Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉംപുൻ പ്രഭാവത്തിൽ കേരളത്തിൽ മഴ കനത്തതോടെ ഡാമുകളും നിറഞ്ഞു തുടങ്ങി; അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകൾ തുറന്നു; ഷട്ടർ തുറന്നതു മൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വാട്ടർ അഥോറിറ്റി മുന്നറിയിപ്പ്; ഇന്നും മഴ തുടരും; മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി; കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പ്

ഉംപുൻ പ്രഭാവത്തിൽ കേരളത്തിൽ മഴ കനത്തതോടെ ഡാമുകളും നിറഞ്ഞു തുടങ്ങി; അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകൾ തുറന്നു; ഷട്ടർ തുറന്നതു മൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വാട്ടർ അഥോറിറ്റി മുന്നറിയിപ്പ്; ഇന്നും മഴ തുടരും; മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി; കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉംപുൻ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിലുണ്ടായ കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കനത്ത മഴ. തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇന്നും കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനങ്ങളിലെ ഡാമുകളിലും വെള്ളം നിറഞ്ഞു തുടങ്ങിയിട്ടുണ്ട്.

മഴ കനത്തതിനെ തുടർന്ന് ശക്തമായ മഴയെത്തുടർന്ന് അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകൾ തുറന്നു. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകൾ തുറന്നു. നാലു ഷട്ടറുകൾ 1.25 മീറ്റർ വീതവും അഞ്ചാമത്തെ ഷട്ടർ ഒരു മീറ്ററുമാണ് തുറന്നത്. അരുവിക്കരയുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ് തുടരുന്നത്. കരമനയാറിൽ ജലനിരപ്പ് ഉയരുമെന്നും, തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. കോട്ടൂർ, കുറ്റിച്ചൽ ഭാഗങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. പലയിടങ്ങളിലും വീടുകളിൽ അടക്കം വെള്ളം കയറിയിട്ടുണ്ട്.

കേരളത്തിൽ ഇന്നും വ്യാപക മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ഉംപുൻ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയം ജില്ലയിലാണ്. മെയ്‌ 17, 18, 19 തീയതികളിൽ കോട്ടയത്ത് 111.9 മില്ലി മീറ്റർ മഴ ലഭിച്ചപ്പോൾ കുറവ് മഴ ലഭിച്ചത് പാലക്കാട് ജില്ലയിലാണ്. 12.2 മില്ലി മീറ്റർ മഴ മാത്രമാണ് പാലക്കാട് ഈ ദിവസങ്ങളിൽ ലഭിച്ചത്. സംസ്ഥാനത്ത് ഇതുവരെ 313.5 മി. മീറ്റർ േവനൽ മഴയാണ് ലഭിച്ചത്- ശരാശരിയെക്കാൾ 18 ശതമാനം കൂടുതൽ. മുൻവർഷം ഇതേ സമയം ശരാശരിയെക്കാൾ 52 ശതമാനം കുറവായിരുന്നു. ചുഴലിക്കാറ്റ് വീശിയടിച്ച മൂന്നുദിവസം കൊണ്ട് 51.2 മില്ലി മീറ്റർ മഴ സംസ്ഥാനത്ത് പെയ്തതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പാലക്കാട്ട് ഇതുവരെ ശരാശരിയേക്കാൾ 24 മില്ലി മീറ്റർ കുറവ് മഴയാണ് ലഭിച്ചത്.

എട്ട് ഏജൻസികൾ കേരളത്തിൽ ഇത്തവണ പ്രവചിക്കുന്നത് സാധാരണയോ അതിൽ കൂടുതലോ മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പ്, യൂറോപ്യൻ വെതർ ഏജൻസി, അക്യൂവെതർ, കൊളംബിയ യൂനിവേഴ്‌സിറ്റി, അന്താരാഷ്ട്ര കാലാവസ്ഥ പഠനകേന്ദ്രം എന്നിവയുൾപ്പെടെയാണ് ഈ പ്രവചനം നടത്തുന്നത്. ജപ്പാൻ ഏജൻസി ഫോർ എർത് സയൻസസ്, ബ്രിട്ടീഷ് കാലാവസ്ഥ വകുപ്പ് എന്നിവർ സാധാരണയിലും കുറഞ്ഞ മഴയാണ് പ്രവചിക്കുന്നത്. പ്രളയമടക്കമുള്ള വിഷയങ്ങൾ പ്രവചനാതീതമാണെന്നും കാലാവസ്ഥ നിരീക്ഷകർ പറയുന്നു.

എന്നാൽ, ആഗസ്റ്റിൽ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുകൾ നിലവിലെ സാഹചര്യത്തിൽ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവർഷ സമയത്ത് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമുണ്ടാകുന്നത് സ്വാഭാവികമാണ്. അത് രാജ്യത്ത് പല സ്ഥലത്തും തീവ്ര മഴയുണ്ടാക്കും. കാലാവസ്ഥ വ്യതിയാന ഭാഗമായി ഇതിന്റെ തീവ്രത വർധിക്കുന്നുണ്ട്. എന്നാൽ, എല്ലാ വർഷവും മൺസൂണിൽ പ്രളയമുണ്ടാകുമെന്ന് കരുതാനാവില്ലെന്നും അധികൃതർ പറഞ്ഞു. പ്രളയമുണ്ടാകുമെന്ന നിലയിൽ കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം. രാജീവൻേറതായി വന്ന വാർത്ത വാക്കുകൾ തെറ്റിദ്ധരിച്ചതിനാലാണെന്നും കാലാവസ്ഥ വകുപ്പ് അധികൃതർ വ്യക്തമാക്കി.

അതേസമയം അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശം പായൽമൂടി ചെളിയടിഞ്ഞ് സംഭരണശേഷി മൂന്നിലൊന്നായി കുറഞ്ഞിരുന്നു. മഴക്കാലം മുന്നിൽകണ്ടുള്ള ഒരുക്കത്തിന്റെ ഭാഗമായി ഡാമിൽ അടിഞ്ഞുകൂടിയ കളിമണ്ണും മണലും എക്കൽമണ്ണും നീക്കി സംഭരണശേഷി കൂട്ടുമെന്ന് നിരവധിതവണ നിയമസഭയിൽ പ്രഖ്യാപനമുണ്ടായെങ്കിലും കാൽനൂറ്റാണ്ടിനിടെ ഡാമിന്റെ നവീകരണത്തിന് ഒരു ഇടപെടലും ഉണ്ടായിരുന്നില്ല. ഡാമിന്റെ സംഭരണശേഷി രണ്ട് ദശലക്ഷം ക്യുബിക്മീറ്റർ ആയിരുന്നു. എക്കൽമണ്ണ് അടിഞ്ഞുകൂടിയതിനാൽ ഇപ്പോൾ പാതിയായി കുറഞ്ഞിട്ടുണ്ട്. നിലവിൽ അരുവിക്കരയിലെ മൂന്നും വെള്ളയമ്പലത്തെയും നെടുമങ്ങാട്ടെയും ഓരോ ജലശുദ്ധീകരണ ശാലയിലേക്കും ഇവിടെനിന്ന് നേരിട്ടാണ് വെള്ളം എത്തിക്കുന്നത്. ഇതിനായി എല്ലാദിവസവും 283-ദശലക്ഷം ലിറ്റർ വെള്ളം അരുവിക്കരയിൽനിന്ന് പമ്പുചെയ്യുന്നുണ്ട്.

നിലവിൽ നാലുദിവസത്തേക്കുള്ള വെള്ളം മാത്രമേ ഇപ്പോൾ അരുവിക്കര ഡാം റിസർവോയറിൽ ശേഖരിക്കാൻ ഇടമുള്ളു. ഡാമിലെ ചെളിയും മണലും നീക്കംചെയ്താൽ പത്തുദിവസത്തേക്കുവരെ വെള്ളം ഡാമിൽ സംഭരിക്കാനാകും. 48-ഹെക്ടർ ജലവ്യാപനപ്രദേശമുള്ള അരുവിക്കര ഡാമിന്റെ ഏറിയ ഭാഗവും എക്കൽമണ്ണും മണലും പായലും അടിഞ്ഞുകൂടി കരഭൂമിയായി മാറിക്കഴിഞ്ഞു. ഡാമിന്റെ വൃഷ്ടിപ്രദേശത്തെ കൈയേറ്റങ്ങളും അധികൃതർ കണ്ടില്ലെന്ന മട്ടാണ്. അഞ്ച് ഹെക്ടറിനുള്ളിലെ മണ്ണും ചെളിയും നീക്കംചെയ്യാൻ നാലുകോടിയുടെ പദ്ധതിക്ക് 2017-ൽ ഭരണാനുമതി നൽകിയിരുന്നെങ്കിലും പദ്ധതി പൂർണതോതിൽ യാഥാർഥ്യമായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP