Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഓഫർ ചെയ്ത് അഞ്ച് ലക്ഷം രൂപ; പരാതി പിൻവലിച്ചാൽ പണം നൽകാം എന്ന് പറഞ്ഞത് വീട്ടിൽ വിളിച്ച് വരുത്തിയെന്നും ഗിരീഷ് ബാബുവിന്റെ മൊഴി; കള്ളപ്പണക്കേസിൽ ഇബ്രാഹിം കുഞ്ഞിനെതിരെ മൊഴി നൽകിയത് ഹൈക്കോടതി നിർദ്ദേശ പ്രകാരം വിജിലൻസിന്

മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഓഫർ ചെയ്ത് അഞ്ച് ലക്ഷം രൂപ; പരാതി പിൻവലിച്ചാൽ പണം നൽകാം എന്ന് പറഞ്ഞത് വീട്ടിൽ വിളിച്ച് വരുത്തിയെന്നും ഗിരീഷ് ബാബുവിന്റെ മൊഴി; കള്ളപ്പണക്കേസിൽ ഇബ്രാഹിം കുഞ്ഞിനെതിരെ മൊഴി നൽകിയത് ഹൈക്കോടതി നിർദ്ദേശ പ്രകാരം വിജിലൻസിന്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : കള്ളപ്പണക്കേസിൽ മുന്മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ മൊഴി. മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് നേരിട്ട് വീട്ടിൽ വിളിച്ചു വരുത്തി അദ്ദേഹവും മകനും കള്ളപ്പണക്കേസിലെ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടു. പരാതി പിൻവലിച്ചാൽ അഞ്ചുലക്ഷം രൂപ നൽകാമെന്ന് ഇബ്രാഹിംകുഞ്ഞ് തന്നോട് വാഗ്ദാനം ചെയ്തുവെന്നും പരാതിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു മൊഴി നൽകി. ഹൈക്കോടതി നിർദേശപ്രകാരമാണ് ഗിരീഷ് ബാബു വിജിലൻസിന് മൊഴി നൽകിയത്. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ ഇബ്രാഹിംകുഞ്ഞ് പത്തുകോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഗിരീഷ് ബാബു പരാതിപ്പെട്ടിരുന്നത്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണമാണിതെന്നും ഇയാൾ ആരോപിക്കുന്നു. പരാതിയിൽ വിജിലൻസും എൻഫോഴ്‌സ്‌മെന്റും അന്വേഷണം തുടരുകയാണ്.

ഹൈക്കോടതി നിർദേശപ്രകാരമാണ് ഗിരീഷ് ബാബു വിജിലൻസിന് മൊഴി നൽകിയത്. ലീഗിലെ എതിർചേരിയിലുള്ള ചില നേതാക്കളാണ് പരാതിക്ക് പിന്നിലെന്ന് പറയാൻ നിർദേശിച്ചു. ഇക്കാര്യത്തിൽ ഒരു കരാർ ഉണ്ടാക്കണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു. പരാതി പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ചില ലീഗ് നേതാക്കളുടെ പേര് ഉണ്ടാകണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു. പാണക്കാട് ഹൈദരാലി തങ്ങൾക്ക് നൽകാനാണ് കരാർ എന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞത്. കള്ളപ്പണക്കേസ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട സമ്മർദ്ദം ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയായിരുന്നു എന്ന് താൻ സ്ഥിരീകരിച്ചിരുന്നു എന്നും ഗിരീഷ് ബാബു പറഞ്ഞു.

കേസ് പിൻവലിക്കാൻ തനിക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലിനെ തുടർന്ന് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. രണ്ടാഴ്ചയ്ക്കകം പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കോടതി വിജിലൻസ് ഐജിക്ക് നിർദ്ദേശം നൽകിയത്. കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ ഇബ്രാഹിം കുഞ്ഞിനെതിരെ എൻഫോഴ്സ്മെൻറ് ഡയറ്കടറേറ്റ് നേരത്തെ കേസെടുത്തിരുന്നു. 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് പരാതി. കേസിൽ പ്രാഥമിക അന്വേഷണം തുടങ്ങി.

ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗമാണ് മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ്. 2016 നവംബറിൽ നോട്ട് നിരോധനം നിലവിൽ വന്നതിന് തൊട്ടു പിന്നാലെ പത്രത്തിന്റെ കൊച്ചിയിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി പത്ത് കോടി രൂപ നിക്ഷേപിച്ചത് സംബന്ധിച്ചാണ് കേസ്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കോഴപ്പണം ആണിതെന്നാണ് ഉയർന്നുവരുന്ന ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP