Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി വിജയനും നരേന്ദ്ര മോദിയും വളരെ കഷ്ടപ്പെട്ടു നേതൃത്വത്തിൽ എത്തി വലിയ കാര്യങ്ങൾ ചെയ്യുന്ന, സുതാര്യതയുള്ളവർ; എന്റെ മനസ്സിലെ ആദരവ് അവർ തിരിച്ചറിയുന്നു; എന്റെ രാഷ്ട്രീയമല്ല അവരെ എന്നിലേക്ക് അടുപ്പിച്ചത്; ഞാൻ തേടി ചെന്നു നല്ല മനസുകളെ അടുപ്പിക്കാൻ ആഗ്രഹിക്കുന്നു; എനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളോ രാഷ്ട്രീയ ഭാഗം പിടിക്കലോ ഇല്ല; 60ാം പിറന്നാൾ ദിനത്തിൽ കേരളത്തെയും രാജ്യത്തെയും നയിക്കുന്ന നേതാക്കളെ കുറിച്ച് മോഹൻലാൽ പറയുന്നത് ഇങ്ങനെ

പിണറായി വിജയനും നരേന്ദ്ര മോദിയും വളരെ കഷ്ടപ്പെട്ടു നേതൃത്വത്തിൽ എത്തി വലിയ കാര്യങ്ങൾ ചെയ്യുന്ന, സുതാര്യതയുള്ളവർ; എന്റെ മനസ്സിലെ ആദരവ് അവർ തിരിച്ചറിയുന്നു; എന്റെ രാഷ്ട്രീയമല്ല അവരെ എന്നിലേക്ക് അടുപ്പിച്ചത്; ഞാൻ തേടി ചെന്നു നല്ല മനസുകളെ അടുപ്പിക്കാൻ ആഗ്രഹിക്കുന്നു; എനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളോ രാഷ്ട്രീയ ഭാഗം പിടിക്കലോ ഇല്ല; 60ാം പിറന്നാൾ ദിനത്തിൽ കേരളത്തെയും രാജ്യത്തെയും നയിക്കുന്ന നേതാക്കളെ കുറിച്ച് മോഹൻലാൽ പറയുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് ലഭിച്ച ഭാഗമായാണ് മോഹൻലാൽ എന്ന അഭിനയ പ്രതിഭ. പകരം വെക്കാൻ ഇല്ലാത്ത നടന വൈഭവത്തിന് ഉടമയായ മലയാളികളുടെ പ്രിയ ലാലേട്ടന് ഇന്ന് അറുപതാം പിറന്നാളാണ്. മലയാളികൾ സ്വന്തം വീട്ടിലുള്ള പ്രിയപ്പെട്ടവരുടെ പിറന്നാൾ ആഘോഷിക്കും പോലെയാണ് മോഹൻലാലിന്റെ പിറന്നാൾ ആഘോഷിക്കുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം നിരവധി പേർ ലാലേട്ടന് ആശംസകൾ നേർന്നു കൊണ്ടു രംഗത്തുവരുന്നുണ്ട്. മലയാളം മാധ്യമങ്ങളും മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ്. ഇന്ന് രാവിലെ മുതൽ മോഹൻലാലിന്റെ അഭിമുഖങ്ങൾ അടക്കം ചാനലുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്. ഇന്നലെ മുതൽ പത്രങ്ങൾ ആഘോഷം തുടങ്ങിയിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളും ലാലേട്ടൻ വിശേഷം കൊടുത്തിട്ടുണ്ട.

സിനിമയ്ക്ക് അപ്പുറത്തേക്ക് അഭിപ്രായങ്ങൾ പറഞ്ഞപ്പോഴൊക്കെ ലാലേട്ടനെ തേടി വിവാദങ്ങളും എത്തിയിരുന്നു. ബ്ലോഗെഴുത്തിന്റെ പേരിൽ അഭിപ്രായം പറഞ്ഞപ്പോഴെല്ലാം അദ്ദേഹത്തിന് നേരെ സൈബർ ആക്രമണം ഉണ്ടായി. ഒരേസമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായും സൗഹൃദം പുലർത്തുന്ന വ്യക്തിയാണ് മോഹൻലാൽ. പലപ്പോഴും മോദിയുടെ നടപടികളെ പ്രകീർത്തിച്ചതിന്റെ പേരിലാണ് മോഹൻലാൽ സൈബർ ലോകത്ത് ആക്രമിക്കപ്പെട്ടത്. എന്നാൽ, അതിനൊന്നും മറുപടി പറയാതെ തന്റെ സിനിമാ വഴിയെ നടക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ ഇരു നേതാക്കളുമായുള്ള അടുപ്പത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരവുമായി മോഹൻലാൽ രംഗത്തുവന്നു. മലയാള മനോരമയിൽ ഉണ്ണി കെ വാര്യർക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ രാജ്യം ശ്രദ്ധിക്കുന്ന രണ്ട് നേതാക്കളെയു പറ്റ് പറഞ്ഞത്. നരേന്ദ്ര മോദിയുമായും പിണറായി വിജയനുമായും ഒരേ അടുപ്പം സൂക്ഷിക്കുന്നത് എങ്ങനെയാണ്? എന്നതായിരുന്നു ലേഖകന്റെ ചോദ്യം. ഉത്തരമായി മോഹൻലാൽ രണ്ട് പേരിലും കണ്ടത് രാഷ്ട്രീയമല്ല, മറിച്ച് അധ്വാനവും കഷ്ടപ്പാടുമാണ്. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്നും മോഹൻലാൽ അഭിമുഖത്തിൽ വ്യക്തമാക്കി.

എനിക്കു രാഷ്ട്രീയ ലക്ഷ്യങ്ങളോ രാഷ്ട്രീയ ഭാഗം പിടിക്കല്ലോ ഇല്ല. ഇവർ രണ്ടുപേരും വളരെ കഷ്ടപ്പെട്ടു നേതൃത്വത്തിൽ എത്തി വലിയ കാര്യങ്ങൾ ചെയ്യുന്ന, സുതാര്യതയുള്ളവരാണെന്നു ഞാൻ വിശ്വസിക്കുന്നവരാണ്. ആദരവു തോന്നുന്നവർ. എന്റെ മനസ്സിലെ ആദരവ് അവർ തിരിച്ചറിയുന്നു എന്നു കരുതിയാൽ മതി. അല്ലാതെ എന്റെ രാഷ്ട്രീയമല്ല അവരെ എന്നിലേക്ക് അടുപ്പിച്ചത്. ഞാൻ നേരത്തെ പറഞ്ഞില്ലേ, ഞാൻ തേടി ചെന്നു നല്ല മനസുകളെ അടുപ്പിക്കാൻ ആഗ്രഹിക്കുന്നു.- അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് ചെന്നൈയിലെ വീട്ടിലാണ് മോഹൻലാൽ ഇപ്പോൾ കഴിയുന്നത്. സംസ്ഥാന സർക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി അദ്ദേഹം സഹകരിക്കുന്നുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അദ്ദേഹം പണം നൽകിയിരുന്നു. മാത്രമല്ല, സിനിമാ രംഗത്ത് കോവിഡ് കാലത്ത് കഷ്ടത അനുഭവിക്കുന്നവരെ തേടിയും അദ്ദേഹത്തിന്റെ കാരുണ്യഹസ്തം എത്തുന്നുണ്ട്. ചെന്നൈയിൽ കഴിയുമ്പോഴും അമ്മ കൊച്ചിയിലാണ് എന്ന ദുഃഖവും ലാലേട്ടനെ അലട്ടുന്നുണ്ട്. ഇക്കാര്യവും അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. അമ്മയുടെ അടുത്തല്ല എന്ന സങ്കടമുണ്ട്. അമ്മ കൊച്ചിയിലെ വീട്ടിൽ വിശ്രമത്തിലാണ്. ഉടൻ രണ്ടു ദിവസം കൊണ്ടു തിരിച്ചെത്താമെന്നു കരുതി പോന്നതാണു ഞാൻ. എന്നും വിഡിയോ കോളിലൂടെ കാണും, സംസാരിക്കും. എന്തു ചെയ്യാം. ഇതൊന്നും ആരും ആസൂത്രണം ചെയ്തു ചെയ്യുന്ന കാര്യങ്ങളല്ലല്ലോ.- ലേഖകന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

കൂടെ ജോലി ചെയ്തവർ അടക്കമുള്ള എത്രയോ പേർ കഷ്ടപ്പാടിലാണെന്നോർത്തും മോഹൻലാാൽ വാചാലനാകുന്നു. അതു വലിയ സങ്കടമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ വ്യക്തിപരമായി അമ്പലത്തിൽ പോയി ദൈവത്തോടു കാര്യം പറയാൻ ആഗ്രഹിക്കുന്ന ആളല്ലെന്നും അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു. കുറേക്കാലമായി ഗുരുവായൂരിൽ പോകാത്തതെന്താണെന്നു ഒരു പാടു പേർ ചോദിച്ചപ്പോൾ അടുത്ത കാലത്തു ഗുരുവായൂരിൽ പോയി. ഭക്തി എന്നതു അമ്പലത്തിൽ പോയി പറയേണ്ട കാര്യമാണെന്നു ഞാൻ കരുതുന്നില്ല. എന്റെ ഭക്തി എന്റെ മനസ്സിൽ മാത്രമാണ്. അതിന്റെ സുഖവും വേദനയും ഞാൻ അനുഭവിക്കുന്നു. ദൈവം നമുക്കു കാര്യങ്ങൾ സാധിച്ചു തരാനുള്ള ആളാണെന്നു ഞാൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ രംഗത്തേക്ക് മകൻ ചുവടു വെച്ചെങ്കിലും അക്കാര്യത്തിൽ തനിക്ക് ആകാംക്ഷ ഇല്ലെന്നും മോഹൻലാൽ ഉണ്ണി കെ വാര്യരോട് പറയുന്നു. അയാൾക്കുതന്നെ ആകാംഷയില്ല, പിന്നെയാണോ എനിക്ക്! എന്നാണ് ഇതോടുള്ള ചോദ്യത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം. അപ്പുവിന്റെ ലോകം പുസ്തകവും പർവതാരോഹണവുമാണ്. അതുമായി രസകരമായി ജീവിക്കുന്നു. അതിനിടയിൽ അയാൾ സിനിമയും ആസ്വദിക്കുന്നു. അപ്പു എന്നെപ്പോലെ ആഗ്രങ്ങളില്ലാതെ ജീവിക്കുന്ന ആളാണെന്നും മോഹൻലാൽ വ്യക്തമാക്കി.

കടപ്പാട്: മലയാള മനോരമ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP