Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് പുതിയതായി 29 രോഗികൾ എന്ന് പ്രഖ്യാപിച്ച അതേ നാവുകൊണ്ട് നാളെ മുതൽ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കുന്നു എന്ന് പറയാൻ പിണറായി വിജയനല്ലാതെ ആർക്ക് കഴിയും?ലോക്ക്ഡൗൺ ചെയ്തും റൂട്ട് മാപ്പ് തയ്യാറാക്കിയും ലോക മാതൃകയായവർക്ക് എല്ലാം ഇങ്ങനെ തുറന്ന് കൊടുക്കാൻ ആവുന്നത് എങ്ങനെ? എല്ലാം ശരിയാക്കിയെങ്കിൽ പിന്നെ പള്ളിക്കൂടവും പള്ളിയും മാത്രം ബാക്കി വയ്ക്കുന്നത് എന്തിന്?

മറുനാടൻ ഡെസ്‌ക്‌

നമ്മളിപ്പോഴും ലോക്ക് ഡൗണിലാണ്. അതായത്,ഈ മാസം അവസാനം വരെ നമ്മൾ ലോക്ക് ഡൗണിലായിരിക്കും. പക്ഷഏ നമ്മൾ ലോക്ക് ഡൗണിലല്ല. നമ്മുക്ക് നമ്മുടെ വീടിന് പുറത്ത് ഇറങ്ങുന്നതിനും നമുക്ക് ഇഷ്ടമുള്ളവരെ കാണുന്നതിനും നമുക്ക് ഇഷ്ടമുള്ളത് ചെയ്യുന്നതിനും അവകാശം ലഭിച്ചിരിക്കുന്നു. പൊലീസിനോട് പരിശോധിക്കരുതെ എന്ന് മുഖ്യമന്ത്രി കർശനമായി പറഞ്ഞിരിക്കുന്നു. സ്വകാര്യ വാഹനങ്ങൾ ജില്ലാ അതിർത്തി കടന്ന് പോകുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്.

ചില നിയന്ത്രണങ്ങൾ ഉണ്ടെന്ന് മാത്രം ഒരു വാഹനത്തിൽ ഡ്രൈവറെ കൂടാതെ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഒരു വാഹനത്തിൽ നാല് പേർക്ക് യാത്ര ചെയ്യാം. അഞ്ചുപേർക്കാണ് യാത്ര ചെയ്യാൻ അനുമതി ഇപ്പോഴുള്ളചത് അതിൽ ഒരാളുടെ കുറവുണ്ട്. ഇരു ചക്രവാഹനത്തിൽ ഒരാൾക്ക് കൂടി യാത്ര ചെയ്യാം. ഓട്ടോറിക്ഷയിൽ ഒരുകുടുംബത്തിലെ രണ്ട് പേർക്ക് യാത്ര ചെയ്യാം. ജില്ലകൾ മറികടന്ന് പോകുന്നതിന് പ്രതിസന്ധിയൊന്നുമില്ല.വാഹനങ്ങൾ എവിടെ വേണമെങ്കിലും പോകാം, സ്വകാര്യബസുകളും സർക്കാർ ബസുകളും ജില്ലാ അതിർത്തിയിൽ സർവീസ് നടത്തും.

നിങ്ങൾക്ക് തിരുവനന്തപുരം മുതൽ കാസർകോട് വരെ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാൻ സാധിക്കും. നിങ്ങൾക്ക് സ്വകാര്യവാഹനങ്ങൾ ഇല്ലെങ്കിൽ സ്വകാര്യബസിലോ സർക്കാർ ബസിലോ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തിന്റെ അതിർത്തി വരെ പോകുക, അവിടെ നിന്ന് ആലപ്പുഴയുടെ അതിർത്തി വരെ പോവുക, അവിടെ നിന്ന് എറണാകുളത്തിന്റെ അതിർത്തി വരെ പോകുക അങ്ങനെ എട്ടോ പത്തോ വാഹനങ്ങൾ കയറിയാൽ നിങ്ങൾക്ക് കാസർകോട് വരെ പോകാൻ സാധിക്കും.

ഏറ്റവും പ്രധാനപ്പെട്ടത് നിങ്ങൾ മുൻപ് ക്യു നിന്നതിനേക്കാൾ ചെറിയ ക്യു നിന്ന് കൊണ്ട് ചെറിയ സമയത്തിനുള്ളിൽ കൂടുതൽ സ്ഥലങ്ങളിൽ നിന്ന് മദ്യം വാങ്ങാം എന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്കിപ്പോൾ ലഭ്യമല്ലാത്ത അവകാശം പള്ളിയിൽ പോകാനും പള്ളിക്കൂടത്തിൽ പോാനും മത്രമുള്ളവയാണ്. നിങ്ങൾക്ക് പള്ളിയിലോ അമ്പലത്തിലോ മോസ്‌കിലോ പോകണം എങ്കിൽ ഇപ്പോഴും അനുമതിയില്ല. നിങ്ങൾക്ക് പള്ളിക്കൂടത്തിൽ കുട്ടികളെ വിടുവാൻ ഇപ്പോൾ അവസരമില്ല.

ഇതൊഴിച്ച് നമ്മുടെ അവകാശങ്ങൾ മിക്കതും തിരിച്ച് കിട്ടിയിരിക്കുന്നു. എപ്പോഴാണ് ലോക്ക്ഡൗൺ അവസാനിക്കുന്നതിന് മുൻപ്. ഇനി പരിശോധിക്കേണ്ടത് എപ്പോഴാണ് ലോക്ക് ഡൗ്ൺ ഉണ്ടായത് എന്നതാണ്. അതായത് കേരളത്തിൽ അങ്ങോളം ഇങ്ങോളം രോഗം വരുമെന്ന സൂചനോട് കൂടി അഞ്ചോ ആറോ പേർക്ക് രോഗം വന്നപ്പോഴേ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നമ്മൾ ലോക്ക് ഡൗണിൽ ഈ രോഗത്തെ അതിജീവിക്കുന്നതിന് യുയുദ്ധം നടത്തി. ഈ രോഗത്തെ അതിജീവിച്ചു. ലോകത്തിന് മാതൃകയാണ് നമ്മൾ. ഏറ്റവും കുറഞ്ഞ മരണനിരക്ക്.

ഏറ്റവും കൂടിയ റിക്കവറി നിരക്ക്. ലോകത്തിൽ നമ്പർ വൺ ആണെന്ന് നമ്മൾ തന്നെ അവകാശപ്പെട്ടു. തൊട്ടുപിന്നാലെ ശൈലജ ടീച്ചറെന്ന ടീച്ചറമ്മേ കുറിച്ച് ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ സ്തുതി പാടി. നല്ലകാര്യം തന്നെ. പിന്നീട് രോഗം വന്നത് സർക്കാരിന്റെ പിണറായിയുടേയോ, ടീച്ചറമ്മയുടേയോ ഒന്നും കുഴപ്പമല്ല. പ്രവാസികളെ നമ്മൾ സ്വീകരിച്ചതുകൊണ്ടാണ്. മറുനാട്ടുകാരെ നമ്മൾ സ്വീകരിച്ചതുകൊണ്ടാണ്.

നമുക്കറിയാമായിരുന്നു അരുതാത്തത് സംഭവിക്കുമെന്ന് അതിനപ്പുറത്തേക്ക് വ്യാപനം ഉണ്ടായിട്ടില്ല എന്നതിൽ ആശ്വാസിക്കാം. പക്ഷേ ഒരു ചോദ്യം ബാക്കിയാണ് കുറച്ചുപേർക്ക് രോഗം വന്നപ്പോൾ എല്ലാവരോടും വീട്ടിലിരിക്കാൻ പ്രധാനമന്ത്രി പറയുന്നതിന് മുൻപ് നമ്മുടെ മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം കൂടിയപ്പോൾ ഇനിയൊരു നിയന്ത്രണവുമില്ല നിങ്ങൾ വീട്ടിലിരിക്കേണ്ട എന്നും നമ്മുടെ മുഖ്യമന്ത്രി പറയുന്നു. അതെങ്ങനെ ശരിയാകും. ഒരേ നാവ് കൊണ്ടുതന്നെ ഇന്ന് 26പേർക്ക് രോഗബാധയുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി അതേ ദിവസം അതേ നാവാൽ തന്നെ പറയുന്നു ഞങ്ങൾ നിയന്ത്രണങ്ങളെല്ലാം നീക്കിയെന്ന്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP