Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മരണം ഉറപ്പായപ്പോൾ ഡിസ്ചാർജ്ജ് ചെയ്ത് നെ​ഗറ്റീവാക്കിയെന്ന ആരോപണം ഒരുവശത്ത്; കണ്ണൂരിൽ മരിച്ചിട്ടും മാഹിക്കാരനെന്ന് പറഞ്ഞ് പേര് ചേർക്കാതെ കണ്ടത് വേറൊരു നീക്കം; നിരീക്ഷണത്തിൽ മരിച്ചവരെയെല്ലാം കോവിഡ് പ്രോട്ടോക്കോളിൽ അടക്കുമ്പോഴും നെ​ഗറ്റീവ് എന്ന് പ്രഖ്യാപനം; കണക്കിൽ മരണം കുറയ്ക്കാൻ കിണഞ്ഞ് പരിശ്രമിച്ചിട്ടും വീണ്ടും മരണമായപ്പോൾ ഇതര സംസ്ഥാനങ്ങളിലെ റെഡ് സോണിൽ നിന്നുള്ളവർക്ക് പരിപൂർണ വിലക്ക് ഏർ‌പ്പെടുത്താനുറച്ച് പിണറായി

മരണം ഉറപ്പായപ്പോൾ ഡിസ്ചാർജ്ജ് ചെയ്ത് നെ​ഗറ്റീവാക്കിയെന്ന ആരോപണം ഒരുവശത്ത്; കണ്ണൂരിൽ മരിച്ചിട്ടും മാഹിക്കാരനെന്ന് പറഞ്ഞ് പേര് ചേർക്കാതെ കണ്ടത് വേറൊരു നീക്കം; നിരീക്ഷണത്തിൽ മരിച്ചവരെയെല്ലാം കോവിഡ് പ്രോട്ടോക്കോളിൽ അടക്കുമ്പോഴും നെ​ഗറ്റീവ് എന്ന് പ്രഖ്യാപനം; കണക്കിൽ മരണം കുറയ്ക്കാൻ കിണഞ്ഞ് പരിശ്രമിച്ചിട്ടും വീണ്ടും മരണമായപ്പോൾ ഇതര സംസ്ഥാനങ്ങളിലെ റെഡ് സോണിൽ നിന്നുള്ളവർക്ക് പരിപൂർണ വിലക്ക് ഏർ‌പ്പെടുത്താനുറച്ച് പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ കണ്ടെയ്ന്മെന്റ് സോണുകളിൽ നിന്നും സംസ്ഥാനത്തേക്ക് ആളുകൾ വരുന്നതിന് വിലക്കേർപ്പെടുത്താൻ സർക്കാർ നീക്കം. സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പെരുകാതിരിക്കാനാണ് സർക്കാർ ഇത്തരത്തിൽ ഒരു നടപടിക്കൊരുങ്ങുന്നത്. കൊവിഡ് ബാധിതരുടെ എണ്ണവും മരണ നിരക്കും കുറച്ച് കാണിക്കാൻ സർക്കാർ മനഃപൂർവം ഇടപെടുന്നു എന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കം.

കണ്ടെയ്ന്മെന്റ് സോണുകളിൽനിന്നും, രോഗവ്യാപനം കൂടുതലായ മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യമാണ് ഇപ്പോൾ സർക്കാരിന്റെ പരി​ഗണനയിലുള്ളത്. ചൊവ്വാഴ്ചത്തെ അവലോകനയോഗത്തിൽ, കൂടുതൽ രോഗബാധയുള്ള സ്ഥലങ്ങളിൽനിന്ന് വരുന്നവർക്ക് കുറച്ചുകഴിഞ്ഞ് പാസ് അനുവദിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണു നിർദ്ദേശിച്ചത്. അതേസമയം, ചില സംസ്ഥാനങ്ങളിൽ നടപ്പാക്കിയപോലെ ചില പ്രത്യേക സ്ഥലങ്ങളിൽനിന്നുള്ള ആൾക്കാരെ കടത്തിവിടില്ലെന്ന നിലപാട് എടുക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തുടർനടപടികൾക്ക് ആഭ്യന്തരവകുപ്പിനെയും കളക്ടർമാരെയും ചുമതലപ്പെടുത്തി.

പുതിയ നീക്കം സംസ്ഥാന സർക്കാരിനെതിരെ വലിയ ജനരോഷത്തിന് വഴിയൊരുക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ലോകത്തിന് മുന്നിൽ കോവിഡ് ബാധിതരുടെ എണ്ണം കുറച്ച് കാണിക്കാനുള്ള ചെപ്പടി വിദ്യയെന്നാണ് പലരും ഇതിനെ വിലയിരുത്തുന്നത്. കണ്ണൂരിൽ മരിച്ച കോവിഡ് ബാധിതനായ മാഹി സ്വദേശിയുടെ പേര് സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതും വലിയ വിവാദമായിരുന്നു.

എങ്ങും ഉൾപ്പെടാതെ മാഹി സ്വദേശിയുടെ മരണം

കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മാഹി സ്വദേശിയായ കൊവിഡ് രോഗി മരിച്ച് 40 ദിവസം പിന്നിട്ടിട്ടും കേരളത്തിലെ കൊവിഡ് മരണങ്ങളുടെ പട്ടികയിൽ സർക്കാർ മാഹി സ്വദേശിയെ ഉൾപ്പെടുത്തുന്നില്ലെന്നാണ് കുടംബത്തിന്റെ ആരോപണം. ഇതു സംബന്ധിച്ച് ഇവർ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 11നാണ് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാഹി സ്വദേശി മെഹ്റൂഫ് (71) മരിച്ചത്. നാല് ദിവസമായി വെൻറിലേറ്റർ സഹായത്തോടെ ചികിത്സയിൽ കവിഞ്ഞ ശേഷമായിരുന്നു ഇയാൾ മരിച്ചത്. ഹൃദ്രോഗവും വൃക്കരോഗവും ഉണ്ടായിരുന്ന ഇയാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നായിരുന്നു റിപ്പോർട്ട്. ഗുരുതരമായ രോഗലക്ഷണങ്ങളോടെ തലശ്ശേരിയിലെ ടെലി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ കണ്ണൂർ മിംസിലേയ്ക്കും പിന്നീട് ഏഴാം തീയതി ഗവൺമെന്റെ മെഡിക്കൽ കോളേജിലേയ്ക്കും മാറ്റുകയായിരുന്നു. വെൻറിലേറ്ററിലായതിനാൽ ഇയാളിൽ നിന്ന് നേരിട്ട് വിവരം ശേഖരിക്കാൻ കഴിഞ്ഞില്ലെങ്കിലും സമ്പർക്ക പട്ടികയും തയ്യാറാക്കിയിരിരുന്നു. എന്നാൽ ഇയാളുടെ മരണശേഷം കേരള സർക്കാർ കണക്കിൽ ഇദ്ദേഹത്തിന്റെ പേരു ചേർത്തിരുന്നില്ല.

സംസ്ഥാനത്തെത്തിയ പകുതിയിലേറെയും റെഡ് സോണിൽ നിന്ന്

ചൊവ്വാഴ്ചവരെ കേരളത്തിലെത്തിയ 74,426 പേരിൽ 44,712 പേരും റെഡ് സോണുകളിൽനിന്നാണ്. കൂടുതലാളുകൾ എത്തിയത് തമിഴ്‌നാട്ടിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമാണ്. മഹാരാഷ്ട്രയിൽനിന്നുവന്നവരിൽ 21 പേർക്കും തമിഴ്‌നാട്ടിൽനിന്നുവന്നവരിൽ 24 പേർക്കും രോഗം സ്ഥിരീകരിച്ചു. കർണാടകത്തിൽനിന്നുവന്ന ഒരാൾക്കും. മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽനിന്നുവന്ന കൂടുതൽപേരിൽ രോഗം സ്ഥിരീകരിച്ചതിനാൽ അവിടെനിന്നുള്ളവർക്ക് പാസ് അനുവദിക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് അന്തസ്സംസ്ഥാന, അന്താരാഷ്ട്ര യാത്ര സ്പെഷ്യൽ ഓഫീസറുടെ ചുമതലവഹിക്കുന്ന വിശ്വനാഥ് സിൻഹ അവലോകനയോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

രോഗികളുടെ എണ്ണംകൂടുമെന്നുതന്നെയാണ് സർക്കാരിന്റെ വിലയിരുത്തൽ. പരിശോധനയ്ക്കും ചികിത്സയ്ക്കും ആവശ്യമായ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും കൂടുതൽപേരെ നിരീക്ഷണത്തിൽ പാർപ്പിക്കേണ്ടിവരുന്നത് തലവേദനയാകും.പുറത്തുനിന്ന് എത്തുന്നവരെ ക്വാറന്റീനിൽ പാർപ്പിക്കുക മാത്രമാണ് രോഗവ്യാപനം തടയാനുള്ള മാർഗം. ക്വാറന്റീൻ സൗകര്യങ്ങൾക്ക് പരിമിതിയുണ്ടെന്നും അതനുസരിച്ച് ആളുകളുടെ വരവ് ക്രമീകരിക്കുന്നത് ആലോചിക്കണമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് കഴിഞ്ഞയാഴ്ച സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പാസിന്റെ കാര്യത്തിൽ ക്രമീകരണം വരുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.

സർക്കാർ കണക്കിൽ ഇതുവരെ നാല് മരണങ്ങൾ

സർക്കാരിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ നാല് കോവിഡ് മരണങ്ങൾ മാത്രമാണ് ഉണ്ടായത്. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയും, എറണാകുളം ചുള്ളിക്കൽ സ്വദേശിയും, മഞ്ചേരി സ്വദേശികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞും കഴിഞ്ഞ ദിവസം മരിച്ച തൃശ്ശൂർ സ്വദേശിനിയും മാത്രമാണ് സർക്കാർ കണക്കിലുള്ളത്. ഇനിയും മരണനിരക്ക് കൂടാതിരിക്കാനാണ് സർക്കാർ മറ്റിടങ്ങളിൽ നിന്നും വരുന്നവർക്ക് വിലക്ക് ഏർപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP