Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരുന്നിനും ഭക്ഷണത്തിനും വകയില്ല; വാടക വീട്ടിൽ ദുരിതമനുഭവിച്ച് പഞ്ചാബി സിനിമയിലെ 'അമിതാഭ് ബച്ചൻ'; നടനെന്ന നിലയിൽ ജനങ്ങൾ നൽകിയ സ്നേഹം ഇനിയും പ്രതീക്ഷിച്ച് എഴുപത്തിമൂന്നുകാരനായ സതീഷ് കൗൾ

മരുന്നിനും ഭക്ഷണത്തിനും വകയില്ല; വാടക വീട്ടിൽ ദുരിതമനുഭവിച്ച് പഞ്ചാബി സിനിമയിലെ 'അമിതാഭ് ബച്ചൻ'; നടനെന്ന നിലയിൽ ജനങ്ങൾ നൽകിയ സ്നേഹം ഇനിയും പ്രതീക്ഷിച്ച് എഴുപത്തിമൂന്നുകാരനായ സതീഷ് കൗൾ

മറുനാടൻ ഡെസ്‌ക്‌

ഒരുകാലത്ത് വെള്ളിത്തിരയിൽ തിളങ്ങിയ നടൻ, പുത്തൻ തലമുറയെ അഭിനയ രം​ഗത്തേക്ക് കൈപിടിച്ചു കയറ്റാനായി സ്വന്തം സമ്പാദ്യം മുഴുവൻ ചിലവഴിച്ച കലാസ്നേഹി. പക്ഷേ ഇപ്പോൾ ഒരു നേരത്തേ ഭക്ഷണത്തിനും മരുന്നിനും പോലും വകയില്ലാതെ വലയുന്നു. പഞ്ചാബി സിനിമയിലെ 'അമിതാഭ് ബച്ചൻ' എന്നറിയപ്പെടുന്ന സതീഷ് കൗൾ ആണ് വാടക വീട്ടിൽ ദുരിതമനുഭവിച്ച് ദിനങ്ങൾ തള്ളിനീക്കുന്നത്. വാർത്താ ഏജൻസിയായ പിടിഐയാണ് സതീഷിനെക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്.

ലോക്ഡൗൺ കാലത്ത് രണ്ടാം വരവ് നടത്തിയ ബി ആർ ചോപ്രയുടെ മഹാഭാരതം പരമ്പര വൻ ഹിറ്റായി മുന്നേറുന്നതിനിടയിലാണ് പരമ്പരയിൽ ഇന്ദ്രനായി വേഷമിട്ട സതീഷ് കൗൾ എന്ന നടൻ വാടകവീട്ടിൽ മരുന്നിനും ഭക്ഷണത്തിനും വകയില്ലാതെ വലയുകയുന്നത്. നടൻ എന്ന നിലയിൽ തനിക്ക് നൽകിയ സ്നേഹം ഈ ദയനീയ അവസ്ഥയിലും കാണിക്കണമെന്ന അഭ്യർത്ഥനയാണ് എഴുപത്തിമൂന്നുകാരനായ സതീഷിനുള്ളത്.

അഭിനയരംഗത്ത് നിറഞ്ഞുനിൽക്കെ 2011ലാണ് സതീഷ് പഞ്ചാബിൽ നിന്ന് മുംബൈയിലേയ്ക്ക് ചേക്കേറിയത്. പിന്നാലെ ഒരു അഭിനയപാഠശാല ആരംഭിച്ചതാണ് സതീഷിന്റെ ജീവിതത്തിലെ താളം തെറ്റിച്ചത്. സ്‌കൂളിനുവേണ്ടി സമ്പാദിച്ച പണമത്രയും നഷ്ടപ്പെടുത്തിയ നടൻ ഇതോടെ വൻ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയായിരുന്നു. പാട്യാലയിലെ ഒരു കോളേജിൽ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്തിരുന്നു. എന്നാൽ അഞ്ച് വർഷം മുൻപുണ്ടായ അപകടത്തിൽ ഇടുപ്പെല്ല് തകർന്ന് കിടപ്പിലായതോടെ ആ വരുമാനവും നിലച്ചു. രണ്ടര വർഷത്തോളം ആശുപത്രിയിൽ കിടപ്പിലായ സതീഷ് പിന്നീടാണ് ലുധിയാനയിലെ വിവേകാനന്ദ വൃദ്ധസദനത്തിലേയ്ക്ക് താമസം മാറ്റിയത്. ‍

പഞ്ചാബി സിനിമയിലെ 'അമിതാഭ് ബച്ചൻ' എന്നറിയപ്പെടുന്ന നടൻ അടുത്ത കാലം വരെ ലുധിയാനയിലെ ഒരു വൃദ്ധസദനത്തിലായിരുന്നു. സത്യദേവി എന്ന സ്ത്രീയുടെ സഹായത്തോടെ അടുത്തിടെ ഒരു വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. പഞ്ചാബ് സർക്കാർ നൽകിയ സാമ്പത്തിക സഹായം കൊണ്ട് ഇതുവരെ പിടിച്ചുനിന്നെങ്കിലും ലോക്ഡൗൺ കൂടി വന്നതോടെ പ്രതിസന്ധിയിലായി. ആളുകൾ എന്നെ മറന്നിട്ടില്ലെങ്കിൽ വീണ്ടും അഭിനയിക്കാൻ ഒരുക്കമാണെന്നാണ് സതീഷ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP