Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഴ ശമിച്ചിട്ടും തിരുവനന്തപുരം ന​ഗരത്തിൽ പലയിടത്തും വെള്ളമിറങ്ങുന്നില്ല; ഇറച്ചി മാലിന്യങ്ങൾ അടക്കം ഓടയിൽ തള്ളുന്നത് ന​ഗരത്തിലെ വെള്ളക്കെട്ടിന്റെ പ്രധാന കാരണമെന്ന് കളക്ടർ; മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെന്നും കെ ​ഗോപാലകൃഷ്ണൻ

മഴ ശമിച്ചിട്ടും തിരുവനന്തപുരം ന​ഗരത്തിൽ പലയിടത്തും വെള്ളമിറങ്ങുന്നില്ല; ഇറച്ചി മാലിന്യങ്ങൾ അടക്കം ഓടയിൽ തള്ളുന്നത് ന​ഗരത്തിലെ വെള്ളക്കെട്ടിന്റെ പ്രധാന കാരണമെന്ന് കളക്ടർ; മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെന്നും കെ ​ഗോപാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ന​ഗരത്തിൽ വെള്ളക്കെട്ടായ പ്രദേശങ്ങൾ സന്ദർശിച്ച് ജില്ലാ കളക്ടർ കെ ​ഗോപാലകൃഷ്ണൻ. അട്ടക്കുളങ്ങര, കരിമഠം കോളനി എന്നിവിടങ്ങളിലെ വെള്ളക്കെട്ട് മേഖലകളാണ് കളക്ടർ നേരിട്ടെത്തി സ്ഥിതി​ഗതികൾ വിലയിരുത്തിയത്. തലസ്ഥാനത്ത് വെള്ളം കയറിയ ചാലയിലും വേളിയിലും ജില്ലാ കളക്ടർ സന്ദർശനം നടത്തിയിരുന്നു. നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണം ഇറച്ചി മാലിന്യങ്ങൾ അടക്കമുള്ളവ ഓടകളിലും മറ്റും തള്ളുന്നതാണെന്നും മാലിന്യം തള്ളുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം നഗരത്തിൽ രാവിലെയോടെ മഴയ്ക്ക് ശമനമുണ്ടായെങ്കിലും മലയോര മേഖലകളിലും ഗ്രാമപ്രദേശങ്ങളിലും മഴ ഇപ്പോഴും തുടരുകയാണ്. നഗരത്തിനുള്ളിൽ എസ്.എസ്. കോവിൽ റോഡ്, മണികണ്‌ഠേശ്വരം, ബൈപ്പാസ് തുടങ്ങിയ ഇടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. മഴ തോർന്നിട്ടുണ്ടെങ്കിലും വെള്ളം വറ്റാത്ത സാഹചര്യമാണ് തലസ്ഥാനത്ത് പലയിടങ്ങളിലുമുള്ളത്. അതേസമയം, മലയോര മേഖലകളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അരുവിക്കര ഡാം ഷട്ടർ തുറന്നപ്പോൾ ജലസേചന വകുപ്പ് പ്രദേശവാസികൾക്ക് അറിയിപ്പ് നൽകിയിരുന്നു എന്നും കളക്ടർ വ്യക്തമാക്കി. ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചില്ലെന്ന പ്രദേശവാസികളുടെ പരാതി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൃഷ്ടി പ്രദേശത്ത് പെയ്ത കനത്ത മഴയെത്തുടർന്ന് രാവിലെയോടെയാണ് അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകൾ ഉയർത്തിയത്. ഡാമിന്റെ പരിസരത്ത് താമസിക്കുന്നവരും കരമനയാറിന്റെ തീരത്തുള്ളവരും കനത്ത ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചിരുന്നു. കിള്ളിയാർ കരകവിഞ്ഞ സാഹചര്യത്തിൽ ജഗതിയിലും ചെറിയ തോതിൽ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ചിറ്റാറും കിള്ളിയാറും ഇപ്പോൾ തന്നെ കര കവിയുന്ന പശ്ചാത്തലത്തിലാണുള്ളത്. മലയോര മേഖലകളിൽ മഴ ഇപ്പോഴും പെയ്യുന്നതുകൊണ്ട് തന്നെയാണ് കിള്ളിയാറിൽ ഇപ്പോഴും വെള്ളം നിറയുന്നത് എന്നാണ് നിഗമനം. നഗരപ്രദേശങ്ങളിലും മഴ തുടരുകയാണെങ്കിൽ കൂടുതൽ ഗുരുതരമായ നിലയിലേക്കായിരിക്കും കാര്യങ്ങൾ പോവുക.

അതേസമയം, കോവളത്ത് വെങ്ങാനൂർ ഭാഗത്തും നെടുമങ്ങാടും വലിയ തോതിൽ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. മണികണ്‌ഠേശ്വരം പോലെയുള്ള സ്ഥലങ്ങളിൽ ആറിൽ നിന്നുള്ള വെള്ളം പരിസരത്തുള്ള ഇരുപത്തിയഞ്ചോളം വീടുകളിലും കയറിയിട്ടുണ്ട്. ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. വെള്ളം കയറുന്നതുമായി ബന്ധപ്പെട്ട് ഇതിനു മുമ്പും അധികൃതരോട് പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെയും നടപടകൾ ഉണ്ടാവാത്തതിലുള്ള പ്രതിഷേധവും പ്രദേശവാസികൾ അറിയിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇപ്പോഴും പലയിടങ്ങളിലും ശക്തമായ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്. അഞ്ചു ദിവം കൂടി അതിവർഷം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP