Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ്: ലോക്ക്ഡൗൺ തുടങ്ങിയതു മുതൽ മെയ്‌ 15 വരെ തലശ്ശേരി അതിരൂപത നൽകിയത് 2.28 കോടിയുടെ സഹായം

കോവിഡ്: ലോക്ക്ഡൗൺ തുടങ്ങിയതു മുതൽ മെയ്‌ 15 വരെ തലശ്ശേരി അതിരൂപത നൽകിയത് 2.28 കോടിയുടെ സഹായം

സ്വന്തം ലേഖകൻ

തലശ്ശേരി: കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ തുടങ്ങിയതു മുതൽ മെയ്‌ 15 വരെ തലശ്ശേരി അതിരൂപത ജനങ്ങളിലേക്ക് എത്തിച്ചത് 2.28 കോടിയുടെ സഹായം. തലശ്ശേരി അതിരൂപതയിലെ ഇടവകകളും സന്യാസസമൂഹവും സ്ഥാപനങ്ങളും സംഘടനകളും ചേർന്നാണ് 2,28,38,000 രൂപയുടെ സഹായം സാധാരണക്കാരിലെത്തിച്ചത്. സഹായധനം, ഭക്ഷണക്കിറ്റുകൾ, ചികിത്സാസഹായം, മാസ്‌ക്കുകൾ, കോവിഡ് പ്രതിരോധസാമഗ്രിവിതരണം എന്നിങ്ങനെയാണ് സഹായം നൽകിയതെന്ന് അതിരൂപത പി.ആർ.ഒ. ഫാ. തോമസ് തെങ്ങുംപള്ളിൽ അറിയിച്ചു.

കണ്ണൂർ ജില്ലയിൽ 2000 കുടുംബങ്ങൾക്ക് ബാങ്ക് ഓഫ് ഇന്ത്യ മുഖേന 12 കോടി രൂപ വായ്പ നൽകുന്ന പദ്ധതി ഉടൻ തുടങ്ങും. അതിരൂപതാ ക്രെഡിറ്റ് യൂണിയൻ, മുക്തിശ്രീ എന്നിവയുടെ നേതൃത്വത്തിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ മൂന്നുശതമാനം പലിശയ്ക്ക് കാസർകോട് ജില്ലയിൽ 2.4 കോടി രൂപ വായ്പ നൽകി. ഇതുവരെ അതിരൂപത 2242 പേർക്ക് 65,60,760 രൂപ സഹായധനമായി നൽകി. 10,388 കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകൾ നൽകാൻ 70,90,300 രൂപ ചെലവഴിച്ചു. 1004 പേർക്ക് ചികിത്സാ സഹായമായി 32,56,460 രൂപ നൽകി.

ഒന്നര ലക്ഷം മാസ്‌ക്കുകൾ നിർമ്മിച്ച് നൽകിയതിന് 7,34,000 രൂപയും കോവിഡ് പ്രതിരോധ ഉപകരണങ്ങൾ, സാനിറ്റൈസർ തുടങ്ങിയവ നിർമ്മിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കുള്ള സഹായമായും 54,87,000 രൂപയും ചെലവായി. നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് നിരീക്ഷണത്തിൽ കഴിയാൻ ഹോസ്റ്റലുകൾ, പാരീഷ് ഹാളുകൾ, കോളേജുകൾ, സ്‌കൂളുകൾ തുടങ്ങി 75 സ്ഥാപനങ്ങൾ സർക്കാരിന് വിട്ടുകൊടുത്തു -ഫാ. തോമസ് തെങ്ങുംപള്ളിൽ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP