Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മരണം വെട്ടിക്കുറച്ചും ഡിസ്ചാർജ് ചെയ്ത് മരിപ്പിച്ചും ഒക്കെ തിളക്കം ഉറപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുമ്പോൾ സ്വന്തം വീട്ടിലേക്ക് ഓടിയെത്തുന്നവരെ പെരുവഴിയിൽ നിർത്തുന്നത് എവിടുത്തെ ന്യായമാണ് മിസ്റ്റർ പിണറായി ? ചെന്നൈയിലും മുംബൈയിലും ജോലി ചെയ്യുന്നവർ കേരളത്തിൽ എത്തരുതെന്ന് പറയാൻ ആരാണ് താങ്കൾക്ക് അവകാശം തന്നത്? എത്തുന്നവരെ ക്വറന്റൈൻ ചെയ്തും രോഗം കണ്ടെത്തിയാൽ ചികിത്സിച്ചും ചുമതല നിലനിർത്താൻ കഴിയാത്ത ഭരണ വാഴ്ചയ്ക്ക് അവരെ ശിക്ഷിരക്കാൻ എന്ത് അവകാശമാണ് താങ്കൾക്കുള്ളത്

മറുനാടൻ ഡെസ്‌ക്‌

ന്നത്തെ മാതൃഭൂമിദിനപത്രത്തിന്റെ ഒന്നാം പേജിൽ ഒരു വാർത്തയുണ്ട്. റെഡ്‌സോണിന് റെഡ്കാർഡ് എന്നാണ് ആ വാർത്തയുടെ തലക്കെട്ട്. ഇന്നത്തെ പ്രധാനപ്പെട്ട വാർത്ത അതാണ്. അതിൽ പറയുന്നു സംസ്ഥാനത്ത് ഇതുവരെ 78,096പേർ എത്തി, വിമാനത്താവളം വഴി 5495 പേരും. തുറമുഖം വഴി 1621 പേരും, ചെക്ക്‌പോസ്റ്റ് വഴി 68,844 പേരെന്നും തീവണ്ടി വഴി 2136 പേരെന്നും. അതായത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം കേരളത്തിലേക്ക് മറുനാട്ടിൽ നിന്ന് ഏതാണ്ട് 70,00ത്തോളം ആളുകൾ എത്തി എന്നാണ് ആ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

44,712പേർ തമിഴ്‌നാട്ടിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നു വന്നവരാണ്. തമിഴ്‌നാട്ടിൽ നിന്ന് വന്ന 24പേരും മഹാരാഷ്ട്രയിൽ നിന്ന് വന്ന 21നും കോവിഡ് 19 എന്ന രോഗം സ്ഥിരീകരിച്ചവരിൽ പെടും. ഈ രണ്ട് ഇടങ്ങളിൽ നിന്ന് വന്ന മറ്റ് കുറച്ച് പേർക്കൂടി. രോഗികൾ ആകുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് കണ്ടൈന്മെന്റ് സോണുകളിൽ നിന്ന് ആരേയും ഇനി ഇനി ഇങ്ങോട്ട് കൊണ്ടുവരേണ്ട എന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു എന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.

ഈ റിപ്പോർട്ട് ശരിയാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ കരുതൽ എന്നു പറഞ്ഞത് വെറും നുണയായിരുന്നു എന്ന് വ്യക്തമാകുകയാണ്. എന്തുകൊണ്ടാണ് ചെന്നൈയിൽ നിന്നും മുംബൈയിൽ നിന്നും റെഡ് സോണുകളിൽ നിന്ന് ഇത്രയധികം ആളുകൾ ഇങ്ങോട്ട് എത്തുന്നത്. അവരെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ സുരക്ഷിതാവസ്ഥയെ കുറിച്ചുള്ള ഉത്തമമായ ബോധ്യം. അതായത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മാധ്യമങ്ങളും ഈ നാട് സുരക്ഷിതമാണെന്നും ഇവിടെ ആർക്കും രോഗം വരികയില്ലെന്നും പറയുമ്പോൾ ഞാൻ ജനിച്ച നാട്ടിൽ എന്റെ മക്കളും മാതാപിതാക്കളും സഹോദരങ്ങളും ഇപ്പോഴും ജീവിച്ചിരിക്കുന്ന നാട്ടിൽ അവരോടൊപ്പം ജീവിക്കണം എന്ന മോഹം മറുനാട്ടുകാർക്ക് ഉണ്ടാകുന്നത് എങ്ങനെ കുറ്റമാകും. അവർക്കിവിടെ ഭൂമിയുണ്ട്. അവർക്കിവിടെ വീടുണ്ട്. അവർക്കിവിടെ ഉറ്റവരും ഉടയവരും ഉണ്ട്. അവർ താമസിക്കുന്നിടങ്ങളിൽ രോഗം വന്നാൽ ചികിത്സ കിട്ടും എന്ന കാര്യത്തിൽ ഒരുറപ്പുമില്ല.

അതായത് ചെന്നെയിലും മുംബൈയിലും താമസിക്കുന്ന ഒരു മലയാളി ഇപ്പോഴുള്ള നല്ല ശമ്പളം കിട്ടുന്ന ഉദ്യോഗം വേണ്ടെന്ന് വച്ച് ഇങ്ങോട്ട് വരാൻ ശ്രമിച്ചാലും അവരെ കുറ്റം പറയാൻ കഴിയില്ല. കാരണം മനുഷ്യർക്ക് ജീവനാണ് അത് കഴിഞ്ഞേയുള്ളു സ്വത്തും പ്രണയവുമൊക്കെ. അതുകൊണ്ട് ഈ നാട്ടിലേക്ക് അഭയം തേടിയെത്തുന്ന ഈ നാട്ടിൽ ജീവിക്കാൻ അവകാശമുള്ളവരോട് വരണ്ട എന്ന് പറയുന്നത് മനുഷ്യാവകാശ ലംഘനമാണ്. അനീതിയാണ്. ഈ നാട്ടിൽ ജനിച്ച് വളരുന്നവരോട് പൗരത്വനിയമഭേദഗതിയുടെ പേരിൽ സർക്കാർ പുറത്ത് പോകണം എന്നായിരുന്നു സിപിം പറഞ്ഞത്. ഈ നാട്ടിലെ ആരും പുറത്ത് പോകണം എന്ന് പോലും പറഞ്ഞിട്ടില്ല.

ഈ നാട്ടിൽ വലിഞ്ഞ് കയറിവന്ന ഇവിടുത്തെ പൗരത്വമില്ലാത്ത ഇവിടുത്തെ ആനുകൂല്യങ്ങൾ സ്വീകരിച്ച് ജീവിക്കുന്നവരോട് പുറത്ത് പോകാനാണ് പറഞ്ഞത്. അവരെ ഞങ്ങൾ പുറത്ത് വിടില്ല. ഞങ്ങൾ കരുതലോടെ കാക്കും എന്നായിരുന്നു ഈ സർക്കാർ പറഞ്ഞത്.
(ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണരൂപം വീഡിയോ കാണാം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP