Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കള്ളം കൈയോടെ പിടിക്കപ്പെട്ടപ്പോൾ കളവ് മുതൽ ഉപേക്ഷിച്ചു; തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലെ കള്ളന്റേതിന് സമാനമാണ് സർക്കാർ നിലപാട്; പ്രതിപക്ഷം ഇടപെട്ടില്ലായിരുന്നുവെങ്കിൽ സ്പ്രിങ്‌ളർ മലയാളികളുടെ ആരോഗ്യ ഡാറ്റ വിറ്റുകാശാക്കിയേനെ; ഇത് തിരഞ്ഞെടുപ്പുകൾക്കായി ഉപയോഗിച്ചേനെ; സർക്കാർ ഇപ്പോൾ എട്ട് കാര്യങ്ങളിൽ പിന്നോക്കം പോയി; കോവിഡിന്റെ മറവിൽ മനുഷ്യാവകാശം ധ്വംസിക്കുന്ന ഏകാധിപതികളിലൊരാളാണ് പിണറായി എന്നും ചെന്നിത്തല

കള്ളം കൈയോടെ പിടിക്കപ്പെട്ടപ്പോൾ കളവ് മുതൽ ഉപേക്ഷിച്ചു; തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലെ കള്ളന്റേതിന് സമാനമാണ് സർക്കാർ നിലപാട്; പ്രതിപക്ഷം ഇടപെട്ടില്ലായിരുന്നുവെങ്കിൽ സ്പ്രിങ്‌ളർ മലയാളികളുടെ ആരോഗ്യ ഡാറ്റ വിറ്റുകാശാക്കിയേനെ; ഇത് തിരഞ്ഞെടുപ്പുകൾക്കായി ഉപയോഗിച്ചേനെ; സർക്കാർ ഇപ്പോൾ എട്ട് കാര്യങ്ങളിൽ പിന്നോക്കം പോയി; കോവിഡിന്റെ മറവിൽ മനുഷ്യാവകാശം ധ്വംസിക്കുന്ന ഏകാധിപതികളിലൊരാളാണ് പിണറായി എന്നും ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: വിവരകൈമാറ്റത്തിൽ നിന്ന് അമേരിക്കൻ കമ്പനിയായ സ്പിങ്‌ളറെ ഒഴിവാക്കിയത് പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടൽ കൊണ്ടെന്ന് രമേശ് ചെന്നിത്തല. സ്പ്രിങ്‌ളർ കരാറിൽ കള്ളം കൈയോടെ പിടിക്കപ്പെട്ടപ്പോൾ കളവ് മുതൽ ഉപേക്ഷിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലെ കള്ളേന്റതിന് സമാനമാണ് സർക്കാർ നിലപാടെന്നും ചെന്നിത്തല പറഞ്ഞു

കരാറിൽ സർക്കാർ മലക്കം മറിഞ്ഞു. കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞതായും ചെന്നിത്തല അവകാശപ്പെട്ടു. ഡാറ്റ അനാലിസിസ് സ്പ്രിംങ്‌ളറിൽ നിന്ന് സി-ഡിറ്റിലെത്തിയത് പ്രധാന നേട്ടമാണ്. കരാറിൽ നിന്ന് സി-ഡിറ്റിനേയും ഐ.ടി മിഷനേയും മാറ്റി നിർത്തിയിരിക്കുകയായിരുന്നു. നിയമവകുപ്പും കരാറിനെ കുറിച്ച് അറിഞ്ഞിരുന്നില്ല. മന്ത്രിസഭയോ എൽ.ഡി.എഫോ കരാറിനെ കുറിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.കരാറുമായി മുന്നോട്ട് പോയിരുന്നെങ്കിൽ മലയാളികളുടെ ആരോഗ്യവിവരങ്ങൾ സ്പ്രിൻക്ലറിന്റെ കൈയിലായേനെ. ഇത് തെരഞ്ഞെടുപ്പുകൾക്കായി ഉപയോഗിക്കപ്പെടുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു..പ്രതിപക്ഷം ചൂണ്ടിക്കാട്ടിയില്ലായിരുന്നുവെങ്കിൽ അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലർ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ഡാറ്റകൾ വിറ്റു കാശാക്കുമായിരുന്നു. സർക്കാർ ഇപ്പോൾ എട്ട് കാര്യങ്ങളിൽ പിന്നോക്കം പോയെന്നും അദ്ദേഹം പറഞ്ഞു.

കോടതിയും പ്രതിപക്ഷവും വസ്തുതകൾ മനസ്സിലാക്കിയപ്പോൾ അവസാനം വരെ സർക്കാർ മുടന്തൻ ന്യായം പറഞ്ഞ് പിടിച്ചുനിന്നു. രക്ഷയില്ലാ എന്ന് കണ്ടപ്പോൾ തകിടം മറിഞ്ഞ പരിതാപകരമായ അവസ്ഥയാണ് ഇന്നലെ സർക്കാർ സത്യവാങ്മൂലത്തിലൂടെ കണ്ടത്. കോവിഡിന്റെ മറവിൽ മനുഷ്യാവകാശം ധ്വംസിക്കുന്ന ഏകാധിപതികളിലൊരാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിനിടെ പറഞ്ഞു.

'കോവിഡ്19ന്റെ മറവിൽ ഏകാധിപതികളായ ഭരണാധികാരികൾ മനുഷ്യാവകാശങ്ങൾ ധ്വംസിക്കുന്നു. ജനാധിപത്യപരമായ അവകാശങ്ങൾ കുഴിച്ചുമൂടുന്നു. ലോകത്തൊട്ടാകെ ഇതിനെതിരെ പ്രതിഷേധം ഉയർന്നുവരുന്ന കാലമാണ്. ലോകത്തെ എല്ലാ ഏകാധിപതികളും ഇതേ പാതയാണ് പിന്തുടരുന്നത്. അമേരിക്കയിലാണെങ്കിലും ലണ്ടനിലാണെങ്കിലും ഡൽഹിയിലാണെങ്കിലും തിരുവനന്തപുരത്താണെങ്കിലും ഏകാധിപതികൾ സ്വേഛാധിപത്യ നടപടികളുമായി മുന്നോട്ട് പോകുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത്' ചെന്നിത്തല പറഞ്ഞു.

ഏപ്രൽ 10-നാണ് സ്പ്രിംക്ലർ കരാർ പ്രതിപക്ഷം ആദ്യമായി ഉന്നയിക്കുന്നത്. പ്രതിപക്ഷം ഇത് ഉന്നയിച്ചില്ലായിരുന്നെങ്കിൽ അമേരിക്കൻ കമ്പനിക്കും നിക്ഷിപ്ത താത്പര്യക്കാർക്കും കോവിഡ്19 ന്റെ മറവിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമായിരുന്നു. ഈ ഡാറ്റ അടുത്ത തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പ്രയോജനപ്പെടുത്താനും ദുരുപയോഗം ചെയ്യുമായിരുന്നു. ഞങ്ങൾ ഇടപെട്ടതു കൊണ്ടാണ് രഹസ്യമാക്കി വെച്ചിരുന്ന സ്പ്രിംക്ലർ തട്ടിപ്പ് പുറംലോകം അറിഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ഡാറ്റാ സ്പ്രിംക്ലർ വിറ്റ് കാശാക്കുമായിരുന്നു. ഈ ഡാറ്റ അടുത്ത തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പ്രയോജനപ്പെടുത്താൻ ദുരുപയോഗം ചെയ്യുമായിരുന്നു. ഈ വസ്തുതകൾ ഞങ്ങൾ ചൂണ്ടിക്കാട്ടിയില്ലായിരുന്നെങ്കിൽ ഇത് ആരും അറിയുമായിരുന്നില്ല. കാരണം അത്ര നിഗൂഢമായിട്ടാണ് ഈ കരാർ ഉണ്ടാക്കിയിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ എവിടേയും ഇത് പരാമർശിച്ചിട്ടില്ല. അതീവ രഹസ്യമായിട്ടാണ് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഡാറ്റ അമേരിക്കൻ കമ്പനിയുടെ കൈകളിലേക്ക് നൽകിയത്. ഞങ്ങൾ ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് പർച്ചേഴ്സ് ഓർഡറും മറ്റു എഗ്രിമെന്റും ഉണ്ടാകുന്നത്. ന്യായീകരിക്കുന്നതിനായി കമ്പനിയുടെ പക്കൽനിന്ന് രണ്ടു കത്തുകൾ വാങ്ങുകയും ചെയ്തു. വിഷയം ഞങ്ങൾ ഉന്നയിച്ചതിന് ശേഷമാണ് സിഡിറ്റ് രംഗപ്രവേശം ചെയ്യുന്നതും ഇതുമായി ബന്ധപ്പെട്ട് ഒരു സമിതികളിലും ചർച്ചയുണ്ടായില്ല. മന്ത്രിസഭയിലും ചർച്ചയായില്ല. ഇടതു മുന്നണിയും പാർട്ടി സെക്രട്ടറിയേറ്റും ചർച്ച ചെയ്തില്ല. പ്രതിപക്ഷം ഉന്നയിക്കുന്നത് വരെ ഒരു ഫയലും സർക്കാരിന്റെ പക്കലില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.വ്യക്തികളുടെ വിവരങ്ങൾ സിഡിറ്റ് നേരിട്ട് ശേഖരിക്കുന്നതടക്കം എട്ട് കാര്യങ്ങളിൽ സർക്കാർ പിന്നോട്ട് പോയി. കഴിഞ്ഞ തവണ നൽകിയ സത്യവാങ്മൂലവും ഇപ്പോൾ നൽകിയ സത്യവാങ്മൂലവും പരിശോധിച്ചാൽ ഇത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP