Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തെ കണ്ട് പഠിക്കാൻ മഹാരാഷ്ട്ര സർക്കാരിനോട് ബിജെപി; ആദ്യ കേസ് റിപ്പോർട്ട് ചെയത് 70 ദിവസം പിന്നിട്ടിട്ടും കേരളത്തിൽ രോഗബാധിതരുടെ എണ്ണം ആയിരം കടന്നിട്ടില്ലെന്നും മരണം പത്തിൽ താഴെയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ; താക്കറെ സർക്കാർ കൊവിഡ് പ്രതിരോധത്തിൽ പരാജയമെന്നും വിമർശനം

കേരളത്തെ കണ്ട് പഠിക്കാൻ മഹാരാഷ്ട്ര സർക്കാരിനോട് ബിജെപി; ആദ്യ കേസ് റിപ്പോർട്ട് ചെയത് 70 ദിവസം പിന്നിട്ടിട്ടും കേരളത്തിൽ രോഗബാധിതരുടെ എണ്ണം ആയിരം കടന്നിട്ടില്ലെന്നും മരണം പത്തിൽ താഴെയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ; താക്കറെ സർക്കാർ കൊവിഡ് പ്രതിരോധത്തിൽ പരാജയമെന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കേരളത്തിലെ കോവിഡ്ഇ പ്രതിരോധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിലെ ബിജെപിയും. മഹാരാഷ്ട്ര സർക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരാജയമാണെന്ന് ചൂണ്ടിക്കാട്ടുന്നതിനായാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ കേരളവുമായി താരതമ്യം ചെയ്തത്. 'മാർച്ച് ഒമ്പതിനാണ് മഹരാഷ്ട്രയിൽ ആദ്യ കൊറോണവൈറസ് കേസ് റിപ്പോർട്ട് ചെയ്തത്. ഇതേ കാലയളവിൽ കേരളത്തിലും ആദ്യ കേസ് റിപ്പോർട്ട് ചെയതു. 70 ദിവസം പിന്നിട്ടിട്ടും കേരളത്തിൽ രോഗബാധിതരുടെ എണ്ണം ആയിരം കടന്നിട്ടില്ല. മരണമാണെങ്കിൽ പത്തിൽ താഴെയും' ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. എന്നാൽ മഹരാഷ്ട്രയിൽ മരണം 1300 കടന്നു. ഇത് താക്കറെ സർക്കാരിന്റെ ഭരണപരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലെ ആരോഗ്യ സംവിധാനം പൂർണ്ണമായും തകർന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ ആരോപിച്ചു. ദരിദ്രർക്കും മറ്റും പാക്കേജ് പ്രഖ്യാപിക്കുന്നതിൽ ഉദ്ധവ് താക്കറെ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനവും വർദ്ധിച്ച് വരുന്ന മരണവും തടയുന്നതിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ കുറ്റപ്പെടുത്തിയാണ് ബിജെപി രം​ഗത്തെത്തിയത്. സംസ്ഥാനത്ത് കോവിഡ് ബാധിതർ 37,136 ഉം മരണം 1325 ഉം ആയ ഘട്ടത്തിലാണ് ബിജെപി സംസ്ഥാന സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. വെള്ളിയാഴ്ച പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്.

കോവിഡിന്റെ സാഹചര്യം കണക്കിലെടുത്ത് എല്ലാം മറന്ന് ജനങ്ങളെല്ലാവരും സർക്കാരിന് പിന്തുണ നൽകിയിരുന്നു. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങളുടെ രോഷം തടയാൻ സാധിക്കില്ലെന്നും ബിജെപിക്കും ഇതേ നിലപാട് സ്വീകരിക്കാൻ ബാധ്യതയുണ്ടെന്നും പാട്ടീൽ വ്യക്തമാക്കി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ 37,136 പേർക്കാണ് രോഗമുള്ളത്. 1325 പേർ മരിച്ചു. തമിഴ്‌നാട്ടിൽ 12448 പേർക്ക് കൊവിഡ് പിടിപ്പെട്ടു. ഇതിൽ 84 പേർ മരിച്ചു. ഗുജറാത്തിൽ 12,140 പേർക്കാണ് കൊറോണ വൈറസ് കണ്ടെത്തിയത്. 719 പേർ മരിച്ചു.

അതിനിടെ, രാജ്യത്ത് കൂടുതൽ പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 5611 പേർക്കാണ് കൊവിഡ് പിടിപെട്ടത്. ഡൽഹിയിൽ പുതിയതായി അഞ്ഞൂറിലേറെ പേർക്ക് രോഗം കണ്ടെത്തി. രാജസ്ഥാനിൽ 107 പേർക്കും ഇൻഡോറിൽ 78 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തുകൊറോണ വൈറസ് പിടിപ്പെട്ടവരുടെ എണ്ണം 1,06,750 ആയി വർധിച്ചു. മഹാരാഷ്ട്രയിൽ 1388 പൊലീസുകാർക്ക് രോഗമുണ്ട്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം 37,000 പിന്നിട്ടു. ഗുജറാത്തിലും തമിഴ്‌നാട്ടിലും രോഗികൾ 12,000 കടന്നു. മഹാരാഷ്ട്രയിൽ 1300 ലേറെ പേരും ഗുജറാത്തിൽ എഴുനൂറിലധികം പേരും മരിച്ചു. ആകെ 3,303 പേരാണ് മരിച്ചത്. ഇതുവരെ 42,298 പേരുടെ രോഗം ഭേദമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP