Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'നിങ്ങൾ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നല്ലേ? ഞാൻ അതിനെല്ലാം മറുപടി പറയുന്നത് പിആർ ഏജൻസിയെ ബന്ധപ്പെട്ടാണോ? എന്നെ ഈ നാടിനറിയില്ലേ? നിങ്ങൾ കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി നടക്കുന്നൂ, ഞാനും കുറച്ചു കാലമായി ഈ കൈലും കുത്തി ഇവിടെ നിൽക്കുന്നുണ്ട്; മറ്റാരുടെയെങ്കിലും ഉപദേശം തേടി മറുപടി പറയുന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യബുദ്ധിയുള്ള ആരും പറയില്ല; വാർത്താസമ്മേളനം പിആർ വർക്കാണെന്ന പ്രതിപക്ഷ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി

'നിങ്ങൾ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നല്ലേ? ഞാൻ അതിനെല്ലാം മറുപടി പറയുന്നത് പിആർ ഏജൻസിയെ ബന്ധപ്പെട്ടാണോ? എന്നെ ഈ നാടിനറിയില്ലേ? നിങ്ങൾ കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി നടക്കുന്നൂ, ഞാനും കുറച്ചു കാലമായി ഈ കൈലും കുത്തി ഇവിടെ നിൽക്കുന്നുണ്ട്; മറ്റാരുടെയെങ്കിലും ഉപദേശം തേടി മറുപടി പറയുന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യബുദ്ധിയുള്ള ആരും പറയില്ല; വാർത്താസമ്മേളനം പിആർ വർക്കാണെന്ന പ്രതിപക്ഷ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് അപ്‌ഡേറ്റുകൾക്കായുള്ള വാർത്താ സമ്മേളനം പി ആർ വർക്കാണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. മുഖ്യമന്ത്രി പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിന് പിആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നും പ്രതിപക്ഷത്തിന്റെ ആരോപണം. ഈ ആരോപണത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

'നിങ്ങൾ (മാധ്യമപ്രവർത്തകർ)കുറച്ചുകാലമായല്ലോ ഈ കയ്യിലും കുത്തി നടക്കുന്നു. ഇപ്പോൾ പുതുതാതായിട്ട് വന്നതല്ലല്ലോ. ഞാനും കുറച്ചുകാലമായി ഈ കയ്യിലും കുത്തി ഇവിടെ നിൽക്കുന്നു. നമ്മൾ തമ്മിൽ ആദ്യമായി കാണുകയല്ല. കുറെ കാലമായി കാണുകയാണ്. നമ്മൾ തമ്മിൽ എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നതിന് മറ്റാരുടെയെങ്കിലും ഉപദേശം തേടി മറുപടി പറയുന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യബുദ്ധിയുള്ള ആരും പറയില്ല'- ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പറഞ്ഞു

'നിങ്ങൾ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നല്ലേ? ഞാൻ അതിനെല്ലാം മറുപടി പറയുന്നത് പിആർ ഏജൻസിയെ ബന്ധപ്പെട്ടാണോ? നിങ്ങൾക്ക് എന്ത് ചോദിക്കണമെന്ന് ചിലപ്പോൾ നിർദ്ദേശം വരാറുണ്ട്. ഞാൻ ഫ്രീയായിട്ട് നിൽക്കുന്നു. നിങ്ങൾ ഫ്രീയായിട്ട് ചോദിക്കുന്നു. ഏതെങ്കിലും ചോദ്യത്തിന് ഞാൻ മറുപടി പറയാതിരിക്കുന്നുണ്ടോ? ഏതെങ്കിലും പിആർ ഏജൻസിയുടെ നിർദേശത്തിന് കാത്തുനിൽക്കുകയാണോ? എന്നെ ഈ നാടിന് അറിയില്ലേ? മറ്റുള്ളവർ പറയുന്നത് നിങ്ങൾ ഏറ്റെടുത്തതുകൊണ്ടാണ് ഇത് പറയുന്നത്'മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു: മുല്ലപ്പള്ളി

കൊവിഡ് പ്രതിരോധത്തിനിടയിൽ സർക്കാർ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. കൊവിഡിനെ തുടർന്ന ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഇന്ന 57 ദിവസം പൂർത്തിയാകുന്നവേളയിലും നിരവധി പേരാണ് കഷ്ടപ്പെടുന്നത്. പ്രയാസപ്പെടുന്ന ജനങ്ങളെ സഹായിക്കുന്ന കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അതി ദയനീയമായി പരാജയപ്പെട്ടുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

'പ്രയാസപ്പെടുന്ന ജനങ്ങളെ സഹായിക്കുന്ന കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അതി ദയനീയമായി പരാജയപ്പെട്ടു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ദുരിതകാലം കൊയ്ത്തു കാലമാണ്. സർക്കാർ ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ്,' മുല്ലപ്പള്ളി പറഞ്ഞു. ബസ്ചാർജ് വർധനയും ഭൂമിയുടെ ന്യായവില വർധിപ്പിച്ചതും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി നിരക്കിൽ പകൽക്കൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സർക്കാർ ബസ് ചാർജ് വീണ്ടും വർധിപ്പിച്ചു. 50 ശതമാനമാണ് വർധനവ്. മിനിമം ചാർജ് 8 രൂപയിൽ നിന്നും 12 രൂപയാക്കിയാണ് വർധിപ്പിച്ചത്. വൈദ്യുതി നിരക്കിൽ ആകമാനം പകൽക്കൊള്ളയാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. വൈദ്യുതി ഓഫീസുകളിലിരുന്നു കൊണ്ട് കുറെ ഉദ്യോഗസ്ഥന്മാർ തങ്ങളുടെ ഇഷ്ടാനുസരണം ഇടുന്ന നിരക്കാണ് ഈ നാട്ടിലെ ജനങ്ങൾ നൽകുന്നത്. സർക്കാരിന് ഒന്നിലും ഒരു വ്യക്തതയുമില്ല. ഭൂമിയുടെ ന്യായ വില 10 ശതമാനം വർധിപ്പിക്കാനുള്ള തീരുമാനം അത് ബഡ്ജറ്റ് പ്രഖ്യാപനമാണെങ്കിൽ പോലും ഈ കൊവിഡ് കൊണ്ടു ആളുകൾ കഷ്ടപ്പെടുന്ന കാലത്താണ് അത് രഹസ്യമായി വീണ്ടും നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നത്. അത് വഴി രജിസ്ട്രേഷൻ ഫീസും തതുല്യമായി വർധിക്കുന്നുണ്ട്,' അദ്ദേഹം പറഞ്ഞു.

ബീവറേജസ് തുറക്കുന്നതു വഴി കേരളം നാളെ മുതൽ മദ്യശാലയായി മാറുമെന്നും മദ്യമേഖല സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നത് കടുത്ത അഴിമതിയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. 'കേന്ദ്ര നിർദ്ദേശം ലംഘിച്ചു കൊണ്ട് വീണ്ടും കേരളത്തിൽ ബാറുകൾ തുറക്കാനൊരുങ്ങുകയാണ്. ബാറുകളുടെ കൗണ്ടറുകൾ വഴി മദ്യം വിൽക്കുന്നതു മൂലം ബീവറേജസ് കോർപറേഷനു കിട്ടേണ്ട 20 ശതമാനം ലാഭം ബാറുകളുമായി പങ്കുവെക്കുകയാണ് സർക്കാർ. ഇക്കാര്യം പ്രതിപക്ഷ നേതാവും മുന്മുഖ്യമന്ത്രിയുമൊക്കെ പലതവണ വിശദമായി പറഞ്ഞതാണ്.

38 വർഷത്തിന് ശേഷമാണ് സർക്കാരിപ്പോൾ മദ്യമേഖല മൊത്തത്തിൽ സ്വകാര്യ മേഖലയ്ക്ക് അടിയറവ് വെക്കാനൊരുങ്ങുന്നത്. ഇത് അഴിമതിയാണ്. കൊവിഡിന്റെ മറവിൽ സർക്കാർ അഴിമതി നടത്തുകയാണ്. ഈ അഴിമതിയെ സംബന്ധിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്നാണ് കേരളപ്രദേശ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെടുന്നത്. കേരളം നാളെ മുതൽ പൂർണമായും ഒരു മദ്യശാലയായി മാറും,' മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ വർഷം ബെവ്കോ വഴി 14200 കോടി രൂപയാണ് ഖജനാവിലേക്ക് വന്നത്. യു.ഡി.എഫ് കാലത്ത് ആകെയുണ്ടായിരുന്ന ബാറുകളുടെ സംഖ്യ 24. ഇപ്പോൾ 605 ബാറുകളാണ് സുലഭമായി കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. 13 ലക്ഷം കുട്ടികൾ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകൾ എഴുതാൻ തയ്യാറായി നിൽക്കുന്നുണ്ട്. കേരളത്തിൽ പരീക്ഷകൾ മാറ്റമില്ലാതെ നടത്താനുള്ള സർക്കാരിന്റെ തീരുമാനം ആരോട് ചോദിച്ചിട്ട് എടുത്തതാണെന്നും മുല്ലപ്പള്ളി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP