Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പഞ്ചായത്ത് ഓഫീസുകളുടെ സേവനം വിരൽ തുമ്പിൽ: പരീക്ഷണാടിസ്ഥാനത്തിൽ ചെമ്മരുതി ഗ്രാമപ്പഞ്ചായത്തിൽ ആരംഭിച്ച സംവിധാനം ജൂലായിൽ എല്ലാ പഞ്ചായത്തുകളിലേക്കും

പഞ്ചായത്ത് ഓഫീസുകളുടെ സേവനം വിരൽ തുമ്പിൽ: പരീക്ഷണാടിസ്ഥാനത്തിൽ ചെമ്മരുതി ഗ്രാമപ്പഞ്ചായത്തിൽ ആരംഭിച്ച സംവിധാനം ജൂലായിൽ എല്ലാ പഞ്ചായത്തുകളിലേക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇനി ആവശ്യങ്ങൾക്ക് ആരും പഞ്ചായത്ത് ഓഫിസുകളിലേക്ക് നേരിട്ട് എത്തേണ്ട. എല്ലാ സേവനങ്ങളും ഇനി വിരൽ തുമ്പിൽ ലഭ്യമാകും. ചെമ്മരുതി ഗ്രാമപ്പഞ്ചായത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സാങ്കേതികസംവിധാനം എല്ലാ പഞ്ചായത്തുകളിലും ജൂലായിൽ നിലവിൽവരും.

നിലവിൽ തദ്ദേശവകുപ്പ് ഒട്ടേറെ സോഫ്റ്റ്‌വേറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ആവശ്യക്കാർ രേഖകൾ നേരിട്ടുഹാജരാക്കണം. പുതിയ സംവിധാനത്തിൽ ഇത് ഒഴിവാകും. ഇതിന് ഇൻഫർമേഷൻ കേരളമിഷൻ വികസിപ്പിച്ച ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്.) എന്ന സോഫ്റ്റ്‌വേറാണ് ചെമ്മരുതിയിൽ ഉപയോഗിക്കുന്നത്. നിലവിലുള്ള മറ്റു സോഫ്റ്റ്‌വേറുകൾ തുടരണമോയെന്ന് പ്രായോഗിക പ്രശ്നങ്ങൾ പരിഗണിച്ച് പിന്നീട് തീരുമാനിക്കുമെന്ന് തദ്ദേശമന്ത്രി എ.സി. മൊയ്തീന്റെ ഓഫീസ് വ്യക്തമാക്കി.

സേവനങ്ങൾ നൽകുന്നതിൽ സുതാര്യത, ഉത്തരവാദിത്വം, സമയക്ലിപ്തത. ഉപഭോക്താവിന് ഇ-മെയിലായി സേവനം. ഓഫീസുകളിൽ നിലവിൽ മാന്വലായി കൈകാര്യംചെയ്യുന്ന എല്ലാ ഫയലുകളും വെബ് അടിസ്ഥാനത്തിലാക്കും. സോഫ്റ്റ്‌വേറിൽ നിരീക്ഷണസംവിധാനം. ഓപ്പൺസോഴ്സ് സാങ്കേതികവിദ്യയിൽ വികസിപ്പിച്ച സോഫ്റ്റ്‌വേർ ആവർത്തനച്ചെലവ് കുറയ്ക്കും.

സേവന സോഫ്റ്റ്‌വേറിലൂടെ ജനന, മരണ, വിവാഹ രജിസ്ട്രേഷനുകൾ നടത്താനുള്ള സൗകര്യം നിലവിലുണ്ട്. വിവാഹ രജിസ്ട്രേഷനും പേരുചേർക്കാനുള്ള അപേക്ഷയും മാത്രമാണ് ഇ-ഫയലിങ്ങിലൂടെ സാധ്യമാകുന്നത്. ഇ-ഫയൽ ചെയ്താലും രേഖകൾ നേരിട്ട് ഹാജരാക്കണം.

പുതിയ സോഫ്റ്റ്‌വേറിൽ ജനന, മരണ, വിവാഹരജിസ്ട്രേഷൻ, പേരുചേർക്കൽ, തിരുത്തൽ, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, നികുതിയടയ്ക്കൽ തുടങ്ങിയവയെല്ലാം ഓൺലൈനായി നടത്താം.

ഓരോ തദ്ദേശസ്ഥാപനത്തിലെയും ധനകാര്യ ഇടപാടുകൾ, തത്സമയ ധനസ്ഥിതി എന്നിവ സംബന്ധിച്ച എല്ലാ റിപ്പോർട്ടുകളും സംസ്ഥാനതലത്തിൽ ലഭ്യമാകും. സർക്കാരിന് നയപരമായ തീരുമാനമെടുക്കാനും തദ്ദേശീയവികസനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഇത് സഹായകമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP