Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉംപുൻ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ആകാശ നിരീക്ഷണം നടത്തി പ്രധാനമന്ത്രി മോദി; ബംഗാളിന് ആയിരം കോടിയുടെ അടിയന്തര സഹായം; മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടുലക്ഷം രൂപ സഹായധനം; ഗുരുതരമായി പരിക്കേറ്റവർക്ക് അരലക്ഷം രൂപ വീതം നൽകുമെന്നും മോദിയുടെ പ്രഖ്യാപനം; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസർക്കാർ പ്രത്യേക സംഘത്തെ അയക്കും; മമതയോട് 'സാമൂഹിക അകലം പാലിച്ച്' ബംഗാളിനെ കൈവിടാതെ മോദി

ഉംപുൻ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ആകാശ നിരീക്ഷണം നടത്തി പ്രധാനമന്ത്രി മോദി; ബംഗാളിന് ആയിരം കോടിയുടെ അടിയന്തര സഹായം; മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടുലക്ഷം രൂപ സഹായധനം; ഗുരുതരമായി പരിക്കേറ്റവർക്ക് അരലക്ഷം രൂപ വീതം നൽകുമെന്നും മോദിയുടെ പ്രഖ്യാപനം; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസർക്കാർ പ്രത്യേക സംഘത്തെ അയക്കും; മമതയോട് 'സാമൂഹിക അകലം പാലിച്ച്' ബംഗാളിനെ കൈവിടാതെ മോദി

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ഉംപുൻ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമ ബഗാളിന് സഹായ ഹസ്തവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തര സഹായമായി ആയിരം കോടി രൂപ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിനൊപ്പമുണ്ട്. ചുഴലിക്കാറ്റിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടുലക്ഷം രൂപ സഹായധനം നൽകും. ഗുരുതരമായി പരിക്കേറ്റവർക്ക് അരലക്ഷം രൂപ വീതം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ചുഴലിക്കാറ്റിനെത്തുടർന്ന് സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസർക്കാർ പ്രത്യേക സംഘത്തെ അയക്കും. വീടുകൾ നഷ്ടമായവരുടെ പുനരധിവാസം, പുനർനിർമ്മാണേം തുടങ്ങിയവയ്ക്കും സംസ്ഥാനത്തിന് കേന്ദ്രം സഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

രാവിലെ കൊൽക്കത്തയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി മമത ബാനർജിക്കൊപ്പം ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തി. തുടർന്ന് നടത്തിയ അവലോകനയോഗത്തിലാണ് പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയും സന്ദർശിക്കും. ദുരിതാശ്വാസ, പുനരധിവാസ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് സംസ്ഥാനതല അവലോകന യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്യും

ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് മോദി രാജ്യതലസ്ഥാനത്തിന് പുറത്തുപോയത്. ഫെബ്രുവരി 29ന് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജാണ് അദ്ദേഹം അവസാനമായി സന്ദർശിച്ചത്. അംപൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ 77 പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്തു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടമാണ് നേരിട്ടത്. പാലങ്ങൾ തകർന്ന് ഗതാഗതം മുടങ്ങി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഒഡീഷയിലും ഇത് കനത്ത നാശം വിതച്ചു. നിരവധി തീരദേശ ജില്ലകളിൽ വൈദ്യുതിയും ഫോൺ ബന്ധവും താറുമാറായി.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പശ്ചിമ ബംഗാൾ സന്ദർശനത്തിൽ വിമർശനവുമായി കർണാടക കോൺഗ്രസ് രംഗത്തെത്തി. ഉംപൂൻ ചുഴലിക്കാറ്റിൽ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്ന പശ്ചിമ ബംഗാളിനോട് തങ്ങൾ ഐക്യപ്പെടുന്നു എന്ന് പറഞ്ഞ കോൺഗ്രസ് മോദിയുടേത് ഇരട്ടത്താപ്പാണെന്ന് പറഞ്ഞു. കർണാടകയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചലും ഉണ്ടായപ്പോൾ അദ്ദേഹം കർണാടക സന്ദർശിച്ചിട്ടില്ലെന്ന കാര്യാമാണ് കോൺഗ്രസ് ഓർമ്മിപ്പിച്ചത്. പശ്ചിമ ബംഗാൾ ഇപ്പോൾ മോദി സന്ദർശിച്ചത് അടുത്ത വർഷത്തെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് എന്നും കോൺഗ്രസ് പറയുന്നു.

കർണാടകയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചലും ഉണ്ടായപ്പോൾ മോദി കർണാടക സന്ദർശിച്ചിട്ടില്ല. അടുത്ത വർഷം ബംഗാളിൽ ഒരു തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും ആളുകൾ ഇവിടെയും ദുരിതം അനുഭവിക്കുന്നുണ്ട് എന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. കഴിഞ്ഞ വർഷം കർണാടകയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 90 പേർ മരിച്ചിരുന്നു. ഈ വർഷം ഇത് രണ്ടാം തവണയാണ് മോദി പശ്ചിമ ബംഗാൾ സന്ദർശിക്കുന്നത്. ഉത്തർപ്രദേശ് മാത്രമാണ് മോദി ഈ വർഷം രണ്ട് തവണ സന്ദർശിച്ച മറ്റൊരു സംസ്ഥാനം. പശ്ചിമ ബംഗാളിൽ വീശിയടിച്ച ഉംപൂൺ ചുഴലിക്കാറ്റിൽ 72 പേർ മരിച്ചുവെന്നാണ് കണക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP