Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താങ്കളുടെ നേതൃത്വത്തിലെടുത്ത തീരുമാനങ്ങൾ നഷ്ടമാക്കിയത് ലോകകപ്പ് തന്നെ; മുൻ സെലക്ഷൻ കമ്മിറ്റിയെ ​ഗൗതം ​ഗംഭീർ രൂക്ഷമായി വിമർശിച്ചത് എം എസ് കെ പ്രസാദിന്റെ സാന്നിധ്യത്തിൽ

താങ്കളുടെ നേതൃത്വത്തിലെടുത്ത തീരുമാനങ്ങൾ നഷ്ടമാക്കിയത് ലോകകപ്പ് തന്നെ; മുൻ സെലക്ഷൻ കമ്മിറ്റിയെ ​ഗൗതം ​ഗംഭീർ രൂക്ഷമായി വിമർശിച്ചത് എം എസ് കെ പ്രസാദിന്റെ സാന്നിധ്യത്തിൽ

മറുനാടൻ ഡെസ്‌ക്‌

ലോകകപ്പ് തന്നെ നഷ്ടമാകാൻ കാരണം എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള മുൻ സെലക്ഷൻ കമ്മിറ്റിയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഇന്ത്യയുടെ നാലാം നമ്പറിലേക്ക് ശരിയായ കളിക്കാരനെ കണ്ടെത്താൻ സെലക്ഷൻ കമ്മിറ്റിക്ക് കഴിയാതിരുന്നതാണ് ലോകകപ്പ് തന്നെ നഷ്ടമാവാൻ കാരണമെന്ന് താരം വ്യക്തമാക്കി. സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ടിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഗംഭീർ മുൻ സെലക്ഷൻ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. പ്രസാദിനെയും മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാനായ കൃഷ്ണമാചാരി ശ്രീകാന്തിനെയും ഇരുത്തിക്കൊണ്ടായിരുന്നു ഗംഭീറിന്റെ തുറന്നുപറച്ചിൽ.

താങ്കളുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ പല തീരുമാനങ്ങളും ഞെട്ടിക്കുന്നതായിരുന്നുവെന്നും പ്രസാദിനോട് ഗംഭീർ പറഞ്ഞു. രണ്ട് വർഷം നാലാം നമ്പറിൽ പരീക്ഷിച്ച അംബാട്ടി റായുഡുവിനെ അവസാന നിമിഷം മാറ്റി വിജയ് ശങ്കറെ ടീമിലെടുക്കേണ്ട കാര്യമെന്തായിരുന്നു. രണ്ട് വർഷം റായുഡു നാലാം നമ്പറിൽ ബാറ്റ് ചെയ്തു. എന്നിട്ട് ലോകകപ്പിന് തൊട്ടുമുമ്പ് ഒഴിവാക്കി. എന്നിട്ട് ഒരു ത്രീ ഡി കളിക്കാരനെയും ടീമിലെടുത്തു. ഒരു സെലക്ഷൻ കമ്മിറ്റി ചെയർമാൻ, നമുക്ക് വേണ്ടത് ത്രി ഡി കളിക്കാരനെയാണ് എന്നൊക്കെ പറയുമോ.

ഇത്രയും കാലം സെലക്ഷൻ കമ്മിറ്റിയെ നയിച്ചിട്ടും നാലാം നമ്പറിലേക്ക് അനുയോജ്യനായ ഒരാളെ കണ്ടെത്താൻ നിങ്ങളുടെ സംഘത്തിനായില്ല. ടീം സെലക്ഷനിൽ ക്യാപ്റ്റനും കോച്ചിനും വോട്ടിങ് അവകാശം നൽകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്ലേയിങ് ഇലവനെ തെരഞ്ഞെടുക്കുക എന്നത് പൂർണമായും ക്യാപ്റ്റന്റെ ചുമതലയാക്കണം. അവിടെ സെലക്ടർമാർക്ക് ഒന്നും ചെയ്യാനില്ല. കാരണം സെലക്ഷൻ പാളിച്ചകൾക്കും മറുപടി പറയേണ്ടത് ക്യാപ്റ്റനാണെന്നും ഗംഭീർ പറഞ്ഞു.

എന്നാൽ ഇക്കാര്യത്തിൽ തനിക്ക് വിശദീകരണം നൽകാനാവുമെന്ന് പ്രസാദ് മറുപടി നൽകി. ഇന്ത്യൻ ടീമിലെ ടോപ് ഓർഡറിൽ എല്ലാവരും ബാറ്റ്സ്മാന്മാരാണ്. ധവാൻ, രോഹിത്, കോലി അങ്ങനെ എല്ലാവരും. അപ്പോൾ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ബൗൾ ചെയ്യാനറിയാവുന്ന ഒരു താരത്തെ ടീമിലെടുക്കാമെന്ന് കരുതി. അങ്ങനെയാണ് റായുഡുവിനെ തഴഞ്ഞ് മീഡിയം പേസർ കൂടിയായ വിജയ് ശങ്കറെ ടീമിലെടുത്തതെന്നായിരുന്നു പ്രസാദിന്റെ മറുപടി. സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനങ്ങൾക്കെതിരെയും സീനിയർ താരങ്ങളെ കൈകാര്യം ചെയ്ത രീതിക്കെതിരെയും മുൻ താരങ്ങളായ യുവരാജ് സിംഗും, സുരേഷ് റെയ്നയും ഇർഫാൻ പത്താനുമെല്ലാം രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP