Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരാഴ്ചയായി സാബു കുമാർ കഴിഞ്ഞിരുന്നത് ക്വാറന്റീനിൽ; രാവിലെ സഹപ്രവർത്തകൻ എത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ കിടക്കുന്നത്; നെടുങ്കണ്ടം സ്വദേശിയുടെ മൃതദേഹം കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും

ഒരാഴ്ചയായി സാബു കുമാർ കഴിഞ്ഞിരുന്നത് ക്വാറന്റീനിൽ; രാവിലെ സഹപ്രവർത്തകൻ എത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ കിടക്കുന്നത്; നെടുങ്കണ്ടം സ്വദേശിയുടെ മൃതദേഹം കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും

സ്വന്തം ലേഖകൻ

സൗദി ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ക്വാറന്റീനിൽ കഴിയുകയായിരുന്ന നെടുങ്കണ്ടം താന്നിമൂട് കല്ലമണ്ണിൽപുരയിടത്തിൽ സാബുകുമാർ മരിച്ചു. 52 വയസായിരുന്നു പ്രായം. സൗദി അറേബ്യയിലെ കമ്പനി ക്യാംപിൽ വച്ചാണ് സാബുകുമാർ മരിച്ചത്. എൻഎസ്എച്ചിന്റെ ബൈഷിലെ ജിസാൻ ഇക്കണോമിക് സിറ്റി പ്രോജക്ടിൽ ഫോർമാനായി ജോലി ചെയ്തു വരികയായിരുന്നു.

രാവിലെ താമസസ്ഥലത്ത് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹം താമസിച്ചിരുന്ന ക്യാംപിൽ കഴിഞ്ഞയാഴ്ച ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഒരാൾക്ക് കോവിഡ് ബാധ കണ്ടെത്തിയിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകരം സാബുകുമാർ അടക്കമുള്ളവർ ക്യാംപിൽ തന്നെ പ്രത്യേക മുറിയിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. എന്നാൽ, ഇദ്ദേഹത്തിന് കോവിഡ് പരിശോധന നടത്തിയിരുന്നില്ല.

മൃതദേഹ പരിശോധനാഫലം വന്നാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ. കഴിഞ്ഞ 12 വർഷമായി എൻഎസ്എച്ചിൽ ജോലിചെയ്യുന്ന സാബുകുമാർ 3 വർഷം മുൻപാണ് ബൈഷ് പ്രോജക്ടിൽ ജോലിക്കെത്തിയത്. കോവിഡ് പരിശോധനയ്ക്കു ശേഷം മാത്രമേ മൃതദേഹം നാട്ടിൽ എത്തിക്കുന്നതു സംബന്ധിച്ചു തീരുമാനം ഉണ്ടാകുകയുള്ളൂ. ഭാര്യ: വത്സല. മക്കൾ: ചൈത്രകാന്ത്, കൃഷ്ണവേണി (ഇരുവരും വിദ്യാർത്ഥികൾ).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP