ന് ഷാഹിദ് അഫ്രിദി; എന്റെ അവസാന പിഎസ്എൽ സീസണിൽ ആ ടീമിനെ എനിക്ക് നയിക്കണം; ഇവിടെ സ്റ്റേഡിയമുണ്ടെങ്കിൽ ഒരു അക്കാദമി തുടങ്ങാം; കറാച്ചിയിൽ നിന്ന് ഇവിടേക്ക് വന്ന് പരിശീലനം നൽകാൻ ഞാൻ തയ്യാറാണ്; കശ്മീർ വിഷയം വീണ്ടും ഉയർത്തി ഇന്ത്യൻ പ്രധാനമന്ത്രിയെ തെറിവിളിച്ചതിനും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പൊങ്കാല നേരിടുന്ന മുൻ പാക് താരം വീണ്ടും പ്രകോപനവുമായി രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ലാഹോർ: കാശ്മീർ വിഷയത്തിന്റെ പേരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെറിവിളിച്ചത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വക പൊങ്കാല നേരിടുന്ന മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി വീണ്ടും പ്രകോപന പരാമർശവുമായി രംഗത്ത്. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കശ്മീർ എന്ന പേരിൽ ടീം വേണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് അഫ്രീദി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

പാക് അധിനിവേശ കശ്മീരിലെത്തിയപ്പോഴായിരുന്നു അഫ്രീദിയുടെ വാക്കുകൾ. ഈ അവസരം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് ഒരു ആവശ്യം ഉന്നയിക്കാനായി ഞാൻ ഉപയോഗിക്കുകയാണ്. അടുത്ത പിഎസ്എൽ സീസണിൽ കശ്മീർ എന്ന പേരിൽ ഒരു ടീമുണ്ടാവണം. എന്റെ അവസാന പിഎസ്എൽ സീസണിൽ ആ ടീമിനെ എനിക്ക് നയിക്കണം. പിഎസ്എല്ലിലെ അടുത്ത ഫ്രാഞ്ചൈസിയുടെ പേര് കശ്മീർ എന്ന് തന്നെയാവണം, ആഫ്രീദി പറഞ്ഞു.

ഇവിടെ സ്റ്റേഡിയമുണ്ടെങ്കിൽ ഒരു അക്കാദമി തുടങ്ങാം. കറാച്ചിയിൽ നിന്ന് ഇവിടേക്ക് വന്ന് പരിശീലനം നൽകാൻ ഞാൻ തയ്യാറാണ്. 125 ക്ലബുകൾ ഇവിടെയുണ്ടെന്ന് കേട്ടു. അവരെയെല്ലാം പങ്കെടുപ്പിച്ച് ടൂർണമെന്റ് നടത്താവുന്നതാണ്. ആ ടൂർണമെന്റിൽ മികവ് കാണിക്കുന്ന താരങ്ങളെ ഞാൻ കറാച്ചിയിലേക്ക് കൊണ്ടുപോവാം. എനിക്കൊപ്പം നിർത്തി അവരെ പഠിപ്പിക്കാം, പരിശീലനം നൽകാമെന്നും അഫ്രീദി പറഞ്ഞു.

കശ്മീർ വിഷയം വീണ്ടും ഉയർത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചും വന്ന അഫ്രീദിയുടെ പരാമർശങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ നിന്ന് കടുത്ത ഭാഷയിലാണ് മറുപടി ലഭിച്ചത്. നിങ്ങളെ ഒരു ഘട്ടത്തിൽ സഹായിച്ചതിൽ കുറ്റബോധം തോന്നുന്നുവെന്ന് ഹർഭജനും, യുവിയും പറഞ്ഞപ്പോൾ, നിങ്ങളുടെ പരാജയപ്പെട്ട രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനായിരുന്നു റെയ്നയുടെ വാക്കുകൾ. അഫ്രീദിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻതാരം സുരേഷ് റെയ്‌നയും രംഗത്തെത്തിയിരുന്നു. മുഖ്യധാരയിൽ സജീവമായി നിൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്അഫ്രീദിയുടെ അനാവശ്യ പ്രസ്താവനകളെന്ന് റെയ്ന പരിഹസിച്ചു. താനും ഒരു കശ്മീരിയാണെന്ന് വ്യക്തമാക്കിയ റെയ്ന, കശ്മീരിനെത്തൊട്ട് കളിക്കേണ്ടെന്നും അഫ്രീദിക്ക് മുന്നറിയിപ്പ് നൽകി.

'ഹോ, മുഖ്യധാരയിൽ സജീവമായി നിൽക്കാൻ ഓരോരുത്തർ അനുഭവിക്കുന്ന ബുദ്ധിമുട്ട്! അതും വല്ലവരുടെയും കാരുണ്യത്തിൽ ഇന്നും നിലനിൽക്കുന്ന രാജ്യമാണെന്ന് ഓർക്കണം. കശ്മീരിനെ വെറുതെവിട്ട് വൻ തോൽവിയായ സ്വന്തം രാജ്യത്തിനു വേണ്ടി ആദ്യം എന്തെങ്കിലുമൊക്കെ ചെയ്യുന്നതല്ലേ നല്ലത്. കശ്മീരിയായതിൽ അഭിമാനിക്കുന്ന ഒരാളാണ് ഞാൻ. കശ്മീർ അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കും. ജയ് ഹിന്ദ്' റെയ്ന ട്വിറ്ററിൽ കുറിച്ചു.

ഉത്തർപ്രദേശിലാണ് താമസമെങ്കിലും കശ്മീരുകാരാണ് റെയ്നയും കുടുംബവും. സൈനികനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ത്രിലോക് ചന്ദ് കശ്മീരി പണ്ഡിറ്റ് കുടുംബത്തിലെ അംഗമാണ്. ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്, യുവരാജ് സിങ്, ശിഖർ ധവാൻ, ഗൗതം ഗംഭീർ എന്നിവർക്കു പിന്നാലെയാണ് താനുമൊരു കാശ്മീരിയാണെന്ന പ്രഖ്യാപനവുമായി റെയ്നയും അഫ്രീദിയെ നേരിടുന്നത്.

വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ അഫ്രീദിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായി ഹർഭജൻ സിങ്ങും യുവരാജ് സിങ്ങും പ്രഖ്യാപിച്ചിരുന്നു. കൊറോണക്കാലത്ത് കശ്മീർ വിഷയവുമായി അഫ്രീദി രംഗത്തെത്തിയതിൽ ശിഖർ ധവാൻ അദ്ഭുതം രേഖപ്പെടുത്തിയപ്പോൾ, കടുത്ത ഭാഷയിലാണ് ഗംഭീർ പ്രതികരിച്ചത്. അടുത്തിടെ പാക്ക് അധീന കശ്മീർ സന്ദർശിച്ച അവസരത്തിലാണ് ഷാഹിദ് അഫ്രീദി ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തി വീണ്ടും വിവാദനായകനായത്.

'ഇന്നിതാ ഞാൻ നിങ്ങളുടെ സുന്ദരമായ ഗ്രാമത്തിലെത്തിയിരിക്കുന്നു. നിങ്ങളെ സന്ദർശിക്കണമെന്ന് ദീർഘനാളായി ആഗ്രഹിക്കുന്നതാണ്. ഇന്ന് ഈ ലോകം ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്. പക്ഷേ, അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരിൽ വിന്യസിച്ചിരിക്കുന്നത്' അഫ്രീദി പറഞ്ഞു. ഇന്ത്യയിലെ കശ്മീരികളും പാക്കിസ്ഥാൻ സൈന്യത്തെയാണ് പിന്തുണയ്ക്കുന്നതെന്ന് അഫ്രീദി അവകാശപ്പെട്ടിരുന്നു. ഇതാണ് വിവാദങ്ങൾക്ക് കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP