Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികൾക്ക് അപേക്ഷിച്ചാലുടൻ റേഷൻ കാർഡ്; 24 മണിക്കൂറിനുള്ളിൽ നൽകിയത് 17000 പുതിയ റേഷൻ കാർഡുകൾ

പ്രവാസികൾക്ക് അപേക്ഷിച്ചാലുടൻ റേഷൻ കാർഡ്; 24 മണിക്കൂറിനുള്ളിൽ നൽകിയത് 17000 പുതിയ റേഷൻ കാർഡുകൾ

സ്വന്തം ലേഖകൻ

ആലപ്പുഴ: പ്രവാസികൾക്ക് അപേക്ഷിച്ചാലുടൻ റേഷൻ കാർഡ് നൽകുമെന്ന് മന്ത്രി പി.തിലോത്തമൻ വ്യക്തമാക്കി. റേഷൻകാർഡുള്ള പ്രവാസികൾക്ക് ഭക്ഷ്യകിറ്റും നൽകും. 82.2 ലക്ഷം കുടുംബങ്ങൾക്കാണ് ഇതുവരെ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തത്. 17000 പുതിയ റേഷൻ കാർഡുകൾ 24 മണിക്കൂറിനുള്ളിൽ കൊടുക്കാൻ സാധിച്ചു.

റേഷൻ കാർഡില്ലാത്ത 30,000 പേർക്ക് സൗജന്യ റേഷൻ നൽകി. എന്നാൽ, റേഷൻ കാർഡിന് അപേക്ഷ സമർപ്പിച്ചിരുന്നവരുടെ എണ്ണവുമായി നോക്കിയാൽ ചില പൊരുത്തക്കേടുകൾ ഉണ്ടായി. അതിനാൽ, സർക്കാർ എല്ലാ കാര്യങ്ങളിലും കുറേക്കൂടി കൃത്യത പാലിക്കും.

കോവിഡ് അതിജീവന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് നടന്ന സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തമിഴ്‌നാടും മാതൃകയാക്കും. ഈ പദ്ധതിയുടെ രൂപരേഖ തമിഴ്‌നാട് സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP