Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അണക്കെട്ട് തകർന്നാലുള്ള ഭീകരാവസ്ഥ എന്താണെന്ന് കാണണോ? അമേരിക്കയിലെ മിഷിഗനിൽ അണക്കെട്ട് തകർന്നതിന്റെ ആകാശദൃശ്യങ്ങൾ പകർത്തി പൈലറ്റ്: സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ കണ്ടത് പത്ത് ലക്ഷത്തിലധികം ആളുകൾ

അണക്കെട്ട് തകർന്നാലുള്ള ഭീകരാവസ്ഥ എന്താണെന്ന് കാണണോ? അമേരിക്കയിലെ മിഷിഗനിൽ അണക്കെട്ട് തകർന്നതിന്റെ ആകാശദൃശ്യങ്ങൾ പകർത്തി പൈലറ്റ്: സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ കണ്ടത് പത്ത് ലക്ഷത്തിലധികം ആളുകൾ

സ്വന്തം ലേഖകൻ

മിഷിഗൻ: മുല്ലപ്പെരിയാൽ അണക്കെട്ട് ഇപ്പോൾ പൊട്ടും എന്ന് നമ്മൾ ഇടക്കിടെ കേൾക്കാറുണ്ട്. എന്നാൽ അണക്കെട്ട് പൊട്ടിയാലുള്ള അപകടകരമായ അവസ്ഥ നമ്മൾ പറയുന്ന ആ വാക്കുകൾക്കും ഒരുപാട് മേലെ ആണെന്ന കാര്യം ആരെങ്കിലും ചിന്തിക്കാറുണ്ടോ? അണക്കെട്ട് പൊട്ടിയാലുള്ള ഭീകരാവസ്ഥ എന്താണെന്ന് അമേരിക്കയിൽ നിന്നും പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഒരു പൈലറ്റ്.

യുഎസിലെ മിഷിഗനിൽ അണക്കെട്ട് തകർന്നതിനു പിന്നാലെ തടാകത്തിൽ നിന്നു വെള്ളം പ്രവഹിക്കുന്നതിന്റെ ആകാശദൃശ്യങ്ങളാണ് പൈലറ്റ് പകർത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് കനത്ത മഴയെ തുടർന്നു ടിറ്റബാവസി നദിക്കു കുറുകെയുള്ള ഏദൻവില്ല അണക്കെട്ട് തകർന്നത്. ഇതിനു പിന്നാലെ സാൻഡോർഡ് അണക്കെട്ടും കവിഞ്ഞൊഴുകി. ഇതോടെ മിഷിഗനിലെ മിഡ്ലാന്റിലെ ചില ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. ആയിരക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാർപ്പിക്കേണ്ടി വന്നത്.

പൈലറ്റായ മിഡ്ലാന്റ് സ്വദേശി റയാൻ കലെറ്റോ ആണ് ഏദൻവില്ല അണക്കെട്ട് തകർന്നതിനെ തുടർന്നു വിക്‌സോം തടാകത്തിൽ നിന്നു സാൻഫോർഡ് തടാകത്തിലേക്ക് വെള്ളം കുതിച്ച് പായുന്നതിന്റെ ദൃശ്യങ്ങൾ ചെറുവിമാനത്തിലിരുന്ന് പകർത്തിയത്. വെള്ളപ്പാച്ചിലിന്റെ ഭീകര ദൃശ്യങ്ങൾ റയാൻ കലെറ്റോ തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. ഇതു പിന്നീട് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ഇതിനോടകം പത്തു ലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്. 20,000ത്തോളം ആളുകൾ ഷെയർ ചെയ്തു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP