Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബസ് സംഘടനകളുടെ വിലക്ക് മറികടന്ന് സർവ്വീസ് നടത്തിയ സ്വകാര്യ ബസുകളുടെ ചില്ല് തകർത്തു; കല്ലെറിഞ്ഞും അടിച്ചും തകർത്തത് ഇന്നലെ സർവ്വീസ് നടത്തിയ കൊളക്കാടൻ, എംഎംആർ ബസുകളുടെ ചില്ലുകൾ; ഇന്ന് സർവ്വീസ് നടത്തുമെന്ന് അറിയിച്ചിരുന്ന ബനാറസ് ബസിന്റെ ചില്ലുകളും തകർത്തു; അക്രമിക്കപ്പെട്ടെങ്കിലും കൊളക്കാടൻസിന്റെ ഉടമസ്ഥതയിലുള്ള മറ്റ് ബസുകൾ സർവീസ് നടത്തുന്നു

ബസ് സംഘടനകളുടെ വിലക്ക് മറികടന്ന് സർവ്വീസ് നടത്തിയ സ്വകാര്യ ബസുകളുടെ ചില്ല് തകർത്തു; കല്ലെറിഞ്ഞും അടിച്ചും തകർത്തത് ഇന്നലെ സർവ്വീസ് നടത്തിയ കൊളക്കാടൻ, എംഎംആർ ബസുകളുടെ ചില്ലുകൾ; ഇന്ന് സർവ്വീസ് നടത്തുമെന്ന് അറിയിച്ചിരുന്ന ബനാറസ് ബസിന്റെ ചില്ലുകളും തകർത്തു; അക്രമിക്കപ്പെട്ടെങ്കിലും കൊളക്കാടൻസിന്റെ ഉടമസ്ഥതയിലുള്ള മറ്റ് ബസുകൾ സർവീസ് നടത്തുന്നു

ജാസിം മൊയ്തീൻ

 കോഴിക്കോട്: സ്വകാര്യ ബസ് സംഘടനകളുടെ എതിർപ്പ് മറികടന്ന് ഇന്നലെ സർവ്വീസ് നടത്തിയ സ്വകാര്യ ബസുകളുടെ ചില്ലുകൾ രാത്രിയിൽ തകർത്തു. ഇന്നലെ സർവ്വീസ് നടത്തിയ കൊളക്കാടൻ, എംഎംആർ ഗ്രൂപ്പുകളുടെ ബസ്സുകളും, ഇന്ന് സർവ്വീസ് നടത്തുമെന്ന് അറിയിച്ചിരുന്ന ബനാറസ് ഗ്രൂപ്പിന്റെ ബസുകളുടെ ചില്ലുകളുമാണ് രാത്രിയിൽ അജ്ഞാതർ തകർത്തത്. വിവിധയിടങ്ങളിൽ നിർത്തിയിട്ടിരുന്ന ബസുകളാണ് അക്രമത്തിനിരയായത്.

മാവൂർ പിഡബ്ല്യൂഡി ഓഫീസിന് മുൻവശത്തായിരുന്ന എംഎംആർ ഗ്രൂപ്പിന്റെ ബസുകൾ നിർത്തിയിട്ടിരുന്നത്. സാധാരണ സർവ്വീസ് കഴിഞ്ഞ് ഇവിടെയാണ് ബസുകൾ നിർത്തിയിടാറുള്ളത്. കല്ലെറിഞ്ഞും കമ്പികൊണ്ട് അടിച്ചുമാണ് ബസുകൾ തകർക്കപ്പെട്ടിട്ടുള്ളത്. സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും വിലക്കിനെ മറികടന്നാണ് ഇന്നലെ ഈ ബസുകൾ സർവ്വീസ് നടത്തിയതും ഇന്ന് സർവ്വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചതും. അതിനാൽ തന്നെ ഈ സംഘടനയിൽ പെട്ടവരാകാം അക്രമത്തിന് പിന്നിലെന്നാണ് തകർക്കപ്പെട്ട ബസുകളുടെ ഉടമകളും തൊഴിലാളികളും സംശയിക്കുന്നത്.

മുക്കം- കോഴിക്കോട് റൂട്ടിൽ ഇന്നലെ സർവ്വീസ് നടത്തിയ കൊളക്കാടൻ ഗ്രൂപ്പിന്റെ രണ്ട് ബസുകളും മാവൂർ- അരീക്കോട് റൂട്ടിലോടുന്ന എംഎംആർ ബസും മാവൂർ-കോഴിക്കോട് റൂട്ടിലോടുന്ന ബാനറസ് ഗ്രൂപ്പിന്റെ രണ്ട് ബസുകളുമാണ് ഇന്ന് രാവിലെ തകർത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സർവീസ് കഴിഞ്ഞ് നിർത്തിയിട്ട സ്ഥലത്ത് വച്ചാണ് ബസുകൾ ആക്രമിക്കപ്പെട്ടത്.

ബസുകൾ ഓടിച്ചതിനെതിരെ ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് ഉടമകൾ പറയുന്നത്.സർക്കാർ നിർദ്ദേശം അനുസരിച്ച് നഷ്ടം സഹിച്ചും സർവീസ് നടത്തുമെന്ന് ബസുകളുടെ ഉടമ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അക്രമിക്കപ്പെട്ട ബസുകൾ ഉൾപ്പെടെ കഴിഞ്ഞ ദിവസം നാമമാത്രമായി ചില സ്വകാര്യ ബസുകൾ കോഴിക്കോട് നഗരത്തിലും ഗ്രാമീണ മേഖലകളിലും സർവീസ് നടത്തിയിരുന്നു.

ഭീഷണി വകവെക്കാതെ ബസുകൾ ഓടിക്കുകയായിരുന്നു. അക്രമിക്കപ്പെട്ടെങ്കിലും കൊളക്കാടൻസിന്റെ ഉടമസ്ഥതയിലുള്ള മറ്റ് ബസുകൾ ഇന്നും സർവീസ് നടത്തുന്നുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അതേസമയം ജില്ലയിൽ പലയിടത്തും സ്വകാര്യ ബസുകൾ ഇന്ന് സർവീസ് നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP