Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള മോഡൽ എന്നാൽ കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കുകയോ മോദിയുടെ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുകയോ അല്ല; മഹാരാഷ്ട്രയിൽ സമരം നടത്തുന്നതിന് പകരം ബിജെപി നേതാക്കൾ കേരളത്തിൽ പോയി സമരം നടത്തണമെന്നും ശിവസേനയുടെ ഉപ​ദേശം; കോവിഡ് പ്രതിരോധത്തിൽ മഹാരാഷ്ട്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ കേരളത്തെ ചൂണ്ടിക്കാട്ടിയ ബിജെപിക്ക് മറുപടിയുമായി സാമ്ന

കേരള മോഡൽ എന്നാൽ കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കുകയോ മോദിയുടെ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുകയോ അല്ല; മഹാരാഷ്ട്രയിൽ സമരം നടത്തുന്നതിന് പകരം ബിജെപി നേതാക്കൾ കേരളത്തിൽ പോയി സമരം നടത്തണമെന്നും ശിവസേനയുടെ ഉപ​ദേശം; കോവിഡ് പ്രതിരോധത്തിൽ മഹാരാഷ്ട്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ കേരളത്തെ ചൂണ്ടിക്കാട്ടിയ ബിജെപിക്ക് മറുപടിയുമായി സാമ്ന

മറുനാടൻ ഡെസ്‌ക്‌

മഹാരാഷ്ട്ര സർക്കാരിനെ വിമർശിക്കാൻ കേരള മാതൃകയെ ചൂണ്ടിക്കാട്ടിയ ബിജെപി മഹാരാഷ്ട്രാ ഘടകത്തിന് അതേ നാണയത്തിൽ മറുപടി നൽകി ശിവസേന. മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേനയുടെ മറുപടി. കേരള മാതൃകയെ പ്രശംസിക്കും മുമ്പ് എന്താണ് കേരള മാതൃകയെന്ന് പഠിക്കുന്നത് നല്ലതാണെന്നാണ് ശിവസേനയുടെ ഉപദേശം. കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നയാളോ മോദിയുടെ വീഡിയോ കോൺഫറൻസുകളിൽ പങ്കെടുക്കുന്നയാളോ അല്ല കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി മോദിയുമായുള്ള വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നത് സമയം പാഴാക്കലാണെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി കരുതുന്നതെന്നും എഡിറ്റോറിയൽ അവകാശപ്പെടുന്നു.

മഹാരാഷ്ട്രയിൽ സമരം നടത്തുന്നതിന് പകരം ചന്ദ്രകാന്ത് പട്ടേലും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും കേരളത്തിൽ പോയാണ് സമരം നടത്തേണ്ടതെന്നും സാമ്‌ന ഉപദേശിക്കുന്നു. പ്രതിപക്ഷത്തിന് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിർദ്ദേശങ്ങളുണ്ടെങ്കിൽ കേൾക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി തയ്യാറാണെന്നും നിരവധി കോവിഡ് രോഗികൾ രോഗമുക്തരാവുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും സാമ്‌ന ഓർമ്മിപ്പിക്കുന്നു.

കഴിഞ്ഞ ദിവസമാണ് ഉദ്ദവ് താക്കറെ സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികളിലെ പോരായ്മകൾക്കെതിരെ ബിജെപി രംഗത്തുവന്നത്. കേരളവുമായി താരതമ്യപ്പെടുത്തിയായിരുന്നു ശിവസേന സർക്കാരിനെ ബിജെപി മഹാരാഷ്ട്ര പ്രസിഡന്റ് ചന്ദ്രകാന്ത് പട്ടേൽ ആക്രമിച്ചത്. ഇപ്പോഴിതാ അതേ കേരളത്തെ ഉപയോഗിച്ച് മറുപടി നൽകുകയാണ് ശിവസേന.

രാജ്യത്ത് കോവിഡ് തുടക്കത്തിൽ പടർന്നു പിടിച്ച രണ്ട് സംസ്ഥാനങ്ങൾ കേരളവും മഹാരാഷ്ട്രയുമായിരുന്നു. കോവിഡ് പ്രതിരോധത്തിൽ കേരളം വളരെയേറെ മുന്നോട്ടുപോയെങ്കിൽ രോഗികളുടെ എണ്ണത്തിലും മരണത്തിലുമാണ് മഹാരാഷ്ട്ര മുന്നേറിയത്. മഹാരാഷ്ട്രയിൽ ഇതുവരെ 41000ത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 1454 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലാകട്ടെ കോവിഡ് രോഗികൾ 700ൽ താഴേ മാത്രമേ റിപ്പോർട്ടു ചെയ്തിട്ടുള്ളൂ. ഇതുവരെ നാല് മരണങ്ങളിൽ പിടിച്ചു നിർത്താനും കേരളത്തിനായി.

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിലുള്ള നേട്ടങ്ങൾ ഉയർത്തിക്കാണിച്ചായിരുന്നു ബിജെപി പ്രസിഡന്റ് മഹാരാഷ്ട്രയിലെ ശിവസേന സർക്കാരിനെ വിമർശിച്ചത്. 1300ലേറെ പേർ കോവിഡ് ബാധിച്ച് സർക്കാരിന്റെ പിടിപ്പുകേടാണെന്നും പാട്ടീൽ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരവും ബിജെപി ആഹ്വാനം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP