Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ച യുവതിയോട് മൊബൈൽ നമ്പർ വാങ്ങിയ ശേഷം മോശമായി സംസാരിച്ചു; അയിരൂർ സിഐക്ക് സസ്‌പെൻഷൻ

ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ച യുവതിയോട് മൊബൈൽ നമ്പർ വാങ്ങിയ ശേഷം മോശമായി സംസാരിച്ചു; അയിരൂർ സിഐക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യുവതിയോട് ഫോണിലൂടെ മോശമായി സംസാരിച്ച സർക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. അയിരൂർ സിഐ. രാജ്കുമാറിനെയാണ് ദക്ഷിണമേഖലാ ഐ.ജി. ഹർഷിത അത്തല്ലൂരി സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ ഓർഡർ നേരിട്ടു കൈമാറുകയായിരുന്നു. സിഐ.യുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് കർശന നടപടി സ്വീകരിച്ചത്.

വർക്കല സ്വദേശിയായ യുവതിയെ കുറച്ചു ദിവസം മുമ്പ് തച്ചോട്ടുഭാഗത്തു വച്ചു നടന്ന വാഹനപരിശോധനയ്ക്കിടെ സിഐ. തടഞ്ഞുനിർത്തിയിരുന്നു. ഇരുചക്രവാഹനത്തിൽ വന്ന യുവതി ഹെൽമെറ്റ് ധരിച്ചിരുന്നില്ല. മൊബൈൽഫോൺ നമ്പർ വാങ്ങിയശേഷം യുവതിയെ വിട്ടയച്ചു. പിന്നീട് സിഐ. യുവതിയെ നിരന്തരം മൊബൈൽഫോണിൽ വിളിച്ചു. ഹെൽമെറ്റ് ഉപയോഗിക്കാത്തതിന് കേസെടുക്കുമെന്നും നടപടി ഒഴിവാക്കണമെങ്കിൽ ക്വാർട്ടേഴ്സിൽ എത്തണമെന്നും നിർദേശിച്ചു.

സിഐ. തുടർച്ചയായി ശല്യംചെയ്തതോടെ യുവതി ഫോൺകോൾ റെക്കോഡ് ചെയ്തു. ശബ്ദരേഖ സഹിതം ദക്ഷിണമേഖല ഐ.ജി. ഹർഷിത അത്തല്ലൂരിക്കു പരാതിനൽകി. പ്രാഥമിക അന്വേഷണത്തിൽത്തന്നെ ശബ്ദം സിഐ.യുടേതാണെന്നു തിരിച്ചറിഞ്ഞു. മുമ്പും ഈ ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടിയുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP