Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

52കാരനായ പിതാവ് വീണ്ടും വിവാഹം കഴിച്ചു; കലിപൂണ്ട മക്കൾ അച്ഛനെ കൊലപ്പെടുത്തിയത് കഴുത്തറുത്ത്

52കാരനായ പിതാവ് വീണ്ടും വിവാഹം കഴിച്ചു; കലിപൂണ്ട മക്കൾ അച്ഛനെ കൊലപ്പെടുത്തിയത് കഴുത്തറുത്ത്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: രണ്ടാമതും വിവാഹം കഴിച്ചതിന്റെ പേരിൽ മക്കൾ അച്ഛനെ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ അരിയാലൂർ ആണ് സംഭവം. അരിയാലൂർ പെരിയതിരുക്കോലം സ്വദേശിയും വൈദ്യുതി വകുപ്പ് ജീവനക്കാരനുമായ കനകസഭ (52)യെ ആണ് മക്കൾ കഴുത്തറുത്തുകൊല്ലപ്പെടുത്തിയത്. സംഭവത്തിൽ കനകസഭയുടെ മക്കളായ ആനന്ദ് (22), വിനോദ് (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കനകസഭയും ആദ്യ ഭാര്യയും 12 വർഷം മുൻപാണ് പിരിഞ്ഞത്. 8 വർഷമായി കുടുംബ കോടതിയിൽ വിവാഹമോചനക്കേസ് നടക്കുകയാണ്. മക്കൾ ആദ്യ ഭാര്യയ്ക്കൊപ്പമായിരുന്നു. ഇതിനിടെ, കനകസഭ സംഗീതയ്ക്കൊപ്പം ജീവിക്കാൻ തുടങ്ങി.

കഴിഞ്ഞ ദിവസം കാണാനെത്തിയപ്പോൾ ഇയാൾ മക്കളോട് മോശമായി പെരുമാറിയതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിയിലായിരുന്ന കനകസഭയെ ഓഫിസിനു സമീപം കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പിതാവിന് പകരം ആശ്രിത നിയമനം ലഭിക്കാൻ വേണ്ടിയാണ് മക്കൾ കനകസഭയെ കൊലപ്പെടുത്തിയതെന്ന് രണ്ടാം ഭാര്യയായ സംഗീത ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP