Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഭ്യന്തര വിമാന സർവീസ്; ഡൽഹി-തിരുവനന്തപുരം റൂട്ടിലെ കുറഞ്ഞ നിരക്ക് 6500 രൂപ

ആഭ്യന്തര വിമാന സർവീസ്; ഡൽഹി-തിരുവനന്തപുരം റൂട്ടിലെ കുറഞ്ഞ നിരക്ക് 6500 രൂപ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന ആഭ്യന്തര വിമാന സർവീസിന്റെ യാത്രാ നിരക്കുകൾ വ്യോമയാനമന്ത്രാലയം പ്രഖ്യാപിച്ചു. കേരളത്തിലേക്ക് ഉയർന്ന നിരക്കാണുള്ളത്. ഡൽഹി-തിരുവനന്തപുരം റൂട്ടിലെ കുറഞ്ഞ നിരക്ക് 6500 രൂപയും കൂടിയ നിരക്ക് 18,600 രൂപയുമാണ്. ഡൽഹി-കോഴിക്കോട്, ഡൽഹി-കൊച്ചി റൂട്ടുകൾ എഫ് വിഭാഗത്തിലാണ് ഉൾപ്പെടുന്നത് 5500-15,700 രൂപ നിരക്കാണ് ഈ റൂട്ടിൽ ഈടാക്കുക. ആദ്യഘട്ടത്തിൽ കണ്ണൂർ വിമാനത്താവളം ഇല്ല.

യാത്രാ സമയത്തിന്റെ അടിസ്ഥാനത്തിൽ എ, ബി, സി, ഡി, ഇ, എഫ്, ജി വിഭാഗങ്ങളായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ വിഭാഗങ്ങൾക്കും കുറഞ്ഞ നിരക്കും പരമാവധി നിരക്കും നിശ്ചയിച്ചിട്ടുണ്ട്.ഇതനുസരിച്ച് 180-210 മിനിറ്റ് സമയ ദൈർഘ്യം വരുന്ന ജി വിഭാഗത്തിൽ ഉൾപ്പെടുന്ന ഡൽഹി-തിരുവനന്തപുരം റൂട്ടിലാണ് ഉയർന്ന നിരക്ക്. ഈ റൂട്ടിൽ കുറഞ്ഞ നിരക്ക് 6500 രൂപയും കേരളത്തിലെ വിമാനത്താവളങ്ങളും മറ്റിടങ്ങളിലേതും തമ്മിൽ സമയദൈർഘ്യം അടിസ്ഥാനപ്പെടുത്തി ഏഴു വിഭാഗത്തിലും വരും. അവയുടെ പട്ടിക ചുവടെ. ഇതനുസരിച്ച് യാത്രക്കൂലി കണക്കാക്കാനാവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP