Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ പ്രതിസന്ധിയെ അതിജീവിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മാത്രം പ്രവർത്തനം കൊണ്ട് കഴിയില്ല; രാഷ്ട്രീയ വ്യത്യാസങ്ങൾ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമാകരുത് എന്നും രഘുറാം രാജൻ; രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ പ്രതിപക്ഷ നിരയിലെ വിദ​ഗ്ധരുടെ കൂടി സഹായം തേടണമെന്നും നിർദ്ദേശം

ഈ പ്രതിസന്ധിയെ അതിജീവിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മാത്രം പ്രവർത്തനം കൊണ്ട് കഴിയില്ല; രാഷ്ട്രീയ വ്യത്യാസങ്ങൾ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമാകരുത് എന്നും രഘുറാം രാജൻ; രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ പ്രതിപക്ഷ നിരയിലെ വിദ​ഗ്ധരുടെ കൂടി സഹായം തേടണമെന്നും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ പ്രതിപക്ഷ നിരയിലെ വിദ​ഗ്ധരുടെ കൂടി സഹായം തേടണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ റിസർവ്വ് ബാങ്ക് ​ഗവർണറുമായ രഘുറാം രാജൻ. . ദ വയറിൽ കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലാണ് രഘുറാം രാജൻ രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളി വളരെ വലുതാണെന്ന് ചൂണ്ടിക്കാട്ടിയത്. ഈ സാമ്പത്തിക പ്രതിസന്ധി പ്രധാനമന്ത്രിക്കും സംഘത്തിനും തനിച്ചു നേരിടാൻ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

“എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിന് ചെയ്യുന്നതിൽ പരിമിധിയുണ്ട്. ഇന്ത്യയിൽ കഴിവുള്ളർ ധാരാളം ഉണ്ട്. ഇതിനു പുറമെ വിദ്​ഗ്ധരെ പുറത്ത് നിന്നും കൊണ്ടുവരണം”. രഘുറാം രാജൻ പറഞ്ഞു. കൊവിഡ് വ്യാപനത്തിന് മുമ്പ് തന്നെ ഇന്ത്യയുടെ സമ്പദ് മേഖല തകരുകയായിരുന്നു എന്ന കാര്യം മറക്കരുതെന്നും കൊവിഡിനെ നേരിടുന്നതിനൊപ്പം തന്നെ പ്രധാന്യമുള്ളതാണ് സമ്പദ് വ്യവസ്ഥയെ പിടിച്ചു നിർത്തുന്നതെന്നും രഘുറാം രാജൻ കൂട്ടിച്ചേർത്തു. അതേസമയം യശ്വന്ത് സിൻഹയുടെയും, മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെയും സഹായം തേടണമെന്നാണോ എന്ന കര‍ൺഥാപ്പറിന്റെ ചോദ്യത്തിന് രാഷ്ട്രീയ വ്യത്യാസങ്ങൾ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമാകരുത് എന്ന് രഘുറാം രാജൻ പറഞ്ഞു.

''വൈറസിനെ നേരിടുന്നതിനൊപ്പം തന്നെ സുപ്രധാനമാണ് സമ്പദ് മേഖലയുടെ പുനരുജ്ജീവനവും. വൈറസ് വരുന്നതിനു മുമ്പു തന്നെ ഇന്ത്യൻ സാമ്പത്തിക രംഗം തളരുകയായിരുന്നുവെന്ന് മറക്കരുത്. ഏതു തരത്തിലുള്ള ഉത്തേജനമാണ് ഈ ഘട്ടത്തിൽ വേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ വേണം.''ഒരുപാട് തമോഗർത്തങ്ങൾ സാമ്പത്തിക മേഖലയിലുണ്ട്. വെറുതെ പണം ഇറക്കിയാൽ ചോർന്നു പോവുന്നതറിയില്ല. ഈ തമോഗർത്തങ്ങൾ അടയ്ക്കണം. സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങൾ ആദ്യം തന്നെ അംഗീകരിക്കണം. യാഥാർത്ഥ്യ ബോധത്തിൽ അടിയുറച്ചുള്ള സമീപനമാണ് വേണ്ടത്.''

കുടിയേറ്റ തൊഴിലാളികളുൾപ്പെടെയുള്ള ദുർബ്ബല വിഭാഗങ്ങൾക്ക് അടിയന്തരമായി പണം കൈമാറേണ്ടതുണ്ടെന്ന നിലപാട് രഘുറാം രാജൻ ആവർത്തിച്ചു. കൂടുതൽ വായ്പകൾ ലഭ്യമാക്കുന്നതിനുള്ള സർക്കാർ പദ്ധതികൾ സാധാരണക്കാരുടെ ദുരിതം ലഘൂകരിക്കുമെന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അവകാശവാദത്തോട് രാജൻ വിയോജിച്ചു. ''ഭക്ഷ്യധാന്യങ്ങൾ നൽകിയതുകൊണ്ടു മാത്രം ഇവരുടെ പ്രശ്നങ്ങൾ തീരുന്നില്ല. പച്ചക്കറികളും പാചകത്തിനുള്ള എണ്ണയും മറ്റും വാങ്ങാൻ ആളുകൾക്ക് പണം വേണം. പ്രായമായവരെ പരിപാലിക്കുന്നതിനും പണം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ പണം നേരിട്ട് കൈമാറണമെന്നത് ഈ ഘട്ടത്തിൽ അടിയന്തര പ്രാധാന്യമുള്ള സംഗതിയാണ്. ജനങ്ങളുടെ പട്ടിണി മാറ്റുകയാണ് കൂടുതൽ പ്രധാനം. 20 ലക്ഷം കോടി രൂപയുടെ പാക്കേജിൽ വളരെ വലിയ തുകയൊന്നും ഇതിനായി വേണ്ടി വരില്ല.''തൊഴിൽ നിയമങ്ങൾ പരിഷ്‌കരിക്കേണ്ടതാവശ്യമാണെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കണം സർക്കാർ ഈ നടപടികളുമായി മുന്നോട്ടടപോകേണ്ടതെന്നും രാജൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP