Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് കോവിഡ് പരിചരണ കേന്ദ്രങ്ങളിലുണ്ടായിരുന്ന 24 പ്രവാസികൾ ഇന്ന് വീടുകളിലേക്ക് മടങ്ങി; എൻഐടി ഹോസ്റ്റലിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 22 പേരും പെയ്ഡ് ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവരും മെയ് 7ന് വിമാനമിറങ്ങിയവർ

കോഴിക്കോട് കോവിഡ് പരിചരണ കേന്ദ്രങ്ങളിലുണ്ടായിരുന്ന 24 പ്രവാസികൾ ഇന്ന് വീടുകളിലേക്ക് മടങ്ങി; എൻഐടി ഹോസ്റ്റലിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 22 പേരും പെയ്ഡ് ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവരും മെയ് 7ന് വിമാനമിറങ്ങിയവർ

ജാസിം മൊയ്തീൻ

 കോഴിക്കോട്: സർക്കാർ കോവിഡ് പരിചരണ കേന്ദ്രങ്ങളിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കോഴിക്കോട് ജില്ലയിൽ നിന്നുള്ള 24 പ്രവാസികൾ വീടുകളിലേക്ക് മടങ്ങി. ചാത്തമംഗലം എൻ.ഐ.ടി ക്യാമ്പസ് മാനേജ്‌മെന്റ് സ്റ്റഡീസ് ഹോസ്റ്റലിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 22 പേരും പെയ്ഡ് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന രണ്ടു പേരുമാണ് 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കി വീടുകളിലേക്ക് മടങ്ങിയത്. ഇന്ന് രാവിലെ 8 മണി മുതൽ സ്വന്തം വാഹനങ്ങളിലാണ് ഇവർ വീടുകളിലേക്ക് പോയത്. മെയ് 7ന് രാത്രി കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ദുബായ് വിമാനത്തിലെ 26 പ്രവാസികളെ എട്ടാം തിയതി പുലർച്ചെയാണ് കോവിഡ് പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇതിൽ രോഗലക്ഷണമുള്ള ഒരാളെയും മറ്റ് അസുഖമുള്ള ഒരാളെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബാക്കിയുള്ളവരാണ് ഇന്ന് സ്വന്തം വീടുകളിലേക്ക് പോയത്.

വീടുകളിലേക്ക് മടങ്ങുന്നവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ശേഷം അടുത്തുള്ള പി.എച്ച്.സിയുമായി ബന്ധപ്പെട്ടാൽ നിരീക്ഷണം പൂർത്തിയാക്കിയതിന്റ സർട്ടിഫിക്കറ്റ് നൽകും. ഈ കാലയളവിൽ രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ ഫോൺ മുഖേന അറിയിച്ചാൽ ചികിത്സ ലഭിക്കാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിക്കും. രോഗലക്ഷണമുള്ളവർ നേരിട്ട് ആശുപത്രികളിലേക്ക് പോകരുതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ.വി അറിയിച്ചു. മടങ്ങി വരുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിന് കോഴിക്കോട് ജില്ലയിൽ 22 സെന്ററുകളാണ് ജില്ലാ ഭരണകൂടം തയ്യാറാക്കിയത്. ഇതിൽ 13 സെന്ററുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൂടാതെ നാല് പെയ്ഡ് കെയർ സെന്ററുകളും ഒരുക്കിയിട്ടുണ്ട്. നിലവിൽ 352 പേരാണ് കോഴിക്കോട് ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 15 പേർ പെയ്ഡ് സെന്ററുകളിലാണ്. ജി.സി.സി രാജ്യങ്ങൾക്ക് പുറമേ ഇംഗ്ലണ്ട്, റഷ്യ, ഫിലിപ്പൈൻസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രവാസികൾ എത്തിയത്. മാലദ്വീപിൽ നിന്ന് കപ്പൽ വഴി രണ്ടു തവണയായി വന്ന 35 പേരും കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP