Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗൾഫിൽ രണ്ട് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 97 ആയി

ഗൾഫിൽ രണ്ട് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 97 ആയി

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: കോവിഡ് ബാധിച്ചു ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. പത്തനംതിട്ട വള്ളംകുളം പാറപ്പുഴ വീട്ടിൽ ജയചന്ദ്രൻ പിള്ള (57)യും കാസർഗോഡ് ഉടുമ്പന്തല സ്വദേശി മുഹമ്മദ് അസ്ലം (32) ആണ് മരിച്ചത്. ജയചന്ദ്രൻ പിള്ള കഴിഞ്ഞ മാസം 26 മുതൽ അജ്മാൻ ശൈഖ് ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുഹമ്മദ് അസ്ലം ദുബായ് അൽ ഖുസൈസിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ മൂന്നു മലയാളികൾ ആണ് ഗൾഫിൽ മരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 97 ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP