Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഴി ചോദിച്ചുവന്നവർ മുറ്റത്തിരുന്ന സൈക്കിളിന്റെ വില ചോദിച്ചപ്പോൾ 7000 രൂപ എന്ന് കുട്ടി; രണ്ടുപേർ അകത്തേക്ക് കയറുന്നത് കണ്ട് പുറത്തിറങ്ങണമെന്ന് വിഷ്ണുവും; ഇറങ്ങാൻ നേരം തക്കം നോക്കി മാലപൊട്ടിച്ച് ബൈക്കിൽ കയറി ഓച്ചിറ ഭാഗത്തേക്ക് മുങ്ങി; പിടിവലിക്കിടെ കുട്ടിയുടെ മുഖത്ത് അടിയും; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ പൊലീസ് സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

വഴി ചോദിച്ചുവന്നവർ മുറ്റത്തിരുന്ന സൈക്കിളിന്റെ വില ചോദിച്ചപ്പോൾ 7000 രൂപ എന്ന് കുട്ടി; രണ്ടുപേർ അകത്തേക്ക് കയറുന്നത് കണ്ട് പുറത്തിറങ്ങണമെന്ന് വിഷ്ണുവും; ഇറങ്ങാൻ നേരം തക്കം നോക്കി മാലപൊട്ടിച്ച് ബൈക്കിൽ കയറി ഓച്ചിറ ഭാഗത്തേക്ക് മുങ്ങി; പിടിവലിക്കിടെ കുട്ടിയുടെ മുഖത്ത് അടിയും; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ പൊലീസ് സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

ആർ പീയൂഷ്

കരുനാഗപ്പള്ളി: വീട്ടുമുറ്റത്ത് നിന്ന ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മാല ബൈക്കിലെത്തിയ മൂന്നംഗ സംഘം പൊട്ടിച്ചു കടന്നു കളഞ്ഞു. അഴീക്കൽ തൈപറമ്പിൽ ജയയുടെ മകൻ വിഷ്ണുവിന്റെ മാലയാണ് സംഘം പൊട്ടിച്ചെടുത്തത്. പൊട്ടിച്ചു കടന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പറത്തു വിട്ടു.

ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. പൾസർ എൻ.എക്സ് എന്ന മോഡലിലുള്ള വെളുത്ത നിറമുള്ള ബൈക്കിലെത്തിയ മൂന്നംഗ സംഘം വീട്ടുമുറ്റത്ത് നിന്ന വിഷ്ണുവിനോട് പറയകടവിന് പോകുന്ന വഴി ചോദിച്ചു. പിന്നീട് മുറ്റത്തിരുന്ന സൈക്കിളിന്റെ വിലയും ചോദിച്ചു. ഏഴായിരം രൂപയായി എന്ന് വിഷ്ണു മറുപടി പറഞ്ഞപ്പോൾ രണ്ടു പേർ വീട്ടിനുള്ളിലേക്ക് കയറി. അകത്തേക്ക് ഇവർ കയറുന്നതു കണ്ടതോടെ വിഷ്ണു വീടിന് വെളിയിലിറങ്ങാൻ പറഞ്ഞു. ചെന്നൈയിൽ നിന്നെത്തിയ മാതാവ് സർക്കാർ നിർദ്ദേശ പ്രകാരം കൊറന്റൈനിൽ ആയിരുന്നതിനാൽ വീട്ടിൽ ഈ സമയം അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെളിയിലേക്കിറങ്ങുന്നതിന് മുൻപ് ഇവരിൽ ഒരാൾ കുട്ടിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്തു. മാലയുടെ ഒരറ്റത്ത് കുട്ടി പിടിച്ചിരുന്നതിനാൽ പകുതി മാത്രമേ മോഷ്ടാക്കൾക്ക് തട്ടിയെടുക്കാൻ സാധിച്ചുള്ളൂ. കുട്ടി ഉറക്കെ നിലവിളിച്ചപ്പോഴേക്കും ഇവർ ബൈക്കിൽ കയറി ഓച്ചിറ ഭാഗത്തേക്ക് പോയി. മാലയുടെ ബാക്കി ഭാഗത്തിനുള്ള പിടിവലിക്കിടെ വിഷ്ണുവിന്റെ മുഖത്ത് മോഷ്ടാക്കൾ അടിച്ചു.

നാട്ടുകാർ ഓടിക്കൂടുകയും വിവരം ഓച്ചിറ പൊലീസിൽ അറിയിക്കുകയും ചെയ്തു. പൊലീസ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. സിസിടിവി പരിശോധനയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മാല പൊട്ടിച്ചെടുക്കുന്നതിന് തൊട്ടു മുൻപ് മറ്റൊരു വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ഇവർ ശ്രമം നടത്തിയിരുന്നു. എന്നാൽ വീട്ടമ്മ ചെറുത്തു നിന്നതിനാൽ മാല പൊട്ടിക്കാൻ കഴിഞ്ഞില്ല. ഇവരുടെ മൊഴിയും പൊലീസ് ശേഖരിച്ചു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ കണ്ട് പ്രതികളെ മനസ്സിലാകുന്നവർ ഓച്ചിറ പൊലീസിൽ വിവരം അറിയിക്കണമെന്ന് സിഐ പ്രകാശ് അറിയിച്ചു. ഫോൺ 0476 269 0233

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP