Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഗൾഫുകാരുടെ വീട് : സമകാലിക പരിസരത്തിൽ' - സോണിയ റഫീക്ക്

'ഗൾഫുകാരുടെ വീട് : സമകാലിക പരിസരത്തിൽ' - സോണിയ റഫീക്ക്

സ്വന്തം ലേഖകൻ

റിയാദ്: ഗൾഫുവാസത്തിലെ അനിശ്ചിതത്തവും അസ്ഥിരതയും ഗൾഫ് എഴുത്തിലും കലയിലും പ്രകടമാകുമെന്ന് എഴുത്തുകാരി സോണിയ റഫീക്ക്. അതേസമയം ദേശം, ഭാഷ, രുചി, കല തുടങ്ങി സാംസ്‌കാരികമായ വൈവിധ്യം പേറുന്ന ഒരിടത്തിൽ നിന്നെഴുതുന്നത് ഗൾഫ് എഴുത്തുകാർ വേണ്ടവിധം പ്രയോജനപ്പെടുത്തിയോ എന്നത് സംശയമാണ്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ചില്ല സംഘടിപ്പിക്കുന്ന പ്രതിവാര വെർച്വൽ വായനാ-സംവാദ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സോണിയ.

ഒരിക്കൽ തിരിച്ചുപോകേണ്ടിവരും എന്ന് മനസിലാക്കി ധനസമ്പാദനാർത്ഥം താൽക്കാലികമായ വിട്ടുനിൽക്കലാണ് ഗൾഫ് കുടിയേറ്റം. ഗൾഫിന്റെ സവിശേഷ സാഹചര്യത്തിൽ കുടിയേറ്റം എന്നതിന് പകരം കുട്ടിമാറ്റം എന്ന് പറയുന്നതായിരിക്കും കൂടുതൽ ഉചിതം. ഈ കാലയളവിൽ അതിജീവനത്തിനായി അവർ അനുഭവിക്കുന്ന അല്ലെങ്കിൽ സംഭവിക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഉടലെടുക്കുന്നതാണ് ഗൾഫിലെ ഡയസ്‌പോറ സാഹിത്യവും കലയുമെല്ലാം. തന്റേതെന്ന് തോന്നുന്ന ഇടങ്ങളിലെ തന്റെ അസാന്നിധ്യമാണ് ഗൾഫ് പ്രവാസമെന്നും അനിശ്ചിതമായ ഈ കാലയളവിൽ ശാശ്വതമായി അവർ തെരഞ്ഞെടുക്കേണ്ട പലതും ഗൾഫ് പ്രവാസത്തിൽ സംഭവിക്കുന്നില്ല. എന്നാൽ അതിനായുള്ള മുന്നൊരുക്കങ്ങളാണ് ഗൾഫ് പ്രവാസത്തിനിടെ സംഭവിക്കുന്നത്. നാടിന്റെ സമ്പദ്വ്യവസ്ഥക്ക് കാര്യമായ പിന്തുണകൊടുത്ത പ്രവാസി അത് സാംസ്‌കാരികരംഗത്ത് എത്രത്തോളം നൽകി എന്നതും ആലോചിക്കേണ്ടതാണെന്ന് സോണിയ പറഞ്ഞു.

സോണിയ റഫീക്കിന്റെ 'ഒരു ഗൾഫുകാരന്റെ വീട്' എന്ന കഥ സീബ കൂവോട് വായിച്ചു. ബീന, ജുനൈദ് അബൂബക്കർ, ജയചന്ദ്രൻ നെരുവമ്പ്രം, നജിം കൊച്ചുകലുങ്ക്, വിപിൻ കുമാർ, ഇഖ്ബാൽ കൊടുങ്ങല്ലൂർ, മിനി, നജ്മ നൗഷാദ്, ആർ മുരളീധരൻ, എം ഫൈസൽ, നൗഷാദ് കോർമത്ത് എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP