Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മമ്മൂട്ടിയെ സഹായിക്കാൻ ആരുമുണ്ടായിട്ടില്ല; രാജ്യ സഭാ സീറ്റ് വന്നപ്പോൾ പാർട്ടി തടിതപ്പി; പ്രതിസന്ധിഘട്ടത്തിൽ പാർട്ടിക്കും ചാനലിനും സംരക്ഷണവലയം തീർത്ത മമ്മൂട്ടിക്ക് വേണ്ടി വിസ്മയ കാവ്യങ്ങൾ രചിക്കപ്പെടുന്നില്ല; പേജുകളും ഉൾപേജുകളും മത്സരിക്കുന്നില്ല; മമ്മൂട്ടി എഴുപതിലെത്തിയാൽ മോഹൻലാലിൽ മതിമറന്ന ഇതേ മാധ്യമങ്ങൾ ഒന്നു കൊട്ടും: മാധ്യമ പ്രവർത്തകനായ എബ്രഹാം മാത്യുവിന്റെ കുറിപ്പ്

മമ്മൂട്ടിയെ സഹായിക്കാൻ ആരുമുണ്ടായിട്ടില്ല; രാജ്യ സഭാ സീറ്റ് വന്നപ്പോൾ പാർട്ടി തടിതപ്പി; പ്രതിസന്ധിഘട്ടത്തിൽ പാർട്ടിക്കും ചാനലിനും സംരക്ഷണവലയം തീർത്ത മമ്മൂട്ടിക്ക് വേണ്ടി വിസ്മയ കാവ്യങ്ങൾ രചിക്കപ്പെടുന്നില്ല; പേജുകളും ഉൾപേജുകളും മത്സരിക്കുന്നില്ല; മമ്മൂട്ടി എഴുപതിലെത്തിയാൽ മോഹൻലാലിൽ മതിമറന്ന ഇതേ മാധ്യമങ്ങൾ ഒന്നു കൊട്ടും: മാധ്യമ പ്രവർത്തകനായ എബ്രഹാം മാത്യുവിന്റെ കുറിപ്പ്

എബ്രഹാം മാത്യു

ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടി, മഹാത്മാഗാന്ധി വെടിയേറ്റു മരിച്ചു, മോഹൻലാലിന് 60!

ലയാള സിനിമയിൽ ഉണ്ടായ ഒരുകൂട്ടം നല്ല നടന്മാരുടെ മുൻനിരയിൽ നില്ക്കുന്ന മോഹൻലാലിന് അർഹിക്കുന്ന ആദരവും സ്നേഹവും നല്കണമെന്ന കാര്യത്തിൽ ഒരു മനുഷ്യസ്നേഹിക്കും സംശയമുണ്ടാകില്ല. നെടുമുടി വേണു, ജഗതിശ്രീകുമാർ, മുരളി, തിലകൻ, അങ്ങനെ അസാധാരണ നടനവൈഭവമുള്ള എത്രയോപേർ നമ്മെ വിസ്മയിപ്പിച്ചു.

ഇവർക്കും അറുപതു കഴിഞ്ഞിട്ടുണ്ട്. എല്ലാ നദികളും കടലിലേക്ക് എന്നപോലെ എല്ലാ വാർത്തകളും അറുപതിലേക്ക്. ഇതിനിടയ്ക്ക് മുല്ലപ്പെരിയാർ പൊട്ടിയാൽ തന്നെ അറുപതിനു താഴെ ഒതുക്കേണ്ട നിലവന്നു. കണക്കുപറഞ്ഞു കാശുമേടിക്കുന്ന ഒന്നാം നിരനടൻ. മോഹലാലിന് അൻപതായാലും അറുപതായാലും കൊറോണപ്പേടിയിൽ നെഞ്ചിടിച്ച് കഴിയുന്ന സാധാരണക്കാരനെന്തുകാര്യം? നല്ല കലാകാരൻ എന്ന നിലക്ക് അദ്ദേഹം ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിച്ചിരിക്കട്ടെ എന്നാശംസിക്കുന്നു. നിയന്ത്രണം വിട്ട മാധ്യമങ്ങളുടെ താരാരാധന കണ്ട് മോഹൻലാൽ തന്നെ ഞെട്ടിക്കാണും. താരാരാധന തലയ്ക്കുപിടിച്ച മാധ്യമങ്ങൾക്ക് സ്വയം നിയന്ത്രണം നഷ്ടമായി. ഒരു പത്രം എഴുതി ''പത്തനംതിട്ടയിലെ മാടമ്പി; മറ്റൊരു ദൃശ്യമാധ്യമം കുടുംബക്ഷേത്രത്തിലെ പൂജ ലൈവ് ചെയ്തു.

മോഹൻലാലിന്റെ ചവിട്ടേറ്റ് മരിക്കാൻ മലയാളികൾ കാത്തു കിടക്കുന്നു. മമ്മൂട്ടി അറുപതിലെത്തിയപ്പോൾ ഇപ്പോൾ മരണവെപ്രാളം കാട്ടുന്ന മാധ്യമങ്ങളെ ആവഴിക്ക് കണ്ടില്ല. അമരത്തിലേയും അംബേദ്കറിലേയും വടക്കൻവീരഗാഥയിലേയും മമ്മൂട്ടി എന്താ ലോകനിലവാരത്തിലൂള്ള നടനല്ലേ? മമ്മൂട്ടിക്ക് അൻപതും അറുപതും ഒരുപോലെ എന്നതിനാൽ അങ്ങോട്ടു പോയില്ല എന്നത് എങ്ങനെ ന്യായമാകും? തരം കിട്ടിയപ്പോഴൊക്കെ മമ്മൂട്ടിയെ വേട്ടയാടാൻ ഒരുങ്ങിയ കാലമുണ്ടായിരുന്നു, മൂന്നാർ പിടിക്കാൻ പോയ കരിമ്പൂച്ചകളിലെ ഒരു പൂച്ച മണം പിടിക്കാൻ മമ്മൂട്ടിയുടെ വേലിക്കടുത്തു പമ്മി നിന്നു. മാധ്യമങ്ങളും പിന്നാലെ കൂടി.

മമ്മൂട്ടിയെ സഹായിക്കാൻ ആരുമുണ്ടായിട്ടില്ല. രാജ്യ സഭാ സീറ്റ് വന്നപ്പോൾ പാർട്ടി തടിതപ്പി. പ്രതിസന്ധിഘട്ടത്തിൽ പാർട്ടിക്കും ചാനലിനും സംരക്ഷണവലയം തീർത്ത മമ്മൂട്ടിക്ക് വേണ്ടി വിസ്മയ കാവ്യങ്ങൾ രചിക്കപ്പെടുന്നില്ല. പേജുകളും ഉൾപേജുകളും മത്സരിക്കുന്നില്ല. മമ്മൂട്ടി എഴുപതിലെത്തിയാൽ മോഹൻലാലിൽ മതിമറന്ന ഇതേ മാധ്യമങ്ങൾ ഒന്നു കൊട്ടും : എഴുപതോ! ഇപ്പഴും പയ്യന്മാരേ പോലെ! ചിട്ടയും മര്യാദയും ഉള്ള നിയന്ത്രിത ജീവിതം കൊണ്ട് ആയാൾ പ്രലോഭനങ്ങളെ മറികടക്കുകയായിരുന്നുവെന്ന് എന്നാലും തിരിച്ചറിയുന്നില്ല. ഇതാണു മനുഷ്യനും ദൈവവും തമ്മിലുള്ള വ്യത്യാസം. നടന ദൈവം എന്നൊക്കെ പത്രങ്ങൾ വിളിച്ചു മത്സരിക്കുന്ന സ്ഥിതിക്ക് അല്പം കൂടി ശ്രമിച്ചാൽ ഒരു ആൾ ദൈവത്തിലേക്ക് മോഹൻലാലിന് അത്ര ബുദ്ധിമുട്ടുണ്ടാവില്ല. സുകുമാർ അഴിക്കോട് ജീവിച്ചിരിക്കുന്നില്ല എന്ന ആനുകൂല്യം വേറെയും.

മാധ്യമവാർത്തകൾ പ്രകാരം എന്തിന്റേയും അവസാനവാക്കാണ് മോഹൻലാൽ. അഭിനയം, പാചകം, മനുഷ്യത്വം, സംഗീതം, സാഹിത്യം, കടൽ വറ്റിച്ച് ഉപ്പുണ്ടാക്കാൽ, കേരളസംസ്ഥാനരൂപീകരണം, വൈരുദ്ധ്യാത്മക ഭൗതികവാദം.. ദ കംപ്ലീറ്റ്മാൻ. ശ്രീ ശങ്കരനും, ശ്രീ നാരായണഗുരുവുമൊന്നും കാര്യമില്ലത്രെ. എന്തും ശരിയാകണമെങ്കിൽ മോഹൻലാൽ പറയണം. മഹനായ അലക്സാണ്ടർ ഒരു മഹാനായിരുന്നോ? ഉത്തരം : മോഹൻലാൽ അതേപ്പറ്റി എന്തുപറഞ്ഞു? ഇതുകാണുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് എന്നൊരു കഥയുടെ അന്ത്യം ആർക്കെങ്കിലും ഓർമ്മ വന്നാൽ അതു മോഹലാലിന്റെ കുറ്റം കൊണ്ടല്ല. മാധ്യമ തള്ള് കാരണമാണെന്ന് പ്രത്യേകം ഓർക്കുന്നവരെ, ഓർത്തുപോകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP