Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓൺലൈൻ ശബ്ദ നാടക മത്സരത്തിൽ രാജീവ് വെള്ളിക്കോത്തും കുടുംബവും അഭിനയിച്ച നാടകത്തിന് ഒന്നാം സ്ഥാനം

ഓൺലൈൻ ശബ്ദ നാടക മത്സരത്തിൽ രാജീവ് വെള്ളിക്കോത്തും കുടുംബവും അഭിനയിച്ച നാടകത്തിന് ഒന്നാം സ്ഥാനം

സ്വന്തം ലേഖകൻ

എൽ.എൻ.വി ലോക നാടക വാർത്ത സംഘടിപ്പിച്ച ഓൺലൈൻ ശബ്ദ നാടക മത്സരത്തിൽ പി. എൻ മോഹൻരാജ് സംവിധാനം ചെയ്തു രാജീവ് വെള്ളിക്കോത്തും കുടുംബവും അഭിനയിച്ച 'ഉം ' എന്ന നാടകം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 21 നാടകം ഉണ്ടായിരുന്നു. പശ്ചാത്തല സംഗീതം അടക്കം ഉള്ള കാര്യങ്ങൾ കുടുംബാംഗങ്ങൾ തന്നെ ചെയ്യണം എന്നായിരുന്നു നിബന്ധന. അത് മാത്രമല്ല വീടുകളിരുന്നുകൊണ്ട് മൊബൈൽ ഫോണിൽ ആയിരുന്നു റെക്കോർഡ് ചെയ്തത്. രണ്ടാം സ്ഥാനം 'മാകള്' എന്ന നാടകത്തിനും. മൂന്നാം സ്ഥാനം ബഹറിനിലെ തന്നെ നാടകപ്രവർത്തകൻ കൃഷ്ണ കുമാർ പയ്യന്നൂർ സംവിധാനം ചെയ്തു ദിനേശ് കുറ്റിയും കുടുംബവും അഭിനയിച്ച 'അയനം 'എന്ന നാടകത്തിനു ലഭിച്ചു. 2 സമ്മാനങ്ങളും ബഹ്‌റൈൻ തന്നെ ലഭിച്ചത് ബഹറിനിലെ നാടക പ്രേമികൾക്ക് ഇരട്ടി മധുരമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP