Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജനവികാരം അനുകൂലമാക്കാൻ രാഷ്ട്രീയ നേതാക്കൾക്ക് വേണ്ടി നടത്തുന്ന വെള്ളാനകളുടെ 30 ശതമാനം ശമ്പളം പിടിക്കുമെന്ന് പറഞ്ഞ പിണറായി വിജയൻ എന്തുകൊണ്ടാണ് വാലും ചുരുട്ടി ഓടിയത്? യാതൊരു യോഗ്യതയുമില്ലാത്ത നേതാക്കളുടെ ലക്ഷക്കണക്കിന് ശമ്പളം പിടിക്കാൻ നേരം എന്തുകൊണ്ടാണ് തൊഴിലാളി നേതാവിന് കൈ വിറയ്ക്കുന്നത്? മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും വീണ്ടും വേർപിരിയുമ്പോൾ..

ജനവികാരം അനുകൂലമാക്കാൻ രാഷ്ട്രീയ നേതാക്കൾക്ക് വേണ്ടി നടത്തുന്ന വെള്ളാനകളുടെ 30 ശതമാനം ശമ്പളം പിടിക്കുമെന്ന് പറഞ്ഞ പിണറായി വിജയൻ എന്തുകൊണ്ടാണ് വാലും ചുരുട്ടി ഓടിയത്? യാതൊരു യോഗ്യതയുമില്ലാത്ത നേതാക്കളുടെ ലക്ഷക്കണക്കിന് ശമ്പളം പിടിക്കാൻ നേരം എന്തുകൊണ്ടാണ് തൊഴിലാളി നേതാവിന് കൈ വിറയ്ക്കുന്നത്? മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും വീണ്ടും വേർപിരിയുമ്പോൾ..

മറുനാടൻ ഡെസ്‌ക്‌

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. കൊറോണ എന്ന ഒരു മഹാവ്യാധിയുടെ പേര് പറഞ്ഞ് പിടിച്ച് നിൽക്കാം എന്നത് തോമസ് ഐസക്കിനെ സംബന്ധിച്ചിടത്തോളം ഭാ​ഗ്യമായി കരുതാം. അല്ലെങ്കിൽ കൂടി ഖജനാവ് കാലിയായി അഞ്ച് നയാപെസ എടുക്കാൻ കഴിയുന്ന സാഹചര്യത്തിലായിരുന്നില്ല കേരളം. കൊറോണ റിപ്പോർട്ട് ചെയ്യുന്നതിന് വളരെ നാൾ മുമ്പ് തന്നെ ട്രഷറിയിൽ അമ്പതിനായിരം രൂപയിൽ കൂടുതലുള്ള ഇടപാടുകൾ നിരോധിച്ചിരുന്നു. മാർ‌ച്ച് 31ന് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൊടുക്കുന്നതിനുള്ള കാശ് കൊടുക്കാൻ പോലും ആർക്കും കഴിയുമായിരുന്നില്ല. പക്ഷേ കൊറോണ വന്നതോട് കൂടി പറഞ്ഞ് നിൽക്കാൻ ഒരു കാരണമായി എന്ന് മാത്രം.

എന്തായാലും അതിനെ അതിജീവിക്കുന്നതിന് വേണ്ടി സർക്കാർ ദുരിതാശ്വാസ നിധിയിലേക്ക് കാര്യമായ ഫണ്ട് ശേഖരണത്തിന് ഇറങ്ങിയെങ്കിലും ജനങ്ങളുടെ കയ്യിൽ കാശ് ഇല്ലാത്തതുകൊണ്ടും, പ്രളയകാലത്ത് ശതകോടികൾ കൊടുത്തിട്ടും അത് വേണ്ടത് പോലെ ഉപയോ​ഗിച്ചില്ല എന്ന് ആക്ഷേപം ഉള്ളതുകൊണ്ടും വേണ്ടപോലെ പണം പിരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് നിർബന്ധിതമായി സർക്കാര്‌‍ ഉദ്യോ​ഗസ്ഥന്മാരിൽ നിന്നും സാലറി ചലഞ്ചിലൂടെ പണം പിരിച്ചെടുക്കാൻ ഈ സർക്കാർ തീരുമാനിച്ചത്. ജനങ്ങളെ സംബന്ധിച്ചിടത്തോളം സർക്കാർ ഉദ്യോ​ഗസ്ഥന്മാർക്ക് അധിക ശമ്പളം കൊടുക്കുന്നു എന്ന് പരാതി ഉള്ളതുകൊണ്ട് അവർ കയ്യടിച്ച് ആഹ്ലാദിച്ചു.

എന്നാൽ, സാലറി ചലഞ്ചിനെ പിന്തുണക്കുന്ന സാധാരണക്കാർ പോലും ഒരു കാര്യം എടുത്ത് പറഞ്ഞു. രാഷ്ട്രീയ നിയമനങ്ങളുള്ള നൂറുകണക്കിന് ആളുകൾ ഈ നാട്ടിലുണ്ട്. യാതൊരു അടിസ്ഥാന യോ​ഗ്യതയും ഇല്ലാതെ, സിപിഎമ്മുകാരാണ് എന്ന ഒറ്റക്കാരണത്താൽ ഒരു ലക്ഷവും അതിലധികവും ശമ്പളം കൈപ്പറ്റുന്ന നൂറുകണക്കിന് രാഷ്ട്രീയക്കാർ ഈ നാട്ടിലുണ്ട്. കോർപ്പറേഷനുകളുടെയും ബോർഡുകളുടെയും ചെയർമാന്മാരായും അം​ഗങ്ങളായും എത്രപേർ ഉണ്ടെന്ന് ആർക്കും അറിയില്ല. കമ്മീഷനുകൾ അടക്കമുള്ള മറ്റ് സംവിധാനങ്ങൾ വേറെ. രാഷ്ട്രീയക്കാർ‌ക്ക് കാശ് കൊടുക്കുന്നതിന് വേണ്ടി മാത്രം ഉണ്ടാക്കിയിരിക്കുന്ന വെള്ളാനകളായ പൊതുമേഖലാ സ്ഥാപനങ്ങളും ഏറെയുണ്ട്.

അവർക്കൊപ്പം കൂട്ടിവായിക്കേണ്ടവരാണ് മന്ത്രിമാരും എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും. ഒരുമിച്ച് സർക്കാർ ഉദ്യോ​ഗസ്ഥന്മാർ ചോദിച്ചു, സർക്കാർ ഉദ്യോ​ഗസ്ഥരുടെ പേരുദോഷം കേൾക്കുന്നവരിൽ നിങ്ങളുമുണ്ടല്ലോ. ഞങ്ങളേക്കാൾ യോ​ഗ്യത കുറഞ്ഞ, ഞങ്ങളേക്കാൾ അനർഹരായവരല്ലേ നിങ്ങൾ. നിങ്ങളുടെ ശമ്പളത്തിലും കുറവ് വരുത്തുമോ എന്നതായിരുന്നു ചോദ്യം. ജനങ്ങൾ ഒരുപോലെ ചോദിച്ചു, മന്ത്രിമാർക്കും എംഎൽഎമാർക്കും അവരുടെ പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങൾക്കും കോർപ്പറേഷനുകളിലേയും കമ്മീഷനുകളിലേയും ബോർഡുകളിലേയും രാഷ്ട്രീയക്കാർക്കുമുള്ള ശമ്പളത്തിന്റെ നല്ലൊരു പങ്ക് നിങ്ങളെന്താണ് പിടിക്കാത്തത് എന്ന്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർ‌ച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP