Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെഎംസിസി ലീഗൽ വെബിനാർ നടത്തി

കെഎംസിസി ലീഗൽ വെബിനാർ നടത്തി

സ്വന്തം ലേഖകൻ

ദുബായ്: കോവിഡ് 19 പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ പ്രവാസികൾക്ക്, യുഎഇയിലെ തൊഴിൽ നിയമങ്ങളിൽ സാന്ദർഭികമായി വന്ന ഭേദഗതികളെക്കുറിച്ചു സംവദിക്കാനായി ദുബായ് കെഎംസിസി ലീഗൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ 'വെബ്ബിനാർ' സംഘടിപ്പിച്ചു. ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റിയുടെ അനുമതിയോടെയാണ് യുഎഇയിലെ പ്രമുഖ അഭിഭാഷകരുടെ നേതൃത്വത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചത്.

വിവിധ സ്ഥലങ്ങളിൽ നിന്നുമായി തൊഴിലാളികളും, തൊഴിലുടമകളുമായ നൂറിൽകണക്കിന് ആളുകൾ തൊഴിൽ, പാസ്‌പോർട്ട്, വിസ, യാത്ര, താമസം, ബിസിനസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങൾ അഭിഭാഷകരുമായി
മുഖാമുഖം സംവദിച്ചു പരിഹാര മാർഗങ്ങൾ ആരാഞ്ഞു.

ദുബായ് കെ എം സി സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ നാട്ടിൽ നിന്നും പങ്കെടുത്തു് വെബ്ബിനാർ ഉത്ഘാടനം ചെയ്തു. ലീഗൽ സെന്റർ ചെയർമാൻ അഡ്വ.ഇബ്രാഹിം ഖലീൽ നിയന്ത്രിച്ചു. അഡ്വ.അഷ്റഫ്, അഡ്വ.മുഹമ്മദ് റാഫി, അഡ്വ.ഫൈസൽ, അഡ്വ.അനുരാധ, അഡ്വ.ഷീല തോമസ് എന്നിവർ പങ്കെടുത്തു. അഡ്വ.നാസിയ സ്വാഗതവും, അഡ്വ.മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP