Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചെങ്ങന്നൂർ പൊലീസ് പാസ് നൽകിയത് സ്വന്തം ഇഷ്ടക്കാർക്ക്; സ്വകാര്യ ടൂറിസ്റ്റ് ബസുകൾ ഇതരസംസ്ഥാനങ്ങളിൽ പോയി മലയാളികളുമായി മടങ്ങുന്നു; വരുന്നവരുടെ കണക്ക് ആർക്കുമറിയില്ല; പാണ്ടനാട് രോഗം സ്ഥിരീകരിച്ചയാൾ ഇങ്ങനെ വന്നത്; സ്രവപരിശോധനയ്ക്ക് പോയത് ബൈക്കിൽ; പിന്നാലെ നാടുനീളെ കറങ്ങി നടന്നു; സജി ചെറിയാന്റെ ചെങ്ങന്നൂരിലുണ്ടായത് വൻ വീഴ്ച

ചെങ്ങന്നൂർ പൊലീസ് പാസ് നൽകിയത് സ്വന്തം ഇഷ്ടക്കാർക്ക്; സ്വകാര്യ ടൂറിസ്റ്റ് ബസുകൾ ഇതരസംസ്ഥാനങ്ങളിൽ പോയി മലയാളികളുമായി മടങ്ങുന്നു; വരുന്നവരുടെ കണക്ക് ആർക്കുമറിയില്ല; പാണ്ടനാട് രോഗം സ്ഥിരീകരിച്ചയാൾ ഇങ്ങനെ വന്നത്; സ്രവപരിശോധനയ്ക്ക് പോയത് ബൈക്കിൽ; പിന്നാലെ നാടുനീളെ കറങ്ങി നടന്നു; സജി ചെറിയാന്റെ ചെങ്ങന്നൂരിലുണ്ടായത് വൻ വീഴ്ച

ശ്രീലാൽ വാസുദേവൻ

ചെങ്ങന്നൂർ: പാണ്ടനാട്ട് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചയാൾ കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയിൽ സ്രവപരിശോധനയ്ക്ക് പോയത് ബൈക്കിൽ. പാണ്ടനാട് ഒന്നാം വാർഡിൽ നിന്നുള്ള ഇയാൾ കഴിഞ്ഞ ആഴ്ച ഇതരസംസ്ഥാനത്ത് നിന്ന് തിരുവൻവണ്ടുരിൽ നിന്നുള്ള സ്വകാര്യ ബസിൽ നാട്ടിൽ എത്തിയതാണ്. ഏഴുദിവസത്തെ കർശന ഹോം ക്വാറന്റൈൻ എന്ന വ്യവസ്ഥ ലംഘിച്ചാണ് ഇയാൾ സ്രവ പരിശോധനയ്ക്ക് പോയത്. രോഗലക്ഷണങ്ങൾ കാണിച്ചപ്പോൾ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ബൈക്കിൽ ആശുപത്രിയിലേക്ക് പോയത്.

ഇയാൾ പോകുന്ന വിവരം ആരോഗ്യവകുപ്പ് അധികൃതരോ നിരീക്ഷണം നടത്തുന്ന പൊലീസുകാരോ അറിഞ്ഞിരുന്നില്ല. ഹോം ക്വാറന്റീനിൽ കഴിയുന്നയാൾ ആശുപത്രിയിൽ നിന്ന് ആംബുലൻസ് വരുത്തി അതിൽ വേണം സ്രവപരിശോധനയ്ക്ക് പോയി മടങ്ങാൻ. അതിനിടെ മറ്റുള്ളവരുമായി സമ്പർക്കവും പാടില്ല. ഇതൊക്കെ ലംഘിച്ചായിരുന്നു യുവാവിന്റെ കറക്കം. ഇതിനിടെ ഇയാൾ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനുമിടയിൽ ചെങ്ങന്നൂരിലുള്ള ഡിലൈറ്റ് മെഡിക്കൽ സ്റ്റോർ, എച്ച്.പി പമ്പ്, കല്ലിശേരിയിലുള്ള സാംസൺ ബേക്കറി എന്നിവിടങ്ങളിൽ കയറി ഇറങ്ങി. വിവരം ലഭിച്ച ആരോഗ്യ പ്രവർത്തകരും ഫയർഫോഴ്സും ചേർന്ന് ഈ സ്ഥാപനങ്ങൾ അടപ്പിച്ചു. അണുവിമുക്തമാക്കുകയും ചെയ്തു.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും ഗുരുതര വീഴ്ചയാണ് ഇവിടെ വ്യക്തമായിരിക്കുന്നത്. ഇയാളിൽ നിന്ന് എത്ര പേർക്ക് രോഗം പകർന്നിട്ടുണ്ടാകുമെന്നത് വ്യക്തമല്ല. ചെങ്ങന്നൂർ പൊലീസിലെ ഉന്നതനും കല്ലിശേരിയും തിരുവൻവണ്ടൂരും കേന്ദ്രീകരിച്ചുള്ള രണ്ട് സ്വകാര്യ ടൂറിസ്റ്റ് ബസ് കമ്പനിയുമായി അടുത്ത ബന്ധമാണുള്ളത്. മാനദണ്ഡങ്ങളും സുരക്ഷാ നിർദേശങ്ങളും കാറ്റിൽപ്പറത്തി ഈ ബസുകൾക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്ന് ആളെ കൊണ്ടുവരാൻ അനുമതി നൽകിയിരിക്കുകയാണ്. ഇവർക്ക് ഒത്താശ ചെയ്യാൻ ചില ജനപ്രതിനിധികളും പാർട്ടിക്കാരുമുണ്ട്.

കോവിഡ് വന്നതിന് ശേഷം ചെങ്ങന്നൂരിൽ ഇത്തരം സംഭവം ആദ്യത്തേതല്ല. തബ് ലീഗിൽ പങ്കെടുത്തു മടങ്ങിയ മുളക്കുഴ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിന് മുൻപ് ഇയാൾ സജി ചെറിയാൻ എംഎൽഎ നേരിട്ട് നടത്തുന്ന കരുണ പാലിയേറ്റീവ് കെയറിന്റെ സമൂഹ അടുക്കളയിലും മറ്റും കറങ്ങി നടന്നിരുന്നു. രോഗം സ്ഥീരീകരിച്ച് കഴിഞ്ഞപ്പോൾ അയാളുടെ സഞ്ചാരപഥത്തിൽ നിന്ന് കരുണ പാലിയേറ്റീവ് കെയർ എന്ന സ്ഥാപനം അപ്രത്യക്ഷമായിരുന്നു. ഇയാളുടെ സഞ്ചാരപഥത്തിൽ നിന്ന് കുഴപ്പമുള്ള സ്ഥലങ്ങൾ എല്ലാം ഒഴിവാക്കി വിടുകയും ചെയ്തു. മണ്ഡലത്തിൽ രാഷ്ട്രീയക്കാർക്ക് വിട്ടു വീഴ്ച ചെയ്യേണ്ട ഗതികേടിലാണ് ആരോഗ്യവകുപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP