Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുടർച്ചയായി ഒമ്പതാമത്തെ ആഴ്‌ച്ചയും ആരോഗ്യ പ്രവർത്തകർക്കായി കൈയടിച്ച് ബ്രിട്ടൻ; രാജ്ഞിയും പ്രധാനമന്ത്രിയും വരെ കൈയടിയിൽ ചേർന്നു; ലോക്ക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ കൈയടിയിൽ എൻ എച്ച് എസ് ജീവനക്കാർക്ക് പ്രത്യാശയുടെ പുതു ജീവൻ

തുടർച്ചയായി ഒമ്പതാമത്തെ ആഴ്‌ച്ചയും ആരോഗ്യ പ്രവർത്തകർക്കായി കൈയടിച്ച് ബ്രിട്ടൻ; രാജ്ഞിയും പ്രധാനമന്ത്രിയും വരെ കൈയടിയിൽ ചേർന്നു; ലോക്ക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ കൈയടിയിൽ എൻ എച്ച് എസ് ജീവനക്കാർക്ക് പ്രത്യാശയുടെ പുതു ജീവൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടൻ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. 36,042 പേരുടെ ജീവൻ കവർന്ന കൊറോണയെന്ന ഭീകരൻ ബ്രിട്ടന്റെ സമ്പദ്ഘടനക്കും കനത്ത ആഘാതമേല്പിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു നാട് മുഴുവൻ ഈ കൊലയാളി വൈറസിനെതിരെ പോരാട്ടം തുടരുമ്പോൾ അതിനെ മുൻനിരയിൽ നിന്ന് നയിക്കുന്നത് ആരോഗ്യ പ്രവർത്തകരും കെയറർമാരും ഒക്കെയാണ്. എൻ എച്ച് എസ് ജീവനക്കാരോടും മറ്റ് ആരോഗ്യപ്രവർത്തകരോടുമുള്ള ബഹുമാനം കരഘോഷത്തിലൂടെ അറിയിച്ച് ബ്രിട്ടൻ ജനത തുടർച്ചയായ ഒമ്പതാം ആഴ്‌ച്ചയും വീട്ടുമുറ്റത്തും ബാൽക്കണിയിലുമൊക്കെ നിരന്നു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ചില അയവുകൾ വരുത്തിയതിനു ശേഷമുള്ള ആദ്യത്തെ വ്യാഴാഴ്‌ച്ചയായിരുന്നു ഇന്നലെ. അതുകൊണ്ട് തന്നെ പാർക്കുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും കൂട്ടം കൂടിയും ജനങ്ങൾ കരഘോഷം മുഴക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയ നേതാക്കളും, സെലിബ്രിറ്റികളുമൊക്കെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ കരഘോഷം മുഴക്കി ഒമ്പതാമത്തെ ആഴ്‌ച്ചയും രംഗത്തെത്തി. നമ്പർ 10 ന്റെ പുറത്തിറങ്ങി നിന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കരഘോഷം മുഴക്കിയത്. മാത്രമല്ല, എൻ എച്ച് എസ് ജീവനക്കാരുടെ സേവനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ചാൻസലർ ഋഷി സുനാക്, ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റാർമെർ എന്നിവരും കരഘോഷം മുഴക്കി ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുവാൻ എത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. വ്യഴാഴ്‌ച്ചകളിലെ ഈ അഭിനന്ദന ചടങ്ങ് നല്ലതാണ് എന്നാൽ ഈ പ്രതിസന്ധിയിൽ നിന്നും പുറത്തുകടന്നാൽ, എൻ എച്ച് എസ് ജീവനക്കാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കാൻ നാം ശ്രദ്ധിക്കണം എന്നായിരുന്നു ലേബർ നേതാവിന്റെ വാക്കുകൾ. 'ബോൺ ഇൻ എൻ എച്ച് എസ്' എന്നെഴുതിയ ടീ ഷർട്ടും ധരിച്ചാണ് മുൻ പ്രതിപക്ഷ നേതാവ് ജെറെമി കോർബിൻ എത്തിയത്.

ബ്രിട്ടനിലെ കോവിഡ് ബാധയുടെ ശക്തി കുറഞ്ഞുവരുന്നു എന്ന ശുഭസൂചനകൾക്കിടയിലായിരുന്നു ഇന്നലെ ആഘോഷങ്ങൾ നടന്നത്. ഇതിനിടയിൽ എൻ എച്ച് എസിലെ മലയാളി നഴ്സുമാർ ഉൾപ്പെടെ നിരവധി വിദേശ ജീവനക്കാർക്ക് ഇരട്ടി മധുരമായി എത്തിയതായിരുന്നു എൻ എച്ച് എസിൽ ഇവർ നൽകേണ്ടുന്ന സർചാർജ്ജ് പിൻവലിക്കുന്നു എന്ന പ്രഖ്യാപനം. രണ്ട് കുട്ടികളുള്ള ഒരു കുടുംബത്തിന് പ്രതിവർഷം 2500 പൗണ്ട് വരെ ലാഭിക്കാവുന്ന ഈ തീരുമാനത്തെ ജീവിതത്തിന്റെ എല്ലാ മേഖലയിലുമുള്ളവർ സ്വാഗതം ചെയ്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP