Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചാവക്കാട് കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം സംസ്‌കരിച്ചു; ചടങ്ങുകൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം; സംസ്‌കാര ചടങ്ങുകൾ നടന്നത് അടിത്തിരുത്തി ജുമാമസ്ജിദിൽ; മൂന്ന് മാസം മുൻപ് മുംബൈയിൽ നിന്നെത്തിയ വയോധിക മരിച്ചത് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ചാവക്കാട് കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം സംസ്‌കരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് മൃതദേഹം സംസ്‌കരിച്ചത്. അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് കദീജക്കുട്ടി (73) ആണ് ബുധനാഴ്ച മരിച്ചത്. 

ചാവക്കാട് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ആറേകാലോടു കൂടിയാണ് സംസ്‌കരിക്കാൻ കൊണ്ടുപോയത്. ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അടിത്തിരുത്തി ജുമാമസ്ജിദിലാണ് സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കിയത്. കോവിഡ് പ്രോട്ടാക്കോൾ പാലിച്ചായിരുന്നു ശവസംസ്‌കാരം. കടപ്പുറം പഞ്ചായത്തിലെ സന്നദ്ധസംഘടനയായ വൈറ്റ് ഗാർഡ് പ്രവർത്തകരായ നാലുപേർ ചേർന്നാണ് കബറടക്കം നടത്തിയത്. ഇവർക്ക് ആരോഗ്യവകുപ്പ് പ്രത്യേക പരിശീലനം നൽകിയിരുന്നു.

ബന്ധുക്കളാരെയും സമീപത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. ഖദീജക്കുട്ടിയുമായി സമ്പർക്കം പുലർത്തിയ അഞ്ചു പേർ നിരീക്ഷണത്തിലാണ്. ഖദീജക്കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മകനും ആംബുലൻസിന്റെ ഡ്രൈവറുമടക്കം അഞ്ചു പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

മൂന്നുമാസംമുമ്പാണ് കദീജക്കുട്ടി മൂന്ന് പെൺമക്കൾക്കൊപ്പം താമസിക്കാൻ മുംബൈയിലേക്ക് പോയത്. ലോക്ഡൗണിനെത്തുടർന്ന് തിരിച്ചുവരാൻ കഴിഞ്ഞില്ല. തുടർന്ന് നോർക്കയിലൂടെ പാസ് നേടിയാണ് തിരിച്ചുവന്നത്.

മുംബൈയിൽ മക്കൾക്കൊപ്പമായിരുന്ന ഇവർ പാലക്കാട് വഴി കാറിൽ മറ്റു മൂന്ന് ബന്ധുക്കൾക്കൊപ്പമാണ് പെരിന്തൽമണ്ണ വരെ എത്തിയത്.ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ചാവക്കാട്ടുനിന്ന് മകൻ ആംബുലൻസുമായി പെരിന്തൽമണ്ണയിലെത്തി കൂട്ടിക്കൊണ്ടുവരുകയായിരുന്നു. പുലർച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ സ്ഥിതി ഗുരുതരമായപ്പോൾ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു.

പ്രമേഹവും രക്താതിസമ്മർദവും ശ്വാസതടസ്സവും ഉണ്ടായിരുന്ന ഇവ ഇതിന് ചികിത്സയിലായിരുന്നു. കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് മകനും ആംബുലൻസ് ഡ്രൈവറും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ആംബുലൻസിന്റെ ഡ്രൈവർ കാബിൻ വേർതിരിവുള്ളതായിരുന്നു.കദീജക്കുട്ടിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP