Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിബറ്റൻ ബുദ്ധമത വിശ്വാസികളുടെ പഞ്ചൻലാമ ഇപ്പോൾ‌ ബിരുദധാരി; ആറാം വയസ്സിൽ ചൈനയിലേക്ക് കൊണ്ടുവന്ന പയ്യൻ ഇപ്പോൾ ജോലി ചെയ്ത് കുടുംബം പോറ്റുന്നു എന്നും ചൈനീസ് വിദേശകാര്യ വക്താവ്; ഗെഝുൻ ചൊയേക്യി ന്യീമ എവിടെയെന്നോ എന്താണെന്നോ ഇനിയും ലോകത്തോട് പറയാതെ കമ്മ്യൂണിസ്റ്റ് ഭരണകൂടം; പഞ്ചൻ ലാമയെ മോചിപ്പിക്കാനും വിട്ടയ്ക്കാനും ചൈനയ്ക്കു മേൽ സമ്മർദം ചെലുത്തുന്നത് തുടരുമെന്ന് അമേരിക്കയും

ടിബറ്റൻ ബുദ്ധമത വിശ്വാസികളുടെ പഞ്ചൻലാമ ഇപ്പോൾ‌ ബിരുദധാരി; ആറാം വയസ്സിൽ ചൈനയിലേക്ക് കൊണ്ടുവന്ന പയ്യൻ ഇപ്പോൾ ജോലി ചെയ്ത് കുടുംബം പോറ്റുന്നു എന്നും ചൈനീസ് വിദേശകാര്യ വക്താവ്; ഗെഝുൻ ചൊയേക്യി ന്യീമ എവിടെയെന്നോ എന്താണെന്നോ ഇനിയും ലോകത്തോട് പറയാതെ കമ്മ്യൂണിസ്റ്റ് ഭരണകൂടം; പഞ്ചൻ ലാമയെ മോചിപ്പിക്കാനും വിട്ടയ്ക്കാനും ചൈനയ്ക്കു മേൽ സമ്മർദം ചെലുത്തുന്നത് തുടരുമെന്ന് അമേരിക്കയും

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ആവശ്യത്തിന് പിന്നാലെ പഞ്ചൻലാമയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി ചൈന. ദലൈ ലാമയുടെ പിൻ​ഗാമിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടതിനെ തുടർന്ന് ചൈനീസ് പിടിയിലായ ഗെഝുൻ ചൊയേക്യി ന്യീമ കോളേജ് ബിരുദം നേടിയ ശേഷം ജോവി ചെയ്ത് ജീവിക്കുന്നു എന്നാണ് ചൈന വ്യക്തമാക്കുന്നത്. ന്യീമ ക്ക് ഇപ്പോൾ സ്ഥിരതയുള്ള ജോലിയുമുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ അറിയിച്ചതായി സി.എൻ.എൻ. റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം, ന്യീമ എവിടെയാണെന്നോ എന്താണ് ചെയ്യുന്നതെന്നോ വ്യക്തമാക്കാൻഡ ഇനിയും ചൈന തയ്യാറായിട്ടില്ല. ന്യീമയോ കുടുംബാംഗങ്ങളോ നിലവിലെ തങ്ങളുടെ ജീവിതത്തിൽ അസ്വസ്ഥതകളുണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നും ലിജിയാൻ വ്യക്തമാക്കി.

1995-ൽ ആറാമത്തെ വയസ്സിലാണ് ഗെഝുൻ ചൊയേക്യി ന്യീമ എന്ന ബാലൻ ചൈനീസ് അധികൃതരുടെ പിടിയിലാകുന്നത്. വെറുമൊരു ബാലനായിരുന്നില്ല അവൻ. ടിബറ്റൻ ബുദ്ധമതത്തിന്റെ 11-ാമത്തെ പഞ്ചൻ ലാമയായി 1995-ൽ ദലൈ ലാമ നാമനിർദ്ദേശം ചെയ്യപ്പെട്ട കുട്ടിയായിരുന്നു. ടിബറ്റൻ ബുദ്ധമത പാരമ്പര്യത്തിൽ അതീവപ്രാധാന്യമുള്ള സ്ഥാനമാണ് പഞ്ചൻ ലാമയ്ക്കുള്ളത്. ദലൈ ലാമയ്ക്ക് തൊട്ടുപിന്നിലാണ് പഞ്ചൻലാമയുടെ സ്ഥാനം. ''ശ്രേഷ്ഠ പണ്ഡിതൻ'' എന്നാണ് പഞ്ചൻ എന്ന വാക്കിന്റെ അർഥം. എന്നാൽ പഞ്ചാൻ ലാമയായി ന്യീമയെ നാമനിർദ്ദേശം ചെയ്തത് ചൈന അംഗീകരിച്ചില്ല. അവർ ദലൈലാമയുടെ നാമനിർദ്ദേശം തള്ളുകയും തങ്ങൾക്ക് പ്രിയമുള്ള ഗ്യാൻസെയ്ൻ നോർബുവിനെ ആ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്തു.

തുടർന്ന് ന്യീമ ചൈനയുടെ പിടിയിലായി. ഇതിനു പിന്നാലെ ''ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ തടവുകാരൻ'' എന്ന വിശേഷണവും അവന് ലഭിച്ചു. ചൈനയുടെ പിടിയിലായതിനു ശേഷം ന്യീമയെ കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ 25 വർഷത്തിനു ശേഷം ന്യീമയെ കുറിച്ചുള്ള വിവരങ്ങൾ ചൈന പുറത്തുവിട്ടിരിക്കുകയാണ്. അതേസമയം, ചൈനയുടെ പരാമർശത്തിനു പിന്നാലെ ന്യീമയെ വിട്ടയ്ക്കണമെന്ന ആവശ്യവുമായി അമേരിക്ക രംഗത്തെത്തി. അമേരിക്കയുടെ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം അംബാസഡർ അറ്റ് ലാർജ്- സാം ബ്രൗൺബാക്കാണ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.

എവിടെയാണ്, എന്താണ് എന്നതിനെ കുറിച്ച് ഞങ്ങൾക്ക് യാതൊരു അറിവുമില്ല. പഞ്ചൻ ലാമയെ മോചിപ്പിക്കാനും വിട്ടയ്ക്കാനും ചൈനയ്ക്കു മേൽ സമ്മർദം ചെലുത്തുന്നത് തുടരുകയാണെന്നും ബ്രൗൺബാക്ക് പറഞ്ഞു. അദ്ദേഹം എവിടെയാണെന്ന് ലോകത്തെ അറിയാൻ അനുവദിക്കണമെന്നും ബ്രൗൺബാക്ക് കൂട്ടിച്ചേർത്തു. കാണാതായ പഞ്ചൻ ലാമ എവിടെയാണെന്ന് ചൈന ഉടൻ വെളിപ്പെടുത്തണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എല്ലാ ജനങ്ങൾക്കും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പാക്കണമെന്നും മൈക്ക് പോംപെ ചൈനയോട് ആവശ്യപ്പെട്ടു.

മതപരമായും ഭാഷാപരമായും സാംസ്കാരികപരമായും ടിബറ്റുകാർക്കെതിരേയുള്ള ചൈനയുടെ നടപടിയിൽ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും പോംപെ വ്യക്തമാക്കി. മതസ്വാതന്ത്ര്യം സംരക്ഷിക്കാനും അതിന്റെ ഉന്നമനത്തിനും അമേരിക്ക മുൻഗണന നൽകുന്നുണ്ട്. ചൈനയിൽ എല്ലാ മതവിശ്വാസങ്ങളും കടുത്ത അടിച്ചമർത്തലും വിവേചനവും നേരിടുകയാണെന്നും പോംപെ ചൂണ്ടിക്കാണിച്ചു.

പതിനൊന്നാം പഞ്ചൻ ലാമയെ കാണാതായിട്ട് 25-ാം വർഷമാണിത്. 1995ൽ ആറാം വയസിൽ പഞ്ചൻ ലാമയെ പിആർസി ഗവൺമെന്റ് കടത്തിക്കൊണ്ട് പോയതിന് ശേഷം പഞ്ചൻ ലാമയെ പൊതുമധ്യത്തിൽ കണ്ടിട്ടില്ലെന്നും പോംപെ വ്യക്തമാക്കി. ടിബറ്റൻ ബുദ്ധമതത്തിലെ വളരെ പ്രധാനപ്പെട്ട വ്യക്തിത്വമായിരുന്നു പഞ്ചൻ ലാമ. ചൈനയ്ക്ക് പഞ്ചൻ ലാമയോടുള്ള വൈരാഗ്യം സ്വാഭാവികമാണെന്നും പോംപെ പറഞ്ഞു. ആരാധനാലയങ്ങളും ബുദ്ധമതപഠന ശാലകളും ചൈന നശിപ്പിക്കുന്ന നടപടിയിൽ വളരേയേറെ ആശങ്കയുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേർത്തു. മറ്റ് മതവിശ്വാസങ്ങളിലേതിന് സമാനമായി ടിബറ്റൻ ബുദ്ധമതക്കാർക്കും അവരുടെ പാരമ്പര്യമനുസരിച്ച് സർക്കാർ ഇടപെടലില്ലാതെ മതനേതാക്കളെ തിരഞ്ഞെടുക്കാനും വിദ്യഭ്യാസം നൽകാനും ആരാധിക്കാനും സാധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP