Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടൻ കൃഷ്ണകുമാറിന്റെ വീട്ടിലെ രമണൻ! തുണി അലക്കിയും പചകം ചെയ്തും അഹാന; വീട്ടിലെ ഒരുദിവസം ആരാധകരുമായി പങ്കുവച്ച് പ്രിയതാരം; ജാഡയില്ലാത്ത താരമെന്ന് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

ലോക്ക്ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായുള്ള നായകമാരിൽ ഒരാളാണ് നടി അഹാന കൃഷ്ണ. പാചകപരീക്ഷണവും വർക്കൗട്ട് വിശേഷങ്ങളും പാട്ടും ഡാൻസുമൊക്കെയായി താരം ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. ഇപ്പോഴിതാ ലോക്ക്ഡൗൺ കാലത്തെ തന്റെ ഒരു ദിവസത്തെ വിശേഷങ്ങളാണ് നടി വിഡിയോയാക്കി പങ്കുവച്ചിരിക്കുന്നത്.

എഴുന്നേൽക്കുന്നത് മുതൽ ഉറങ്ങുന്നതുവരെ ചെയ്ത കാര്യങ്ങൾ ഇതിൽ ചേർത്തിട്ടുണ്ട്. രാവിലെ 10:30ന് ഉറക്കമുണരുന്ന താരം ബെഡ്റൂം വൃത്തിയാക്കുന്നതടക്കമുള്ള കാര്യങ്ങൾ വിഡിയോയിൽ കാണാം. ഉറക്കം എണീറ്റാൽ ഫോൺ ഉപയോഗിക്കുന്ന ഒരു മോശം സ്വഭാവം തനിക്ക് ഉണ്ടായിരുന്നെന്ന് സമ്മതിക്കുന്ന താരം അത് നിർത്തി എണീറ്റാലുടൻ ബാൽക്കണിയിൽ ഇരുന്നു ഒരു കുപ്പി വെള്ളം കുടിക്കുന്നതാണ് പുതിയ ശീലം എന്ന് പറയുന്നു. ക്യാരറ്റ് ഹൽവ ഉണ്ടാക്കുന്നതും അലക്കി വിരിച്ചിട്ട തുണികൾ എടുക്കുന്നതുമെല്ലാം അഹാനയുടെ വിഡിയോയിൽ ആരാധകരെ അമ്പരപ്പിച്ച കാഴ്ചകളാണ്.

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന അനിയത്തി ഹൻസികയും ഫോട്ടോഷൂട്ടിനിടയിൽ ഇഷാനിയുമൊക്കെ വിഡിയോയിൽ വന്നുപോകുന്നുണ്ട്. എന്തുതന്നെയായാലും താരജാഡകളൊന്നുമില്ലാതെ വളരെ റിയൽ ആയി അഹാന തന്റെ വിശേഷങ്ങൾ പങ്കുവച്ചു എന്നാണ് ആരാധകർ പറയുന്നത്. ഇതിനോടകം ഏഴ് ലക്ഷത്തിലധികം ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു. 789,450 ആണ് യൂട്യൂബിൽ വിഡിയോ കണ്ടവരുടെ എണ്ണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP