Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മക്കളോടൊപ്പം താമസിക്കാൻ മുംബൈയിലേക്ക് പോയ ഖജീദക്കുട്ടി ലോക്ക് ഡൗണായതോടെ അവിടെ കുടങ്ങി; ഇളവുകൾ അനുവദിച്ചതോടെ കോവിഡ് വ്യാപകമായ മുംബൈയിൽ നിന്നും രക്ഷതേടി ജന്മ നാട്ടിലേക്ക് മടങ്ങിയെങ്കിലും ഖദീജയ്ക്ക് വീടണയാൻ സാധിച്ചില്ല; നാട്ടിലേക്കുള്ള വഴിയേ പെരിന്തൽമണ്ണയിൽ എത്തിയപ്പോൾ ശ്വാസ തടസം തുടങ്ങി; മകൻ ആംബുലൻസിൽ എത്തി ചാവക്കാട് താലൂക്ക് ആശുപത്രിയിലാക്കി; മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഇരിക്കവെയാണ് മരണവും; ഖബറടക്കം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്

മക്കളോടൊപ്പം താമസിക്കാൻ മുംബൈയിലേക്ക് പോയ ഖജീദക്കുട്ടി ലോക്ക് ഡൗണായതോടെ അവിടെ കുടങ്ങി; ഇളവുകൾ അനുവദിച്ചതോടെ കോവിഡ് വ്യാപകമായ മുംബൈയിൽ നിന്നും രക്ഷതേടി ജന്മ നാട്ടിലേക്ക് മടങ്ങിയെങ്കിലും ഖദീജയ്ക്ക് വീടണയാൻ സാധിച്ചില്ല; നാട്ടിലേക്കുള്ള വഴിയേ പെരിന്തൽമണ്ണയിൽ എത്തിയപ്പോൾ ശ്വാസ തടസം തുടങ്ങി; മകൻ ആംബുലൻസിൽ എത്തി ചാവക്കാട് താലൂക്ക് ആശുപത്രിയിലാക്കി; മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഇരിക്കവെയാണ് മരണവും; ഖബറടക്കം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കോവിഡ് രോഗം പടർന്നു പിടിച്ച മുബൈയിൽ നിന്നും ജന്മനാടിന്റെ ആശ്വാസത്തിലേക്ക് കാലുവെച്ചതായിരുന്നു ഖദീജക്കുട്ടി. എന്നാൽ, വീടണയാൻ സാധിക്കും മുമ്പ് അവർ കോവിഡ് രോഗത്തിന് കീഴടങ്ങി. യാത്ര പതിവഴിയിൽ ഉപേക്ഷിച്ച് ഖദീജ മടങ്ങിുകയായിരുന്നു. കോവിഡ് ലക്ഷണങ്ങളോടെയുള്ള മരണമായിരുന്നു ഖദീജക്കുട്ടിയുടേത്. മരണ ശേഷമാണ് എഴുപത്തിമൂന്നുകാരിയായ ഖദീജയുടെ സ്രവ സാമ്പിൾ പരിശോധിച്ചത്. പരിശോധന ഫലം പോസിറ്റീവ് ആയി. തൃശ്ശൂരിലെ ആദ്യത്തെ കോവിഡ് മരണമാണ് ഇത്. സംസ്ഥാനത്തെ നാലാമത്തെ മരണവും.

മക്കളോടൊപ്പം താമസിക്കാൻ വേണ്ടിയാണ് മുംബൈയിലേക്ക് ഖജീകുട്ടി യാത്രയായത്. ഇതിനിടെയാണ് കോവിഡ് സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ മടങ്ങി വരാൻ അവർക്ക് സാധിച്ചിരുന്നില്ല. ഇളവുകൾ അനുവദിച്ചതോടെ സ്വദേശത്തേക്ക് മടങ്ങിയതായിരുന്നു അവർ. മറ്റ് മൂന്ന് പേരോടൊപ്പം കാറിൽ പാലക്കാട് വഴി വന്ന ഖദീജയ്ക്ക് പെരിന്തൽമണ്ണയിലെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ മകൻ ആംബുലൻസിൽ എത്തി പെരിന്തൽമണ്ണയിൽ നിന്ന് കുട്ടിക്കൊണ്ടു വന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലാക്കി. മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഇരിക്കവെയാണ് മരണം സംഭവിച്ചത്.

മരിച്ചതിന് ശേഷമാണ് ഇവരുടെ സ്രവ സാമ്പിൾ എടുത്ത് പരിശോധനയ്ക്ക് അയച്ചത്. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് മകനെയും ആംബുലൻസ് ഡ്രൈവറെയും നിരീക്ഷണത്തിലാക്കി. പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസ തടസ്സം ഉൾപ്പെടെയുള്ള അസുഖങ്ങൾ ഖദീജയ്ക്ക് ഉണ്ടായിരുന്നെന്ന് ഡിഎംഒ വ്യക്തമാക്കി. ഈ രോഗങ്ങളാണ് അവരുടെ മരണത്തിലേക്ക് നയിച്ചത്. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ പോക്കാക്കില്ലത്ത് വീട്ടിൽ മുഹമ്മദിന്റെ ഭാര്യയാണ് ഖദീജക്കുട്ടി.

മുംബൈയിൽ മക്കൾക്കൊപ്പം താമസിച്ചിരുന്ന ഖദീജക്കുട്ടി ബുധനാഴ്ച പുലർച്ച 5.30ഓടെയാണ് കാറിൽ പെരിന്തൽമണ്ണയിലെത്തിയത്. ഒറ്റപ്പാലം സ്വദേശികളായ അഞ്ചംഗ കുടുംബത്തോടൊപ്പമായിരുന്നു വന്നത്. പെരിന്തൽമണ്ണയിലെത്തിയ ഇവരെ മകനാണ് നാട്ടിലെത്തിച്ചത്. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് ഐസൊലേഷനിൽ പ്രവേശിക്കാൻ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിലെത്തിയത്. സംസ്ഥാനത്തെ നാലാമത്ത കോവിഡ് മരണമാണ് ഖദീജക്കുട്ടിയുടേത്. ഖദീജക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന അമ്പലപ്പാറ സ്വദേശികൾ വീടുകളിൽ നിരീക്ഷണത്തിലാണുള്ളത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ച് ഇവരുടെ സ്രവം പരിശോധനക്കായി എടുത്തിട്ടുണ്ട്. നിലവിൽ ഇവർക്ക് രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊ ഇല്ല.

എന്നാൽ ഖദീജയുടെ മരണം കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഏതെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ നേരിടുകയോ പരിശോധനാ ഫലം പൊസിറ്റീവാകുകയോ ചെയ്താൽ ഇവരെയും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. തിരികെ കേരളത്തിലേക്കുള്ള യാത്രയ്ക്കുള്ള അനുമതി ലഭിച്ചത് മെയ് 22 ലേക്കായിരുന്നു. എന്നാൽ മഞ്ചേശ്വരം ചെക്‌പോസ്റ്റ് വഴി മെയ് 20 ന് രാവിലെയാണ് ഖദീജയും രണ്ട് പുരുഷന്മാരും മറ്റൊരു സ്ത്രീയുമടങ്ങുന്ന സംഘം നാട്ടിലേക്ക് എത്തിയത്. മൂന്ന് പേരടങ്ങുന്ന സംഘത്തിന്റെ യാത്രയിൽ ഇവരും പങ്ക് ചേരുകയായിരുന്നുവെന്ന് പാലക്കാട് ജില്ല ഇൻഫർമേഷൻ ഓഫീസർ വ്യക്തമാക്കി.

ഇവരുടെ മൃതദേഹം ചാവക്കാട് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും ഇന്ന് ഖബറടക്കം നടക്കുക. കേരളത്തിൽ മുൻപ് എറണാകുളം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂരിൽ ചികിത്സയിലായിരുന്ന മാഹി സ്വദേശിയും മരിച്ചിരുന്നു.

അതേസമയം കേരളത്തിൽ 24 പേർക്കു കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 8 പേർക്ക് രോഗമുക്തി. പുതിയ രോഗികളിൽ 13 പേർ വിദേശത്തു നിന്നും 11 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മലപ്പുറം (5): അബുദാബി, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർക്കും മുംബൈയിൽ നിന്ന് ഒരുമിച്ചെത്തിയ 2 പേർക്കും രോഗം. കണ്ണൂർ (4): മഹാരാഷ്ട്രയിൽ നിന്നു 2 പേർ; ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ. കോട്ടയം (3): ദുബായിൽ നിന്നുള്ള 2 പേരും കുവൈത്തിൽ നിന്നുള്ള ഒരാളും. തൃശൂർ (3): അബുദാബിയിൽ നിന്ന് 17ന് ഒരേ വിമാനത്തിൽ വന്നവർ. തിരുവനന്തപുരം (2): കുവൈത്തിൽ നിന്നും മുംബൈയിൽ നിന്നും എത്തിയവർ. കൊല്ലം (2): അബുദാബിയിൽ നിന്നും ആന്ധ്രയിൽ നിന്നും എത്തിയവർ. ആലപ്പുഴ (2): കുവൈത്തിൽ നിന്നും ചെന്നൈയിൽ നിന്നും. ഇടുക്കി (1): മുംബൈയിൽ നിന്നെത്തിയ യുവാവ്. പാലക്കാട് (1): ചെന്നൈയിൽ നിന്നു വന്നു. കാസർകോട് (1): ഖത്തറിൽ നിന്നെത്തിയ ആൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP