Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

  ബ്ലാസ്റ്റേഴ്‌സ് വിട്ട് സന്ദേശ് ജിങ്കാൻ വിദേശ ക്ലബ്ബിലേക്ക്; ഐഎസ്എല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരത്തെ ഒഴിവാക്കിയത് ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ

   ബ്ലാസ്റ്റേഴ്‌സ് വിട്ട് സന്ദേശ് ജിങ്കാൻ വിദേശ ക്ലബ്ബിലേക്ക്; ഐഎസ്എല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരത്തെ ഒഴിവാക്കിയത് ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ

സ്വന്തം ലേഖകൻ

ഐഎസ്എല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ സന്ദേശ് ജിങ്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നു. ബ്ലാസ്റ്റേഴ്‌സ് വിട്ട് താരം വിദേശ ക്ലബിലേയ്ക്കാണ് പോകുന്നത്. എന്നാൽ ഏത് ക്ലബ്ബിലേക്ക് ആണ് ജിങ്കാൻ പോവുകയെന്നു വ്യക്തമല്ല. ഇക്കാര്യത്തിൽ ജിങ്കാനും ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റും ധാരണയിൽ എത്തി. ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയും ജിങ്കാനെ ഒഴിവാക്കാൻ കാരണമായി. ഐഎസ്എല്ലിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് ജിങ്കാൻ.

ഐഎസ്എൽ ഒന്നാം സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സ് താരമാണ് സന്ദേശ് ജിങ്കാൻ. അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ നായകനുമായിരുന്നു. കാൽമുട്ടിന് ഏറ്റ പരുക്കിനെ തുടർന്ന് കഴിഞ്ഞ സീസൺ ജിങ്കാൻ കളിച്ചിരുന്നില്ല. സിക്കിം യുണൈറ്റഡിലൂടെ ഇന്ത്യൻ കളിക്കളത്തിൽ എത്തിയ ജിങ്കാൻ, സുനിൽ ഛേത്രി കഴിഞ്ഞാൽ ഇന്ത്യൻ ഫുട്‌ബോളിലെ സുപ്രധാന താരമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP