Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോലി കഴിഞ്ഞെത്തിയ യുവാവിന്റെ ഫോൺ പരിശേധിച്ച ഭാര്യ ​ഗൂ​ഗിൾ മാപ്പ് ടൈംലൈനിൽ കണ്ടത് തന്നോട് പറയാത്ത സ്ഥലങ്ങളുടെ പട്ടിക; മാപ്പ് ചതിച്ചെന്നാരോപിച്ച് പൊലീസിൽ പരാതി നൽകി ചന്ദ്രശേഖരൻ

ജോലി കഴിഞ്ഞെത്തിയ യുവാവിന്റെ ഫോൺ പരിശേധിച്ച ഭാര്യ ​ഗൂ​ഗിൾ മാപ്പ് ടൈംലൈനിൽ കണ്ടത് തന്നോട് പറയാത്ത സ്ഥലങ്ങളുടെ പട്ടിക; മാപ്പ് ചതിച്ചെന്നാരോപിച്ച് പൊലീസിൽ പരാതി നൽകി ചന്ദ്രശേഖരൻ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ജോലി കഴിഞ്ഞെത്തിയ ഭർത്താവിന്റെ ഫോൺ പരിശോധിച്ച ഭാര്യ ​ഗൂ​ഗിൾ മാപ്പ് ടൈം ലൈനിൽ കണ്ടത് തന്നോട് പറയാതെ നിരവധി സ്ഥലങ്ങളിൽ സന്ദർശനം നടത്തിയതായി. സംശയം ജനിച്ച ഭാര്യ സംഭവത്തെ കുറിച്ച് ചോദിച്ചതോടെ കുടുംബ പ്രശ്നവും. ഒടുവിൽ ​ഗൂ​ഗിളിനെതിരെ പരാതിയുമായി യുവാവ് പൊലീസിനെ സമീച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ മയിലാടുതുറൈ സ്വദേശിയായ യുവാവാണ് ​ഗൂ​ഗിൾ മാപ്പ് തന്റെ കുടുംബ ബന്ധം തകർക്കുന്നെന്ന് കാട്ടി പരാതി നൽകിയിരിക്കുന്നത്. ന്യൂസ് 18 ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

താൻ പോകാത്ത സ്ഥലങ്ങൾ ഗൂഗിൾ മാപ്പ് ടൈംലൈനിൽ കാണിക്കുന്നതായി ആരോപിച്ചാണ് തമിഴ്‌നാട് സ്വദേശി പൊലീസിൽ പരാതി നൽകിയത്. മയിലാടുതുറൈയിലെ ലാൽ ബഹാദൂർ നഗറിൽ താമസിക്കുന്ന ആർ. ചന്ദ്രശേഖരനാണ് ​ഗൂഗിളിനെതിരെ പരാതിയുമായി സ്റ്റേഷനിൽ എത്തിയത്. തെറ്റായ വിവരങ്ങളാണ് ​ഗൂ​ഗിൾ മാപ്പിൽ കാണിക്കുന്നതെന്നും ഇത് കുടുംബ പ്രശ്നങ്ങൾക്ക് കാരണമായെന്നും ചന്ദ്രശേഖരന്റെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തിയ ചന്ദ്രശേഖരൻ മൊബൈൽ ഫോൺ ഭാര്യയ്ക്ക് നൽകി. പിന്നാലെ ഫോൺ പരിശോധിച്ച ഭാര്യ ഗൂഗിൾ മാപ്പിലെ ടൈംലൈൻ പരിശോധിക്കുകയും ചെയ്തു.

താൻ പോകാത്ത സ്ഥലങ്ങളുടെ വിവരങ്ങളാണ് കാണിച്ചതെന്നും ഇത് ഭാര്യയിൽ സംശയം ജനിപ്പിച്ചെന്നും പരാതിക്കാരൻ പറയുന്നു. അതേസമയം, ചന്ദ്രശേഖരന്റെ പരാതിയിൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP